സ്ത്രീ ആയത് കൊണ്ടാണോ എന്നെ ഇങ്ങനെ ചെയ്യുന്നത്, അതെന്താ നടിമാർക്ക് ഇതൊന്നും പാടില്ലേ? തുറന്നടിച്ച് രശ്മി സോമൻ

201

മലയാളം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു നടി രശ്മി സോമൻ. സിനിമയേക്കാളും ടെലിവിഷൻ പരമ്പരകളിലൂടെയാണ് രശ്മി സോമൻ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയത്.

അതേ സമയം പ്രണയ വിവാഹവും വിവാഹ മോചനവും പുനർവിവാഹവും ഒക്കെയായി അഭിനയ രംഗത്ത് നിന്ന് ഏറെ കാലം മാറി നിന്ന ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ നടി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.

Advertisements

രണ്ടാം വിവാഹത്തോടെ ഭർത്താവ് ഗോപിനാഥനൊപ്പം ദുബായിൽ സ്ഥിര താമസമാക്കിയിരിക്കുകയായിരുന്നു. രശ്മി സോൻ. ചെറുപ്പം മുതൽ സിനിമയിലും സീരിയലിലും നിറഞ്ഞ് നിന്ന രശ്മി 20 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സീരിയലുകളിലെ പ്രകടനമാണ് നടിയ്ക്ക് പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. ഇപ്പോൾ സ്വന്തമായി ഒരു യുട്യൂബ് ചാനൽ തുടങ്ങി അതിൽ വീഡിയോകളുമായും രശ്മി എത്തുന്നുണ്ട്.

കാർത്തിക ദീപം എന്ന സീരിയലിൽ വില്ലത്തി വേഷത്തിലാണ് രശ്മി സോമൻ ഇപ്പോൾ എത്തുന്നത്. അതേ സമയം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലയാള സിനിമാ ടെലിവിഷൻ രംഗത്ത് നിന്നും നിരവധി താരങ്ങളാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. കൂട്ടത്തിൽ നടൻ വിവേക് ഗോപനുമുണ്ട്. ചവറ നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാർഥിയായിട്ടാണ് വിവേക് മത്സരിക്കുന്നത്.

താരത്തിന്റെ പ്രചരണം വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. കഴിഞ്ഞ ദിവസം വിവേകിന് പിന്തുണ അറിയിച്ച് നടി രശ്മി സോമനും പ്രചരണത്തിന് എത്തിയിരുന്നു. അപ്പച്ചിയ്ക്ക് നന്ദി എന്ന് പറഞ്ഞ് വിവേക് പങ്കുവെച്ച പോസ്റ്റ് വൈറലായതോടെ രശ്മിയ്ക്ക് നേരെ സൈബർ വിമർശനങ്ങൾ വ്യപാകമായി കൊണ്ടിരിക്കുകയാണ്. എന്നാൽ തന്നെ വിമർശിക്കുന്നവരോട് തക്കതായ മറുപടി പറഞ്ഞ് രശ്മിയും രംഗത്ത് എത്തിയിരിക്കുകയാണ്.

വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലൂടെയാണ് നടി തന്റെ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞത്.
ഞാനൊരു പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റിന് താഴെയാണ് വിമർശനങ്ങളുമായി കുറേ പേർ എത്തിയത്. സംഘിയാണല്ലേ, ചാണകമാണല്ലേ, എന്നൊക്കെയാണ് ചോദ്യങ്ങൾ. ഒരു രക്ഷയുമില്ലാത്ത അവസ്ഥ. ഒടുവിൽ ഗതിക്കെട്ട് ഞാൻ കമന്റ് ബോക്സ് ബ്ലോക്ക് ചെയ്തിരിക്കുക ആണെന്നാണ് രശ്മി പറയുന്നത്.

ഞാൻ വിവേകിന്റെ പരിപാടിയ്ക്ക് പോയതിൽ രാഷ്ട്രീയമില്ല. സൗഹൃദം മാത്രമേയുള്ളു. ഞങ്ങൾ ഇപ്പോൾ കാർത്തികദീപം എന്ന സീരിയലിൽ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. അടുത്ത സുഹൃത്തുമാണ്. വിവേക് ക്ഷണിച്ചപ്പോൾ സന്തോഷത്തോടെയാണ് അവിടെ എത്തിയത്. വിവേകിനെ പിന്തുണയ്ക്കണം എന്ന് തോന്നി. അതിനെ രാഷ്ട്രീയമായി വളച്ചൊടിച്ച് കുറേ പേർ സൈബർ അറ്റാക്ക് നടത്തുകയായിരുന്നു.

ഇതൊന്നും എന്നെ ബാധിക്കാറില്ല. എനിക്ക് എന്റേതായ താൽപര്യങ്ങളും തീരുമാനങ്ങളുമുണ്ട്. ആരെന്ത് പറഞ്ഞാലും അതൊന്നും മാറാനും പോകുന്നില്ല. ഞാൻ ഒരു കലാകാരിയാണ്. അതിനപ്പുറം എന്റെ രാഷ്ട്രീയം പറഞ്ഞ് നടക്കേണ്ട കാര്യമെനിക്കില്ല.

എന്റെ സുഹൃത്തിനെ പിന്തുണച്ചതിന്റെ പേരിൽ കുറേ പഴി കേൾക്കേണ്ടി വന്നാലും ഐ ഡോണ്ട് കെയർ.
എന്റെ മനസിന് സന്തോഷമുള്ള കാര്യമാണ്. ഞാൻ പോയി സപ്പോർട്ട് ചെയ്തു. അത്രേയുള്ളു. ഇനി വിവേക് മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥി ആയിരുന്നെങ്കിലും ഞാൻ പോയേനെ. ഞാനവിടെ പോയി രാഷ്ട്രീയം പറഞ്ഞിട്ടുമില്ല.

വിവേകിന്റെ പോസ്റ്റ് കണ്ട് ചിലരൊക്കെ ഞങ്ങൾ ബന്ധുക്കളാണോ ഞാൻ വിവേകിന്റെ അപ്പച്ചിയാണോ എന്നൊക്കെ ചോദിച്ചു. കാർത്തികദീപം സീരിയലിൽ ഞാൻ വിവേകിന്റെ അപ്പച്ചിയായി അഭിനയിക്കുന്നത് കൊണ്ടാണ്. അത്രയേ ഉള്ളു. അവിടെ ഞാൻ മാത്രമല്ല പല അഭിനേതക്കാളും വന്നിരുന്നു. പക്ഷേ ഞാനൊരു സ്ത്രീ ആയത് കൊണ്ടാണോ എന്നെ ഇങ്ങനെ ആക്രമിക്കുന്നതെന്ന് അറിയില്ല.

ഞാൻ കണ്ട ചില കമന്റുകൾതോന്നിപ്പിക്കുന്നത്, നടിയല്ലേ, നടിമാർ ഇങ്ങനെയൊക്കെ പോകാമോ എന്നാണ്. അതെന്താ നടിമാർക്ക് ഇതൊന്നും പാടില്ലേ. വിമർശിക്കുന്നവർ മനസിലാക്കേണ്ടത് ഞാനും ഈ ലോകത്ത് നടക്കുന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കുന്ന ധാരണയുള്ള അഭിപ്രായമുള്ള വ്യക്തിയാണെന്നാണ്. അത് ഞാൻ ആരോടും പറഞ്ഞ് നടക്കാറില്ല എന്ന് മാത്രം. പിന്നെ, മുഖം മറച്ച് വച്ച് വിമർശിക്കാനെത്തുന്നവർക്ക് മറുപടി കൊടുത്ത് സമയം കളയാൻ ഞാൻ തയ്യാറല്ല. അതിനെ അവഗണിച്ച് കളയുന്നു എന്നും രശ്മി വെളിപ്പെടുത്തുന്നു.

Advertisement