അസാമാന്യ അഭിനയ പാഠവത്തിലൂടെ മലയാൡകളുടെ മനസ്സിൽ ചേക്കേറിയ നടിയാണ് മഞ്ജു വാര്യർ. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് ഇപ്പോൾ മഞ്ജു വാര്യർ അറിയപ്പെടുന്നത്. സാക്ഷ്യം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് മഞ്ജു വാര്യർ സിനിമയിലേക്ക് എത്തിയത്.
പിന്നീട് സല്ലാപം എന്ന സിനിയിൽ ദിലീപിന്റെ നായികയായ താരം ദിലീപിനെ തന്നെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇവർ ബന്ധം പിരിയുകയായിരുന്നു. അതേസമയം വേർപിരിഞ്ഞെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും.
ഒരു കാലത്ത് സ്‌ക്രീനിലെ താര ജോഡികളായിരുന്ന ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നിച്ചപ്പോഴും പ്രേക്ഷകർ ആഘോഷമാക്കി. പിന്നീട് ഇരുവരും വേർ പിരിഞ്ഞെങ്കിലും ഇരുവരോടുമുള്ള ഈ സ്നേഹത്തിനും ഇഷ്ടത്തിനും ഒരു കുറവും ഉണ്ടായിട്ടില്ല. 2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്.
ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപേ പുറത്തു വന്നിരുന്നു. ഇരുവരും വേർ പിരിഞ്ഞപ്പോൾ മകളായ മീനാക്ഷി അച്ഛൻ ദിലീപിന് ഒപ്പമാണ് നിന്നത്. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്തിയ മഞ്ജു വാര്യർ കൈ നിറയെ വ്യത്യസ്ത ചിത്രങ്ങളുമായി താരം മുന്നേറുകയാണ്.
തമിഴിലും അസുരനിലൂടെ തന്റെ സാന്നിധ്യം മഞ്ജു വാര്യർ അറിയിച്ചു കഴിഞ്ഞു സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന സൂപ്പർ കൂൾ ചിത്രം ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
പുതുപുത്തൻ ഹെയർ സ്റ്റെലിലാണ് മഞ്ജു വാര്യർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. വർഷം കൂടുന്തോറും പ്രായം കുറയുകയാണോ എന്നും എങ്ങനെയാണ് ഈ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതന്നും അടക്കമുള്ള പല ചോദ്യങ്ങളാണ് ചേദിക്കുന്നത്.
ശരിക്കും കാവിലെഭഗവതി തന്നെ ലവ് യു ചേച്ചി, ഇക്കണക്കിനു മമ്മുക്കയുടെ അനിയത്തിയാവും, ദിലീപേട്ടന് ഈ ഫോട്ടോ കണ്ട് കുറ്റബോധം തോന്നട്ടെ എന്നൊക്കെ പോകുന്നു ആരാധകരുടെ കമന്റുകൾ.