എംടി ഹരിഹരൻ ടീമിൽ പുറത്തിറങ്ങിയ എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ കുഞ്ഞാത്തോലായെത്തി മലയാള മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് ചഞ്ചൽ. ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചുള്ളു വെങ്കിലും ഇന്നും മലയാളികളുടെ മനസ്സിൽ തന്നെയുണ്ട് ചഞ്ചൽ.
വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിടവാങ്ങിയ ചഞ്ചൽ അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ചഞ്ചൽ. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്.
14 വർഷമായി അമേരിക്കയിൽ തന്നെയാണ്. 2006ലായിരുന്നു വിവാഹം വിവാഹം കഴിഞ്ഞിങ്ങ് പോന്നതാണ്. ഭർത്താവ് സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. രണ്ട് മക്കളുണ്ട് നിഹാറും നിലയും. കലാഞ്ജലി സ്‌കൂൾ ഓഫ് ഡാൻസ് എന്ന നൃത്തവിദ്യാലയം നടത്തുന്നുണ്ട് താനെന്നും ചഞ്ചൽ പറയുന്നു. ഇവിടെ വന്നപ്പോൾ തുടങ്ങിയ സ്‌കൂളാണ്.
ടെലിവിഷൻ പരിപാടികളൊക്കെ ചെറുപ്പം മുതലേ ചെയ്തിരുന്നു. ഡാൻസും ഉണ്ടായിരുന്നു. മോഡലിംഗും ഉണ്ടായിരുന്നു. എല്ലാത്തിന്റേയും മിക്സ് വേർഷനായിരുന്നുവെന്നും താരം പറയുന്നു. കുട്ടിക്കാലം മുതലേ തന്നെ എല്ലാ പരിപാടിയിലും പങ്കെടുക്കാറുണ്ടായിരുന്നുവെന്ന് ചഞ്ചൽ പറയുന്നു.
മാതാപിതാക്കൾ എല്ലാത്തിനേയും നന്നായി പിന്തുണയ്ക്കുന്നവരാണ്. വീടിന് തൊട്ടടുത്താണ് സ്‌കൂൾ എപ്പോൾ നാട്ടിൽ വരുമ്പോഴും ആ സ്‌കൂൾ കാണുമ്പോൾ നൊസ്റ്റാൾജിയയാണ്. കലാജീവിതത്തിന് അടിത്തറയിട്ടത് മാതാപിതാക്കളും ടീച്ചേഴ്സുമാണ്. മക്കളേയും ചഞ്ചൽ പരിചയപ്പെടുത്തിയിരുന്നു.
മകൻ നിഹാർ ടാലന്റഡാണ്, അഭിനയിക്കണമെന്നാണ് പറയുന്നത്. ഇപ്പോൾ കളിയാണ് നിഹാര പാട്ടൊക്കെ പാടും, അവരെ ഞാൻ എൻഗറേജ് ചെയ്യുന്നുണ്ട്. മലയാളം അത്ര അറിയില്ല, തമിഴാണ് വീട്ടിൽ സംസാരിക്കുന്നതെന്നും താരം പറയുന്നു.
പുറത്തൊക്കെ പോവുമ്പോൾ ഇപ്പോഴും ആളുകൾ തിരിച്ചറിയാറുണ്ട്. ഇവിടെയുള്ള മലയാളികൾ സംസാരിക്കാൻ വരാറുണ്ട്. നാട്ടിൽ വന്ന സമയത്ത് ലുലു മാളിൽ പോയപ്പോൾ കുഞ്ഞാത്തോലെന്ന് പറഞ്ഞ് കുറേ പേർ അടുത്ത് വന്ന് സംസാരിച്ചിരുന്നു. 22 വർഷത്തിന് ശേഷവും ആ കഥാപാത്രത്തെ ഓർത്തിരിക്കുന്നുവെന്നറിഞ്ഞതിൽ വലിയ അത്ഭുതം തോന്നി.
കുഞ്ഞായിരുന്ന സമയത്ത് ആളുകൾ തന്റെ കണ്ണ് കാണാനായി വന്നിരുന്നുവെന്ന് അമ്മ പറഞ്ഞത് കേട്ടിട്ടുണ്ട്. എനിക്കും അഭിനയിക്കണമെന്നാണ് മകൻ ഇപ്പോൾ പറയുന്നത്. ജാനകികുട്ടിയിൽ അഭിനയിക്കുമ്പോൾ ജോമോളിന്റെ കൂടെയാണ് സെറ്റിൽ കൂടുതൽ സമയം ചെലവഴിച്ചത്. ഞങ്ങൾക്ക് കോംപിനേഷൻ സീനുകളുണ്ടായിരുന്നു. നല്ല രസമായിരുന്നു ആ സമയത്ത് നല്ല കൂട്ടായിരുന്നു.
ഞാൻ ജോമോളിന്റെ വീട്ടിലൊക്കെ പോയിട്ടുണ്ട്. എന്റെ വീട്ടിലും വന്നിട്ടുണ്ട് പിന്നീട് ആ കോണ്ടാക്റ്റ് ഇല്ലാതായി. ആദ്യ സിനിമയുടെ സംവിധായകനായ ഹരിഹരനെക്കുറിച്ചും ചഞ്ചൽ വാചാലയായിരുന്നു. വളരെ ഡൗൺ റ്റു എർത്തായ ആളാണ് അദ്ദേഹം. സിനിമയ്ക്ക് ശേഷവും അദ്ദേഹവുമായി ബന്ധമുണ്ട്. വീട്ടിലൊക്കെ വരുമായിരുന്നു അദ്ദേഹം.
ലാലിനും ദിലീപിനും ഒപ്പം അഭിനയിച്ച ഓർമ്മ ചെപ്പിനേക്കുറിച്ചും ചഞ്ചൽ വാചാലയായി. ദിലീപേട്ടൻ നല്ല കോമഡിയാണ്. എന്തെങ്കിലും കുരുട്ട് ചോദ്യങ്ങളുമായി വരും തമാശയാക്കും. ലോഹി സാർ സീരിയസാണ്, എന്നാൽ ചില സമയത്ത് നല്ല തമാശയാണ്. രണ്ടും ചേർന്നതാണ്. നല്ല അനുഭവമായിരുന്നു അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്തപ്പോഴുണ്ടായിരുന്നത്.
ക്യാരക്ടറിനെക്കുറിച്ച് നന്നായി പറഞ്ഞുതരും. ഇത് പോലുള്ള വല്യ ആളുകളുടെ കൂടെ പ്രവർത്തിക്കാനായത് വല്യ ഭാഗ്യമാണ്. ലോഹി സാറും നിർമ്മാതാവുമായിരുന്നു വീട്ടിലേക്ക് വന്നത്. സെറ്റിൽ എല്ലാവരുമായും നല്ല കംഫർട്ടായിരുന്നു. ലാൽ സാറും നല്ല സപ്പോർട്ടീവായിരുന്നു. കാണാറുണ്ട് ഇടയ്ക്ക് മലയാള സിനിമ കാണാറുണ്ട്.
അമ്മയും ചേച്ചിയുമൊക്കെ സിനിമ നിർദേശിക്കാറുണ്ട്. നാട്ടിൽ വന്നാൽ തിരിച്ച് സിനിമയിലേക്കുള്ള അവസരം ലഭിച്ചാൽ സ്വീകരിക്കുമോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന മറുപടിയായിരുന്നു താരം പറഞ്ഞത്. കുട്ടികളുടെ കാര്യമൊക്കെയായി തിരക്കിലാണ്. യോഗം പോലെ, സിനിമയിൽ വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ചഞ്ചൽ പറയുന്നു.