നായികമാർക്ക് ശരീരപുഷ്ടി വരാൻ അന്ന് ചെയ്തിരുന്നത് ഇങ്ങനെ; നടി ഷീല വെളിപ്പെടുത്തുന്നു

878

നല്ല കഴിവുള്ളവരാണ് ഇന്നത്തെ നടിമാരെങ്കിലും അവർക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നും നയൻതാര പോലും കറിവേപ്പില പോലെ നായകന്റെ കൂടെ നാലോ അഞ്ചോ സീനിൽ മാത്രമാണ് വന്ന് പോകുന്നതെന്നും നടി ഷീല.

‘ഇപ്പോഴത്തെ പെൺകുട്ടികളൊക്കെ നല്ല കഴിവുള്ളവരാണ്. എന്നിട്ടെന്താ? ഞങ്ങളുടെ കാലത്തേതുപോലെ നല്ല കഥാപാത്രങ്ങളെ കിട്ടുന്നുണ്ടോ? നായികയായി അഭിനയിക്കുന്ന സൂപ്പർതാരം നയൻതാര പോലും കറിവേപ്പില പോലെ നായകന്റെ കൂടെ നാലോ അഞ്ചോ സീനിൽ കാണും. പിന്നെ കാണില്ല. ഇപ്പോൾ എത്ര സ്ത്രീകൾ തിയറ്ററിൽ പോയി സിനിമ കാണുന്നു? എല്ലാവരും സീരിയലിനു മുന്നിലല്ലേ?’

Advertisements

‘ഞങ്ങളുടെയൊക്കെ കാലത്ത് നായികമാർക്കു വണ്ണം വേണം. ശരീരപുഷ്ടി വളർത്താൻ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിനു പുറമെ ഇൻജക്ഷനും എടുക്കും. ഇന്നു നടികൾ പട്ടിണി കിടന്നു വണ്ണം കുറയ്ക്കുന്നു. സങ്കടം തോന്നും. ലക്ഷങ്ങൾ പ്രതിഫലം വാങ്ങിയിട്ട് എന്താ കാര്യം? ഇഷ്ടമുള്ളതു വയറു നിറയെ കഴിക്കാൻ യോഗമില്ല.’ മനോരമയുമായുള്ള അഭിമുഖത്തിൽ ഷീല പറഞ്ഞു.

ഞങ്ങളുടെ കാലത്തേതു പോലെ നല്ല കഥാപാത്രങ്ങൾ കിട്ടുന്നുണ്ടോ? നായികയായി അഭിനയിക്കുന്ന സൂപ്പർ താരം നയൻതാര പോലും കറിവേപ്പിലെ പോലെ നായകന്റെ കൂടെ നാലോ അഞ്ചോ സീനിൽ കാണും. പിന്നെ കാണില്ല’ അവർ കൂട്ടിച്ചേർത്തു.

ഇപ്പോൾ എത്ര സ്ത്രീകൾ തീയേറ്ററിൽ പോയി സിനിമ കാണുന്നുവെന്നും എല്ലാവരും സീരിയലിന് മുന്നിലല്ലേയെന്നും ഷീല ചോദിക്കുന്നുണ്ട്.പഴയ കാലത്തേ പോലെ നല്ല കഥാപാത്രങ്ങൾ ഇന്നത്തെ നടിമാർക്ക് ലഭിക്കുന്നില്ലെന്ന് നടി ഷീല. നല്ല കഴിവുള്ളവരാണ് ഇന്നത്തെ നടിമാരെങ്കിലും അവർക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നും നയൻതാര പോലും കറിവേപ്പില പോലെ നായകന്റെ കൂടെ നാലോ അഞ്ചോ സീനിൽ മാത്രമാണ് വന്ന് പോകുന്നതെന്നും ഷീല പറയുന്നു.

Advertisement