തിയേറ്ററുകളിൽ ബോസിന്റെ സർവ്വാധിപത്യം, ബോക്‌സോഫീസിനെ പ്രകമ്പനം കൊള്ളിച്ച് 50കോടി ക്ലബ്ബിൽ ഷൈലോക്ക്

39

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം ഷൈലോക്ക് ബോക്‌സോഫീസിനെ പ്രകമ്പനം കൊള്ളിച്ച് മുന്നേറുകയാണ്. 2020നെ അടിപൊളിയായി വരവേറ്റിരിക്കുകയാണ് മമ്മൂട്ടി.

11 ദിവസം കൊണ്ട് ചിത്രം ലോകവ്യാപകമായി കളക്ട് ചെയ്തത് 48.7 കോടിയാണെന്ന് റിപ്പോർട്ടുകൾ. 50 കോടിക്കടുത്തേക്ക് കുതിക്കുകയാണ് മമ്മൂട്ടിയുടെ ഈ മാസ് ചിത്രം. ആദ്യ അഞ്ച് ദിവസം കൊണ്ട് തന്നെ ചിത്രം 500 സ്‌പെഷ്യൽ ഷോകൾ കളിച്ചിരുന്നു. റിലീസ് ചെയ്ത് 7 ദിവസം പിന്നിടുമ്‌ബോൾ 4000ത്തോളം ഹൌസ്ഫുൾ ഷോകളാണ് ഷൈലോക്ക് കളിച്ചത്.

Advertisements

റിലീസ് ദിവസത്തേക്കാൾ ഷോകൾ മൂന്നും നാലും ദിവസങ്ങളിൽ കളിച്ച ചിത്രം റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആദ്യ ദിനം 110 അധിക ഷോയും രണ്ടാം ദിനം 90, മൂന്നാം ദിനം 107, നാലാം ദിനം 115 എന്നിങ്ങനെയായിരുന്നു ചിത്രത്തിന്റെ പ്രദർശനം.

നവാഗതരായ അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘കുബേരൻ’ എന്ന പേരിൽ മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Advertisement