നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതി തന്നെ: വിടുതൽ ഹർജി കോടതി തള്ളി

26

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽനിന്നു ഒഴിവാക്കണമെന്ന നടൻ ദിലീപിന്റെ അപേക്ഷ വിചാരണ കോടതി തള്ളി. ദിലീപിനെ പ്രതിയാക്കാൻ പാകത്തിലുളള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ പ്രതി ചേർക്കാൻ പര്യാപ്തമായ തെളിവുകൾ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു ദിലീപ് കോടതിയെ സമീപിച്ചത്.

കേസിൻറെ വിചാരണ തുടങ്ങും മുമ്പുള്ള പ്രാരംഭ വാദത്തിനിടയിലാണ് ദിലീപ് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കോടതിക്കു മുമ്പിലെത്തിയത്. ദിലീപിനെ ഒഴിവാക്കിയാൽ കേസിനെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തെളിവുണ്ടെന്ന പ്രോസിക്യൂഷൻ വാദങ്ങൾ വിചാരണ കോടതി അംഗീകരിച്ചു.

Advertisements

ദിലീപിന് ആവശ്യമെങ്കിൽ അപ്പീൽ നൽകാം. കുറ്റംചുമത്തൽ തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച എല്ലാ പ്രതികളും ഹാജരാകണം. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ആരോപണങ്ങളും ഹർജിയിലുണ്ട്. അതിനാൽ അടച്ചിട്ട കോടതിയിലാണ് വാദം നടന്നത്.

Advertisement