ഉലകനായകന്‍ കമല്‍ഹാസന്‍ സകലകലാ വല്ലഭനായാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ സിനിമയില്‍ തെന്നിന്ത്യന്‍ സിനിമയ്ക്ക് സ്ഥാനം നേടിക്കൊടുത്ത അതുല്യ പ്രതിഭയായാണ് കമല്‍. പുതിയ ചിത്രം വിക്രത്തിലൂടെ ഏറെക്കാലത്തിന് ശേഷം പഴയ കമല്‍ ഹാസനെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ പറ്റിയ സന്തോഷത്തിലാണ് ആരാധകര്‍. അതുപോലെ തന്നെ ആരാധകര്‍ ഏറ്റെടുത്ത താരപുത്രി ആയിരുന്നു നടി ശ്രുതി ഹാസന്‍.
സിനിമയിലായാലും ജീവിതത്തിലായാലും ബോള്‍ഡായാണ് ഈ നടിയെ വിശേഷിപ്പിക്കാറുള്ളത്. അതുകൊണ്ട് തന്നെ താരം ആരാധകരാല്‍ സമ്പന്നവുമാണ്. നടന്റെ പ്രൊഫഷണല്‍ ജീവിതമെങ്കില്‍ അതിനേക്കാള്‍ സംഭവ ബഹുലമാണ് നടന്റെ വ്യക്തി ജീവിതം. കമല്‍ ഹാസന്റെ വിവാഹവും വിവാഹ മോചനവും പഴയ പ്രണയങ്ങളുമെല്ലാം ഇപ്പോഴും ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വിഷയമാണ്. പ്രണയത്തിന്റെ കാര്യത്തില്‍ 66 കാരനായ കമല്‍ ഹാസന്‍ ഉണ്ടാക്കിയ കോളിളക്കങ്ങള്‍ ചെറുതല്ല.
അഭിനയിക്കുന്ന എല്ലാ കാലത്ത് മുഖ്യധാരയിലുള്ള നായികമാരുമായി നടന്‍ തുടക്കകാലം തൊട്ടേ പ്രണയത്തിലായിരുന്നു. നടന്റെ ആദ്യ വിവാഹം 1978 ല്‍ ആയിരുന്നു, വാണി ഗണപതി എന്ന ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സര്‍ ആയിരുന്നു പങ്കാളിയായി എത്തിയത്. എന്നാല്‍ 1988 ല്‍ ആ ബന്ധം അവസാനിച്ചു. ശേഷം ആ വര്‍ഷം തന്നെ സരികയുമായി വിവാഹം കഴിഞ്ഞു. ഈ ബന്ധത്തിലെ മക്കളില്‍ ഒരുവളാണ് ശ്രുതി ഹാസന്‍, സഹോദരി അക്ഷര ഹാസനാണ്.
എന്നാല്‍ ഈ ബന്ധവും നടന് പരാജയം തന്നെയായിരുന്നു, പിന്നീടാണ് നടി ഗൗതമിയെ ജീവിതസഖിയാക്കിയത്. നിര്‍ഭാഗ്യവശാല്‍ അതും പരാജയമായിരുന്നു. ഇപ്പോള്‍ ഈ ജീവിതങ്ങളെ കുറിച്ച് നടി ശ്രുതി ഹാസന്‍ പറയുന്നതാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ മാതാപിതാക്കളുടെ വിവാഹ മോചനത്തില്‍ തനിക്ക് യാതൊരു സങ്കടവും നിരാശയും ഇല്ലെന്നാണ് ശ്രുതി ഹാസന്‍ പറയുന്നത്. ഇരുവരും വേര്‍പിരിഞ്ഞപ്പോള്‍ മകള്‍ എന്ന സ്ഥാനത്ത് നില്‍ക്കുമ്പോള്‍ യാതൊരു നിരാശയും ഇല്ലെന്ന് താരം പറയുന്നു.
Also read; തൊഴിൽ നിഷേധം തെറ്റ് തന്നെ, ശ്രീനാഥ് ഭാസിയെ വിലക്കിയ നടപടി തെറ്റ്; പ്രതികരണവുമായി മമ്മൂട്ടി
കൂടാതെ ഇരുവരും വ്യത്യസ്തമായ ജീവിതം നയിക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷവും ഒരുപാട് ആവേശവുമാണെന്നും ശ്രുതി ഹാസന്‍ പറയുന്നു. കൂടാതെ താനൊരു രോഗിയാണെന്ന് കൂടി വെളിപ്പെടുത്തുകയാണ് ശ്രുതി ഹാസന്‍. ചിട്ടയില്ലാത്ത ജീവിതരീതി തന്റെ ശരീരത്തിന്റെ താളം തെറ്റിച്ചുവെന്ന് നടി പറയുന്നു. ഇപ്പോള്‍, പിസിഒഎസ് എന്ന അസുഖത്തോട് പൊരുതുകയാണെന്നും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ വലയ്ക്കുന്നുണ്ടെന്നും ശ്രുതി വെളിപ്പെടുത്തുന്നു. എങ്കിലും മനസ് തളരാതെ പൊരുതുകയാണെന്നും താരപുത്രി കൂട്ടിച്ചേര്‍ത്തു.