മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. ദിലീപ് നായകനായ ലാൽജോസ് ചിത്രം മീശമാധവനിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന ഗാനം ആലപിച്ചാണ് റിമി ടോമി പിന്നണി ഗാനാലാപന രംഗത്ത് എത്തിയത്.
പിന്നീട് മിനിസ്‌ക്രീൻ അവതാരകയായും നടിയായും ഒക്കെ താരം മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.
താര ജാഡകൾ ഇല്ലാതെ ആരോടും പെട്ടെന്ന് സംസാരിക്കുന്ന പ്രകൃതമാണ് റിമി ടോമിക്കുള്ളത്. മഴവിൽ മനോരമ ചാനലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരകയായ താരം നിരവധി സിനിമാ, സീരിയൽ താരങ്ങളെ പരിപാടിയിൽ കൊണ്ടുവന്ന് വെള്ളം കുടിപ്പിക്കാറുണ്ട്.
മറ്റു ചില റിയാലിറ്റി ഷോകളിലും ജഡ്ജ് ആയി താരം എത്താറുമുണ്ട്. ജയറാം നായകനായി എത്തിയ തിങ്കൾ മുതൽ വെള്ളിവരെ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കും റിമി ടോമി എത്തിയത്. ഇപ്പോഴിതാ റിമി ടോമിയുടെ വിവാഹ ദിവസത്തെ കുറിച്ച് നടി കാവ്യ മാധവൻ ഒരു പരിപാടിയിൽ പറഞ്ഞതാണ് വീണ്ടും വൈറലാകുന്നത്.
വിവാഹം എന്നത് തലയിൽ വരച്ച ഒരു വരപോലെയാണ്. നടി ഗോപികയുടെ കാര്യം തന്നെ നോക്കൂ. ഞാനും ഗോപികയുമെല്ലാം ഏകദേശം ഒരേപ്രായക്കാരാണ്. അവൾക്ക് വിവാഹം നോക്കി തുടങ്ങി എന്ന് പറയുന്നതിന്റെ രണ്ടാഴ്ച മുന്നേ ഞങ്ങൾ കണ്ടതാണ്. ആ സമയത് ഒന്നും ആയിട്ടില്ല എന്നും എന്നാൽ കുറച്ചു നോക്കി വെച്ചിട്ടുണ്ട് എന്നും അവൾ പറഞ്ഞതാണ്. എന്നാൽ അടുത്ത ആഴ്ച അവൾ വിളിച്ചു പറഞ്ഞു അത് സെറ്റായി ആരോടും പറയണ്ട എന്ന്.
സുഹൃത്തുക്കൾ മാത്രം അറിഞ്ഞാൽ മതി എന്ന്. എന്നാൽ അത് പബ്ലിക്ക് ആയി. ഞാനും ഗോപികയും ഞങ്ങൾ വിവാഹം ഉറപ്പിക്കുന്നതിന് മുന്നേ ഓരോ കാര്യങ്ങൾ പറഞ്ഞതാണ്. ഞാനും ഗോപികയും ഭാവനയും കൂടിയാണ് റിമി ടോമിയുടെ കല്യാണത്തിന് പോയത്. അവിടെ വെച്ച് ഓരോ കാര്യങ്ങൾ പറയുമ്പോഴും അടുത്ത ആഴ്ച ഗോപികയുടെ വിവാഹ നിശ്ചയം ആണെന്ന് അറിഞ്ഞിരുന്നില്ല.
പുതിയ ജീവിതത്തിലേക്ക് പോകുന്നത് അവളോ ഞങ്ങളോ അറിഞ്ഞില്ല. വിവാഹ നിശ്ചയം കഴിഞ്ഞു ഒരാഴ്ചകഴിഞ്ഞ പ്പോൾ വിവാഹവും കഴിഞ് അവൾ അയർലണ്ടിലേക്ക് പോയി. ഈ കുറഞ്ഞ സമയം കൊണ്ട് എന്തൊക്കെ മാറ്റങ്ങൾ ആണ് ഉണ്ടാകുന്നത് എന്നാണ് ഞാൻ ചിന്തിക്കുന്നത്. നമ്മൾ ചിന്തിക്കുന്നത് പോലെ ഒന്നും നടക്കില്ല.
ആ സമയത്തിൽ എന്റെ വീട്ടിലും വിവാഹം നോക്കുക ആയിരുന്നു. ഒരു ചെറിയ വീട് ആണ് എനിക്ക് ആഗ്രഹം. രണ്ടുനില വീട് വേണ്ട. ഗ്രാമീണ ഭംഗിയുള്ള സ്ഥലം ആയിരിക്കണം. ജോലിക്കൊന്നും ആളെ കിട്ടാത്ത സമയത്ത് നമുക്ക് തന്നെ ജോലി നോക്കാൻ ഒക്കെ കഴിയുന്ന ഒരു വീട്.
നമ്മുടെ വീട്ടിൽ തന്നെ പച്ചക്കറിയും അതുപോലെ വീട്ടിൽ തന്നെ പശുവും ഒക്കെ വേണം. എന്റെ വിവാഹം പോലും ഞാനറിയാതെ എത്ര തവണ നടന്നിട്ടുണ്ട്. ഒരു ദിവസം അച്ഛനാണ് രാവിലെതന്നെ എന്നോട് വന്ന് പറഞ്ഞത് മോളെ നിന്റെ വിവാഹം കഴിഞ്ഞു എന്ന്. അന്ന് എല്ലാവർക്കും അറിയേണ്ടിയിരുന്നത് എന്റെ വരൻ ആരാണെന്നായിരുന്നു എന്നും ആയിരുന്നു കാവ്യ മാധവൻ പറഞ്ഞത്.