വാനമ്പാടിയിലെ ചന്ദ്രേട്ടനും നടി അഞ്ജലി നായരും തമ്മിലുള്ള ബന്ധം അറിയാമോ, താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

1524

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പരയായിരുന്നു വാനമ്പാടി എന്ന സീരിയൽ. വളരെ വേഗം തന്നെ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യത നേടിയെടുത്തിരുന്നു ഈ സീരിയൽ. ഏറെ ജനപ്രീതി നേടിയ ഈ സീരിയലിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവർ ആയിരുന്നു.

ഈ സീരിയലിൽ നായികായി ആദ്യം എത്തിയത് പ്രമുഖ നടി ചിപ്പി ആയിരുന്നു. സീരിയലിൽ അനു മോൾ ആയി അഭിനയിച്ച കുട്ടിയുടെ അമ്മ വേഷമാണ് ചിപ്പി ചെയ്തത്. എന്നാൽ ആദ്യത്തെ കുറച്ചു എപ്പിസോഡുകളിൽ ചിപ്പി അഭിനയിച്ചു നിൽക്കുമ്പോൾ സീരിയൽ ഗതി മാറുകയായിരുന്നു.

Advertisements

സായ് കിരൺ റാം, സുചിത്ര നായർ, ഉമാ ദേവി, ബാലുമേനോൻ തുടങ്ങിയവരാണ് ഈ പരമ്പരയിൽ മറ്റുകഥാപാത്രങ്ങളായി എത്തിയത്. വാനമ്പാടിയലെ നായകനായ മോഹൻ സഹോദര കഥാപാത്രമായിരു ചന്ദ്രന്ഡ. കുടുംബത്ത് വളരെ സമാധാനത്തോടെ മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നു ചന്ദ്രന്റെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നല്ല കഥാപാത്രം ആയിരുന്നു.

Also Read
അന്ന് റിമിയുടെ കല്യാണത്തിന് പോയത് ഞാനും ഭാവനയും ഗോപികയും കൂടിയാണ്, വൈറലായി കാവ്യാ മാധവന്റെ പഴയ അഭിമുഖം

എന്നാൽ പെട്ടെന്നൊരു ദിവസം ചന്ദ്രനെ കാണാതാകുന്ന സാഹചര്യമാണ് സീരിയൽ പ്രേക്ഷകർക്ക് സംജാതമായത്. എന്തായിരിക്കും ഇതിനു കാരണം എന്ന് പ്രേക്ഷകർ ആരായുകയാണ്. ചന്ദ്രൻ നാട് വിട്ടു പോയി എന്നാണ് സീരിയലിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ യാഥാർത്ഥ്യം അതല്ല. ചന്ദ്രൻ ആയി എത്തിയിരുന്ന ബാലു മേനോൻ പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു.

ബാലഗോപാൽ എന്ന ബാലു മേനോൻ ചെന്നൈയിലാണ് ജനിച്ചതെങ്കിലും വളർന്നത് ഒക്കെ കോഴിക്കോടാണ്. ഒരു സിനിമ കുടുംബമാണ് ബാലു മേനോന്റേത് എങ്കിലും പാട്ടിലും മറ്റുമായിരുന്നു അദ്ദേഹത്തിന്റെ കമ്പം. ബാലു മേനോൻ ഭാര്യയും രണ്ടു മക്കളുമുണ്ട്. ഈ രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞതാണ്.

മാത്രമല്ല, മലയാളം സിനിമയിലെ പ്രശസ്തയായ നടിയുമായി ബന്ധമുള്ള ആളാണ് ബാലു മേനോൻ. അദ്ദേഹത്തിന്റെ രണ്ടാമത്തെ സഹോദരിയുടെ മകളാണ് നടി അഞ്ജലി നായർ. അഞ്ജലി കാരണമാണ് അദ്ദേഹം അഭിനയത്തിലേക്ക് കടന്നു വന്നത്. മലയാളം സിനിമയിൽ ഇപ്പോൾ ഉയർന്നുവരുന്ന വരുന്ന നായികാ നടിയും സഹനടിയുമാണ് അഞ്ജലി.

പുലിമുരുകൻ സിനിമയിൽ മോഹൻലാലിന്റെ അമ്മയായി അഭിനയിച്ചതും ടേക്ക് ഓഫ്, ദൃശ്യം 2, കമ്മാരസംഭവം എന്നീ സിനിമകളിൽ നിർണായക വേഷങ്ങളും അഞ്ജലിയെ പ്രശസ്തിയിലെത്തിച്ചു. മോഹൻലാലിന്റെ തന്നെ ദൃശ്യം 2 ൽ ശക്തമായ ഒരു വേഷം അഞ്ജലി ചെയ്തിരുന്നു.

Also Read
അന്നും ഇന്നും ദുഖമാണ്, ഓർമ്മവെച്ച കാലം മുതൽ എപ്പോഴും കൂടെയുണ്ടായിരുന്നത് ദുരിതം മാത്രമായിരുന്നു: മറ്റൊരാളും എന്നെപ്പോലെ കഷ്ടപ്പെടുന്നുണ്ടാകില്ല: കെപിഎസി ലളിത

Advertisement