മരയ്ക്കാറിനെ തകർക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ട്, തല്ലി തകർക്കാൻ നോക്കിയാൽ തക്കതായ നടപടി എടുക്കാനാണ് തീരുമാനം: ആന്റണി പെരുമ്പാവൂർ

190

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഡിസംബർ ഒന്നിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസായത്. സിനിമ റിലീസ് ആയതിനു ശേഷം 24 മണിക്കൂർ ഫാൻസ് ഷോയാണ് ഉണ്ടായിരുന്നത്.

ആദ്യം ഒ ടി ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യാനായിരുന്നു ആന്റണി പെരുമ്പാവൂറിന്റെ തീരുമാനം എങ്കിലും പിന്നീട് മരയ്ക്കാർ തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുക ആയിരുന്നു. അതേ സമയം വലിയ വിമർശനമായിരുന്നു സിനിമയ്‌ക്കെതിരെ വന്നു കൊണ്ടിരിക്കുന്നത്.

Advertisements

Also Read
അന്നും ഇന്നും ദുഖമാണ്, ഓർമ്മവെച്ച കാലം മുതൽ എപ്പോഴും കൂടെയുണ്ടായിരുന്നത് ദുരിതം മാത്രമായിരുന്നു: മറ്റൊരാളും എന്നെപ്പോലെ കഷ്ടപ്പെടുന്നുണ്ടാകില്ല: കെപിഎസി ലളിതa>

എന്നാൽ അത് സിനിമയെ തകർക്കാൻ വേണ്ടി ചെയ്യുന്നതാണ് എന്നാണ് സിനിമാ പ്രവർത്തകർ പറയുന്നത്. മരയ്ക്കാറിനെ തകർക്കാൻ വേണ്ടി ആരൊക്കെയോ ശ്രമിക്കുന്നുണ്ട് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ആസൂത്രിതമായി ഡി ഗ്രേഡിങ് നടത്തുന്നുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.

ഇത്രയും നല്ല സിനിമയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട് എന്താണ് കാര്യം എന്ന് ഉൾപ്പെടെയുള്ള ചോദ്യങ്ങൾ ഉയർന്നു വരികയാണ്. ചിത്രത്തിന്റെ വ്യാജ പതിപ്പ് സിനിമ ഇറങ്ങിയതിനു ശേഷം പുറത്തു വന്നിരുന്നു. ഇതുപോലുള്ള പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ എടുക്കുമെന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. മരയ്ക്കാറിനെ തകർക്കാൻ വേണ്ടി ആസൂത്രിതമായ ഗൂഡാലോചന നടക്കുന്നുണ്ട്.

ഒരു സിനിമ കാഴ്ചക്കാരുടെ അടുത്ത എത്തിക്കുന്നത് വരെ അതിന്റെ പുറകിൽ നിരവധി ആൾക്കാരുടെ പ്രയത്‌നമുണ്ട്. അതൊക്കെ പെട്ടെന്ന് തല്ലി തകർക്കാൻ നോക്കിയാൽ തക്കതായ നടപടി എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

അതേ സമയം ലോകമെമ്പാടുമുള്ള മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ ആയിരുന്നു മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാലിന് പിന്നാലെ മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, അർജുൻ, പ്രഭു, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരന്നത്.

Also Read
മമ്മൂട്ടിയെ ഭാഷ പഠിപ്പിക്കാൻ എത്തിയ ഞാൻ രാജമാണിക്യത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു, പക്ഷേ എന്റെ സീൻ അവർ കളഞ്ഞു: വെളിപ്പെടുത്തലുമായി സുരാജ് വെഞ്ഞാറമ്മൂട്

100 കോടി ചെലവിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഫിലിം ആണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. മരക്കാർ മോഹൻലാലിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയായിരിക്കും എന്നാണ് സംവിധായകനായ പ്രിയദർശൻ പറഞ്ഞത്.

Advertisement