സംവൃത സുനിൽ വീണ്ടും നായികയാവുന്നു: ഇത്തവണ എത്തുന്നത് അനൂപ് സത്യന്റെ രണ്ടാമത്തെ സിനിമയിലൂടെ

91

ഒരുകാലത്ത് മലയാളത്തിലെ സൂപ്പർ നായികയായിരുന്നു സംവൃത സുനിൽ. വിവാഹശേഷം സിനിമയിൽ നിന്നും വട്ടുനിന്ന സംവൃത ഇടയ്ക്ക് തിരികെയെത്തി ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. അതിന് ശേഷവും വീട്ടമ്മയായി ഒതുങ്ങിയ താരം ഇപ്പോഴിതാ വീണ്ടും മടങ്ങിയെത്തുകയാണ്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി താരം അഭിനയിക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സത്യൻ അന്തിക്കാടിന് പിന്നാലെയായാണ് മകനും സംവിധാനത്തിലേക്ക് തിരിഞ്ഞത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സംവിധായകനായി തുടക്കം കുറിച്ചത്.

Advertisements

വ്യത്യസ്തമായ പ്രമേയവുമായെത്തിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. കല്യാണി പ്രിയദർശനും ദുൽഖർ സൽമാനും നായികനായകൻമാരായെത്തിയ ചിത്രത്തിൽ ശോഭനയും സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തിയിരുന്നു. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡിയെ വീണ്ടും സ്‌ക്രീനിൽ കാണാനായതിന്റെ സന്തോഷമായിരുന്നു ആരാധകർ പങ്കുവെച്ചത്.

പ്രിയദർശന്റേയും ലിസിയുടേയും മകളായ കല്യാണിയുടെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു ഇത്. ദുൽഖർ സൽമാനായിരുന്നു ചിത്രം നിർമ്മിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകനായ അനൂപിന്റെ അടുത്ത ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ. സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാറായിട്ടില്ലെന്നായിരുന്നു അനൂപ് സത്യൻ

പറഞ്ഞത്. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത സംവൃത സുനിൽ തിരിച്ചെത്തിയത് സത്യം പറഞ്ഞാൽ വിശ്വസിക്കുമോയെന്ന ചിത്രത്തിലൂടെയായിരുന്നു. ബിജു മേനോനായിരുന്നു ചിത്രത്തിലെ നായകൻ. ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ബിജു മേനോനായിരുന്നു സംവൃതയോട് സത്യം പറഞ്ഞാൽ വിശ്വസിക്കുമോയെന്ന ചിത്രത്തിലെ വേഷത്തെക്കുറിച്ച് പറഞ്ഞത്. 2019ലായിരുന്നു താരം തിരിച്ചെത്തിയത്. തിരിച്ചുവരവിൽ എല്ലാവരും മികച്ച പിന്തുണയാണ് നൽകിയത്. വർഷങ്ങൾക്ക് ശേഷമായി വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുമ്പോൾ ആശങ്കയുണ്ടായിരുന്നു. എല്ലാവരും കൂടെനിന്നതോടെ അത് മാറുകയായിരുന്നു. പുലരിപ്പോലെ എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

വിവാഹ ശേഷം ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയ സംവൃത ഇടയ്ക്ക് നാട്ടിലേക്കെത്താറുണ്ട്. അഗസ്ത്യയ്ക്ക് പിന്നാലെയായി രണ്ടാമത്തെ കുഞ്ഞ് എത്തിയതിനെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു.രുദ്രയുടെ ചിത്രങ്ങളും സംവൃത പോസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സംവൃത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കാനായി നേരത്തെ തീരുമാനിച്ചിരുന്നു. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു സംവൃത സുനിൽ വിവാഹിതയായത്. വിവാഹ ശേഷം കുടുംബ ജീവിതം ആസ്വദിക്കുകയായിരുന്നു താരം. മികച്ച അവസരം ലഭിച്ചാൽ തിരിച്ചെത്തുമെന്നും താരം പറഞ്ഞിരുന്നു.

Advertisement