അണിഞ്ഞൊരുങ്ങി നവവധുവിനെ പോലെ മാളവിക ജയറാം; എന്താണ് സംഭവമെന്ന് ആരാധകർ

170

മലയാളി സിനിമാ ആരാധകരുടെ ഇഷ്ട മാതൃകാ താരദമ്പതികളാണ് ജയറാമും പാർവ്വതിയും. സിനിമയിൽ നായികാ നായകൻമാരിയ തിളങ്ങി നിന്നപ്പോൾ പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. അതേ സമയം ഇരുവരുടെയും മക്കളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

മകൻ കാളിദാസ് ജയറാമും സിനിമയിൽ അരങ്ങേറ്റം കുറിച്ചതോടെ മാളവികയുടെ സിനിമാപ്രവേശനത്തെ കുറിച്ചാണ് പ്രേക്ഷകരുടെ ചോദ്യം. എന്നാൽ സിനിമയേക്കാൾ തനിക്ക് മോഡലിംഗ് ആണ് താൽപ്പര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ല എന്നും തന്റെ കംഫർട്ടബിൾ സോൺ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നുമാണ് മാളവിക ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Advertisements

ചില സാരി പരസ്യങ്ങളിലും ടെലിവിഷൻ പരസ്യങ്ങളിലുമൊക്കെ മോഡലായി മാളവിക എത്തുകയും ചെയ്തിരുന്നു. നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ മാളവികയുടെ ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

ചുവന്ന കാഞ്ചീപുരം സാരിയിൽ അതിമനോഹരിയായാണ് മാളവിക പ്രത്യക്ഷപ്പെടുന്നത്. അതേ സമയം മാളവികയുടെ ചിത്രത്തിന് താഴെ വിവാഹമായ ഇതെന്താണ് സംഭവം എന്ന തരത്തിൽ കമന്റുകൾ വരുന്നുണ്ട്.
അതേ സമയം തമിഴിൽ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയുടെ ഒരു കടുത്ത ആരാധികയാണ് താൻ എന്നും ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ മാളവിക പറഞ്ഞിരുന്നു.

മലയാളത്തിൽ ഒരു അവസരം ലഭിക്കുകയാണെങ്കിൽ തനിക്ക് അഭിനയിക്കാൻ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദൻ ഒപ്പം ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തന്റെ ഉയരത്തിനും തടിയ്ക്കും കറക്ടായ മലയാളത്തിലെ നടൻ ഉണ്ണി മുകുന്ദൻ ആണെന്നുമാണ് മാളവിക പറഞ്ഞത്. മലബാർ ഗോൾഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തിൽ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

പരസ്യചിത്രങ്ങളിൽ ആദ്യമായാണ് അഭിനയിക്കുന്നതെന്നും സ്റ്റിൽസ് ധാരാളം എടുത്തിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് മാളവിക ജയറാം. മാളവികയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് മാളവികയുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളും ചൂട് പിടിച്ചിരുന്നു.

അപ്പോൾ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ജയറാം തന്നെ രംഗത്തെത്തിയിരുന്നു. മാളവികയുടെ ആ ചിത്രം ഒരു അടുത്ത കുടുംബ സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ ആരോ എടുത്തതാണ്. പിന്നീടത് സമൂഹമാധ്യമത്തിലിട്ടു.

വളരെ യാദൃശ്ചികമായിട്ട് സംഭവിച്ചതാണത്. അഭിനയിക്കാനുളള ആഗ്രഹം മാളവിക ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. ആരും സിനിമ ചെയ്യാനായി അവളെ സമീപിക്കുകയോ ചെയ്തിട്ടില്ല. ബിരുദം പൂർത്തിയാക്കിയ മാളവിക സ്‌പോർട്‌സ് മാനേജ്മന്റ്മായി ബന്ധപ്പെട്ട കോഴ്?സ് പഠിക്കാൻ പുറത്തേക്ക് പോകാൻ തയാറെടുക്കുകയാണ് എന്നായിരുന്നു ജയറാം അന്ന് പറഞ്ഞത്.

Advertisement