മലയാളികൾക്കും പ്രിയങ്കരിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് കനിഹ. സത്യൻ അന്തിക്കാട് ഒരുക്കിയ ഭാഗ്യദേവത എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരം കൂടിയാണ് കനിഹ.
പിന്നീട് നിരവധി മലയാളം സുപ്പർഹിറ്റ് സിനിമകളിൽ കനിഹ അഭിനയിച്ചു. മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമെല്ലാം കനിഹ വേഷമിട്ടിട്ടുണ്ട്. അതേസമയം വിവാഹത്തിന് ശേഷം സിനിമയിൽ സജീവമാകുന്ന ചുരുക്കം ചില നായിക നടിമാരിൽ ഒരാൾകൂടിയാണ് കനിഹ.
അതുപോലെ വിവാഹത്തിന് മുമ്പ് അഭിനയിച്ച സിനിമകളേക്കാൾ മികച്ച സിനിമകൾ തേടിയെത്തിയ ഒരു നടിയാണ് കനിഹ. അതിന് മുമ്പ് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടിയും പ്രേക്ഷകർ തിരച്ചറിഞ്ഞ് തുടങ്ങിയത് ആ സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ്.
തമിഴിൽ ഫൈവ് സ്റ്റാർ എന്ന സിനിമയിലാണ് കനിഹ ആദ്യമായി അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവയായ കനിഹ അതിൽ പോസ്റ്റ് ചെയ്യാറുള്ള ഫോട്ടോസ് സാധാരണ ഫോട്ടോസാണ്. ഇതിനെ കുറിച്ച് താരം തന്നെ ഈ കഴിഞ്ഞ ദിവസം മേക്കപ്പ് ചെയ്ത ഫോട്ടോസ് പോസ്റ്റ് ചെയ്തുകൊണ്ട് എഴുതിയിരുന്നു.
മേക്കപ്പ്, ഫാൻസി ബാക്ഗ്രൗണ്ടുകൾ, ഡിസൈനർ വസ്ത്രം, ബ്രാൻഡ് വസ്ത്രങ്ങൾ എന്നിവയില്ലാത്ത കാഷ്വൽ ഫോട്ടോസ് എപ്പോഴും പോസ്റ്റ് ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് അടുത്തിടെ എന്നോട് ഒരാൾ ചോദിച്ചു. ശരി, ഇത് നിങ്ങൾ എല്ലാവരും എന്നെ യഥാർത്ഥമായി കാണുന്ന ഒരു ഇടമായിരിക്കണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
Also Read
വാക്കുതർക്കം, ചിത്രീകരണത്തിനിടെ മൂന്ന് തവണ രൺബീറിന്റെ കരണത്തടിച്ച് അനുഷ്ക ശർമ്മ , സംഭവം ഇങ്ങനെ
ഇതാണ് ശരിക്കുള്ള ഞാൻ ഞാൻ ഇങ്ങനെയാണ്. എന്റെ എല്ലാ അപൂർണതകളോടും കൂടി ഞാൻ എന്നെ സ്വീകരിച്ചു. നിങ്ങൾ എല്ലാവരും അതുപോലെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനല്ലാത്ത ഒരു മുഖം എന്തിന് ഞാൻ നിങ്ങൾക്ക് മുന്നിൽ കാണിക്കണം. ഞാൻ ഞാനാകുകയും അത് ഇഷ്ടപ്പെടുകയും ചെയ്യും. എന്തു പറയുന്നുയ
ഞാൻ ഞാനാകുന്നതിലൂടെ കുറച്ച് പേരെ പ്രചോദിപ്പിക്കാൻ എനിക്ക് കഴിയുമെങ്കിൽ, അത് എനിക്ക് ഒരു നേട്ടമാണ്. സ്നേഹത്തിനായി ഞാൻ ഇവിടെയുണ്ടെന്ന് കനിഹ മേക്കപ്പ് ഇടാത്ത സാധാരണ ഫോട്ടോസ് പോസ്റ്റ് ചെയ്തു കൊണ്ട് കുറിച്ചു. യാതൊരുവിധ ആഢയാഭരണങ്ങളും ഇല്ലാതെ തന്നെ കനിഹ സുന്ദരിയാണെന്നാണ് ആരാധകർ ഇടുന്ന കമന്റുകളിൽ ഏറെയും.