ഏറ്റവും കൂടുതൽ സുപ്പർഹിറ്റ് സീരിയലുകൾ മലയാളികൾക്ക് സമ്മാനിച്ച ചാനലാണ് ഏഷ്യാനെറ്റ്. ഒന്നിനൊന്ന് മികച്ച പരമ്പരകളാണ് ചാനൽ മലയാളി കുടുംബസദസ്സുകളുടെ മുന്നിലേക്കെത്തിച്ചത്. നേരത്തെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ ഗ്ലോറിയെ മലയാളി പ്രേക്ഷകർ ആരും മറക്കാൻ ഇടയില്ല.
എന്റെ മാനസപുത്രിയിൽ സുന്ദരിയായ വില്ലത്തിയായെത്തിയത് അർച്ചന സുശീലൻ എന്ന പാതിമലയാളി പെൺകുട്ടിയായിരുന്നു. വളരെയേറെ പ്രേക്ഷക സ്വീകാര്യതയായിരുന്നു സീരിയലിനും അതിലൂടെ താരത്തിനും കിട്ടിയത്.
പിന്നീടും നിരവധി നെഗറ്റീവ് വേഷങ്ങളിലൂടെ താരം മിനി സ്‌ക്രീനിൽ തിളങ്ങി. സീരിയലിൽ തിളങ്ങി നിന്ന താരത്തിന്റെ പ്രേക്ഷക സ്വീകാര്യത പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെത്തിയപ്പോൾ ഒന്നുകൂടെ കൂടി. കുറെയേറെ ആരാധകരെ കിട്ടിയതുപോലെ തന്നെ ഏറെ വിമർശനങ്ങളും ഷോയിൽ നിന്നും താരം ഏറ്റുവാങ്ങിയിരുന്നു.
ബിഗ്ബോസ് ഹൗസിൽ നിന്നും പുറത്തെത്തിയ താരത്തിനെതിരെ വലിയ സൈബർ വിമർശനങ്ങളും ഉണ്ടായിരുന്നു. എന്നാലും സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടോയിരുന്നു. തനിക്ക് വില്ലത്തിയായി അഭിനയിക്കാനാണ് ഇഷ്ടമെന്നും അർച്ചന ഇതിനോടകം തന്നെ തുറന്ന് പറഞ്ഞിരുന്നു.
തനിക്ക് ഗ്ലിസറിനിട്ട് കണ്ണീരൊഴുക്കാൻ പറ്റില്ലെന്നും വില്ലത്തിയായി പേടിപ്പിക്കാൻ എളുപ്പമാണെന്നുമായിരുന്നു താരം പറഞ്ഞത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവരുന്ന പാടാത്ത പൈങ്കിളിയിൽ ഒരു കഥാപാത്രത്തെ താരമാണ് അവതരിപ്പിക്കുന്നത്.
എന്നാൽ ഇപ്പോൾ പാടാത്ത പൈങ്കിളിയുടെ ലൊക്കേഷനിലെ അപൂർവ്വ സമാഗമത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. ഇതിനകം തന്നെ നടിയുടെ പോസ്റ്റും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
വ്യത്യസ്ത വേഷങ്ങളിൽ പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ വർഷങ്ങൾക്കു മുൻപ് ഒന്നിച്ച് പഠിച്ച് കളിച്ച സുഹൃത്തുക്കൾ, അർച്ചനയും ചിത്രയും കണ്ടുമുട്ടി. പഴയ ഓർമ്മകൾ സ്വപ്നയും കനകയുമായി പങ്കു വെച്ചുവെന്നുമായിരുന്നു സോഷ്യൽ മീഡിയയിലൂടെ അർച്ചന കുറിച്ചത്.
കനക ദേവയുടെ വീട്ടിലെ ജോലിക്കാരിയായാണ്. അതേസമയം കനകയും സ്വപ്നയും തമ്മിൽ ഇങ്ങനെയൊരു ബന്ധമുണ്ടോയെന്ന് ചോദിച്ച ആരാധകർ ഒരാൾ വില്ലത്തിയായും മറ്റൊരാൾ പോസിറ്റീവ് കഥാപാത്രത്തെയുമാണല്ലോ അവതരിപ്പിക്കുന്നതെന്നും തമാശ രൂപേണ ചോദിക്കുന്നുണ്ട്.