ഹൃദയം പ്രഖ്യാപിച്ച് വിനീത് ശ്രീനിവാസൻ; പ്രണവിന്റെ നായികയായി കല്ല്യാണി, 2020 ഓണം കിടുക്കും

58

മലയാള സിനിമാ ആരാധകർ കാത്തിരുന്ന ആ വാർത്ത ഒടുവിൽ ഔദ്യോഗികമായി വിനീത് ശ്രീനിവാസൻ പ്രഖ്യാപിച്ചു. വിനീത് ശ്രീനീവാസൻ വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്.

ചിത്രത്തിൽ നായിക നായകരാവുന്നത് പ്രണവ് മോഹൻലാലും കല്ല്യാണി പ്രിയദർശനും കൂടെ ദർശന രാജേന്ദ്രനും. ഹൃദയം എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വർഷം ഓണത്തിന് തിയേറ്ററുകളിൽ എത്തും.

Advertisements

ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. നാൽപ്പത് വർഷത്തിന് ശേഷം മെറിലാന്റ് നിർമ്മാണ കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. ലൗ ആക്ഷൻ ഡ്രാമയുടെ കോ പ്രൊഡ്യൂസറായിരുന്ന വിശാഖ് ആണ് ചിത്രം നിർമ്മിക്കുന്നത്.

കൂടെ ഹെലനിലെ നായകനായ നോബിൾ തോമസും നിർമ്മാണ രംഗത്ത് ഉണ്ട്. നേരത്തെ കല്ല്യാണിക്കും പ്രണവിനും ഒപ്പം നിവിൻ പോളിയും ചിത്രത്തിൽ അഭിനയിക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.

എന്നാൽ പുറത്ത് വരുന്ന വാർത്തകൾ എല്ലാം ശരിയല്ലെന്നും ശരിയായ സമയത്ത് താൻ തന്നെ എല്ലാം പ്രേക്ഷകരോട് പറയുമെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വിനീത് ചെയ്യുന്നതെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ആണ് കല്ല്യാണിയും പ്രണവും ഒന്നിച്ചഭിനയിച്ച ചിത്രം. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും കല്ല്യാണിയാണ് നായിക. സുരേഷ് ഗോപിയും ശോഭനയും ചിത്രത്തിൽ നിർണായക വേഷത്തിൽ എത്തുന്നുണ്ട്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടായിരുന്നു പ്രണവിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഏറെ പ്രതീക്ഷയോടെ എത്തിയ ഈ അരുൺഗോപി ചിത്രത്തിന് വേണ്ടത്ര വിജയം നേടാൻ ആയിരുന്നില്ല.

Advertisement