ബിഗ് ബോസ് രണ്ടാം പതിപ്പിൽ റിമി ടോമിയും രചന നാരായണൻകുട്ടിയും അടക്കം മലയാളത്തിന്റെ പ്രിയ താരങ്ങൾ

50

മലയാളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതായിരുന്നു ടെലിവിഷൻ ഷോകളിൽ ചരിത്രം കുറിച്ച ബിഗ് ബോസ് റിയാലിറ്റി ഷോ. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയുടെ രണ്ടാം പതിപ്പിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

Advertisements

അടുത്ത വർഷം ആദ്യ മാസങ്ങളിൽ തന്നെ പരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന കാര്യം പുറത്തു വന്നതോടെ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ പേര് നിർദ്ദേശിക്കാനുള്ള അവസരം പ്രേക്ഷകർക്ക് അണിയറ പ്രവർത്തകർ നൽകിയിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസിൽ മത്സരാർഥികളായി എത്താൻ സാധ്യതയുള്ള ചിലരുടെ പേര് വിവരങ്ങൾ ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ. പുതിയ സീസണിൽ മത്സരാർഥികൾ ആരൊക്കെ വേണമെന്ന നിർദ്ദേശത്തിനു പേർളി മാണിയ്ക്ക് പകരം റിമി ടോമിയുടെ പേരാണ് കൂടുതൽ ആളുകളും പറഞ്ഞിരുന്നത്.

രചന നാരായണൻകുട്ടിയുടെ പേരാണ് മറ്റൊന്ന്. ഡിഫോർ ഡാൻസിലൂടെ അവതാരകനായിട്ടെത്തിയ ജിപിയും ഇത്തവണ ബിഗ് ബോസ് മത്സരാർഥികളുടെ പട്ടികയിൽ ഇടം നേടുമെന്ന് സൂചന.
ഗായിക അമൃത, ടിക് ടോക് താരങ്ങളായ ഫക്രു, അഖിൽ, അശ്വന്ത് തുടങ്ങിയവരുടെ പേരും സോഷ്യൽ മീഡിയയിൽ സജീവമാണ്

Advertisement