Celebrities Entertainment

ഒരു പ്രേമം പൊട്ടി തേപ്പ് കിട്ടി നിൽക്കുന്ന സമയത്താണ് ലക്ഷ്മിയെ കണ്ടുമുട്ടുന്നത്: മിഥുൻ രമേശ് വെളിപ്പെടുത്തുന്നു

Loading...

ബിഗ്‌സ്‌ക്രീനിലേക്ക് മിനി സ്‌ക്രീനിൽ നിന്നും എത്തിയ താരമാണ് മിഥുൻ രമേശ്. അവതാരകനായെത്തി പ്രേഷകരുടെ മനസിലിടം നേടി. അഭിനയിച്ച സിനിമകളിലെ കഥാപാത്രത്തെക്കാൾ മിഥുനെ പ്രശസ്തനാക്കിയത് ഒരു ടെലിവിഷൻ ഷോയിലെ അവതാരക വേഷമാണ്.

സിനിമാ നടനാകാൻ ആഗ്രഹിച്ച് സീരിയൽ താരവും ഡബിംഗ് ആർടിസ്റ്റും റേഡിയോ ജോക്കിയും അവതാരകനുമൊക്കെയായി തിളങ്ങി. ഇപ്പോൾ മിഥുൻ നായക വേഷത്തിലെത്തുന്ന പുതു ചിത്രമാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’.

മിഥുന് എന്നും സപ്പോർട്ടായി ഭാര്യ ലക്ഷ്മിയും ഒപ്പമുണ്ട്. മിഥുനും ഭാര്യ ലക്ഷ്മിയും സോഷ്യൽ മീഡിയയിലും സജീവമാണ്. ഒരു പ്രേമം പൊട്ടി തേപ്പ് കിട്ടി നിൽക്കുന്ന സമയത്താണ് ലക്ഷ്മിയെ കണ്ടുമുട്ടുന്നതെന്ന് മിഥുൻ വെളിപ്പെടുത്തുന്നു.

ദുബായിൽ ഒരു ഷോയ്ക്കിടെയാണ് ലക്ഷ്മിയെ പരിചയപ്പെട്ടതെന്നും തന്നെ എപ്പോഴും സപ്പോർട്ട് ചെയ്യുന്ന ആളാണ് ലക്ഷ്മിയെന്നും താരം പറയുന്നു. ദുബായിൽ ഒരു ഷോയ്ക്കിടെയാണ് ലക്ഷ്മിയെ പരിചയപ്പെട്ടത്. ഒരു ചെറിയ പ്രേമമൊക്കെ പൊട്ടി തേപ്പൊക്കെ കിട്ടിയസമയത്താണ് പരിചയപ്പെടുന്നത്.

നമ്മളെ സപ്പോർട്ട് ചെയ്ത് നിൽക്കുന്ന ഒരാൾ എന്ന നിലയിലും, കലയോടുള്ള ഇഷ്ടം മനസിലാക്കുന്ന ഒരാൾ കൂടിയാവുകയാണെങ്കിൽ ഭയങ്കര നല്ലതായിരിക്കും. അവൾക്കും അതിനകത്തൊരു പാഷൻ ഉണ്ട്. ലൈക്ക്‌സൊക്കെ ഒരേ പോലെയാണ്. അതൊക്കെ ആയപ്പോൾ നമ്മൾ വിചാരിച്ചു പ്രോപ്പർ ആയിട്ടുള്ള റൂട്ടിൽത്തന്നെ പോകാം എന്ന്.

പിന്നീട് പ്രേമിച്ചു. വീട്ടിൽ പറഞ്ഞു. ആർക്കും എതിർപ്പൊന്നുമുണ്ടായിരുന്നില്ല. എതിർപ്പൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. സിനിമയെന്നും പറഞ്ഞ് നടക്കുമോയെന്നപേടി അമ്മയ്ക്ക് എപ്പോഴുമുണ്ടായിരുന്നു. എല്ലാം ഓക്കെ ആയിട്ട് വന്നു, കാര്യങ്ങലെല്ലാം ഗംഭീരമായി.

ഇപ്പോഴും ഓരോപരിപാടിക്കും സപ്പോർട്ടായിട്ട് നിൽക്കുന്നത് ലക്ഷ്മിയാണ് മിഥുൻ പറഞ്ഞു. കേരള കൗമുദി ഓൺലൈനിനോടാണ് മിഥുൻ ഇക്കാര്യങ്ങൾ പങക്ുവെച്ചത്.

Loading...

Featured