എന്തോന്ന് ആ, നമസ്‌കാരം എന്ന് പറഞ്ഞൂടെ, തുറന്നടിച്ചുള്ള സീമയുടെ ചോദ്യം കേട്ട് മമ്മൂട്ടി അന്ന് വല്ലാതായി, പിന്നെ സംഭവിച്ചത് ഇങ്ങനെ

8049

അഭിനയ ജീവിതത്തിന്റെ 50 ആണ്ടുകളും പിന്നിട്ട് ഇപ്പോഴും പകരംവെക്കാനില്ലാത്ത തകർപ്പൻ വിജയങ്ങളുമായി മുന്നേറുന്ന താര ചക്രവർത്തിയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. സിനിമാ പ്രേമികൾക്കും സഹതാരങ്ങൾക്കും എല്ലാം മമ്മൂട്ടിയുടെ സ്വഭാവ സവിശേഷതകൾ ഒക്കെ മനപാഠവുമാണ്.

മമ്മൂട്ടിയ്ക്ക് ജാഡയാണ്, പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ് എന്ന് തുടങ്ങിയ വായ്ത്താരികൾ സിനിമയ്ക്ക് അകത്തും പുറത്തും രഹസ്യമല്ല. എന്നാൽ ഇതൊന്നും ശരിയല്ലെന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഉർവശി ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.

Advertisements

ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് മമ്മൂട്ടിയോടൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഉർവശി തന്റെ അനുഭവം വ്യക്തമാക്കിയത്. കുട്ടികളുടെ സ്വഭാവമാണ് മമ്മൂക്കയ്ക്ക്. അദ്ദേഹത്തിന് ഇഷ്ടമുള്ള വാച്ച് വേറൊരാൾ കെട്ടികൊണ്ട് വന്നാൽ മതി പിണങ്ങി.

Also Read
സന്തുഷ്ട വിവാഹ ജീവിതം എനിക്ക് വിധിച്ചിട്ടില്ല, അച്ഛനെയും അമ്മയെയും വരെ അയാള്‍ എന്നില്‍ നിന്നും വേര്‍പെടുത്താന്‍ ശ്രമിച്ചു, വിവാഹജീവിതം അവസാനിപ്പിച്ചതിനെക്കുറിച്ച് വിജയലക്ഷ്മി

ഒരു പുതിയ സാധനം വന്നാൽ ആദ്യം അത് മേടിക്കണം. വേറാരെങ്കിലും മേടിച്ചാൽ ചോദിക്കും, ഓ അതപ്പോഴേക്കും വാങ്ങിയോ? അതിഷ്ടമല്ല. മമ്മൂക്ക വാഹനം ഓടിക്കുമ്പോൾ ആരും ഓവർടേക്ക് ചെയ്തുകൂടാ. സ്‌കൂട്ടറിനെയൊക്കെ ഓവർടേക്ക് ചെയ്തിട്ട് ഞാൻ ജയിച്ചല്ലോ എന്ന മട്ടിലിരിക്കും.

പറപ്പിക്കും, ഓവർടേക്ക് ചെയ്ത് പറപ്പിക്കും, നമ്മൾ ജീവൻ കൈയിൽ പിടിച്ചിരിക്കും. ഒന്നും മറച്ചു വയ്ക്കാതെയുള്ള പെരുമാറ്റം. അടുപ്പമുള്ളവരോട് വളരെ അടുപ്പം. അതാണ് മമ്മൂക്ക. നമസ്‌കാരം പറഞ്ഞാൽ നിറുത്തില്ല. അതിനൊരു കാരണമുണ്ട് മമ്മൂക്കയ്ക്ക് ഈ നമസ്‌കാരം പറച്ചിലിലൊന്നും കമ്പമില്ല.

ഒരുദിവസം ഞാൻ സീമചേച്ചിയോട് പറഞ്ഞു മമ്മൂക്ക നമസ്‌കാരം പറയുന്നില്ല. സീമ ചേച്ചി പറഞ്ഞു വാ ചോദിക്കാം സീമ ചേച്ചി ചെന്നു. നമസ്‌കാരം മമ്മൂക്ക മമ്മൂക്ക തലയാട്ടി. ആ സീമ ചേച്ചി വിട്ടില്ല. എന്തോന്ന് ആ നമസ്‌കാരം പറഞ്ഞൂടെ, മമ്മൂക്ക വല്ലാതായി. ഇന്നലെ 12 മണിക്ക് ഷൂട്ടിംഗ് കഴിഞ്ഞ് പിരിഞ്ഞതല്ലേ. ഇപ്പോ ആറു മണി ഇതിനിടയ്ക്ക് നമസ്‌കാരം വേണോ? എന്ന് മമ്മൂക്ക ചോദിച്ചു.

പക്ഷേ അടുത്ത ദിവസം മമ്മൂക്ക ഒരുങ്ങി തന്നെ വന്നു. ഷൂട്ട് തുടങ്ങുന്നു മമ്മൂക്ക ക്യാമറാമാനോട് പറഞ്ഞു. ഒരു മിനിട്ട് എന്നിട്ട് എന്നെയും സീമചേച്ചിയെയും നോക്കി നമസ്‌കാരം പറഞ്ഞു എന്നും ഉർവ്വശി വെളിപ്പെടുത്തുന്നു.

Also Read
വിമാനത്തില്‍ വെച്ച് കത്ത് തന്ന് അയാള്‍ പോയി, വായിച്ചപ്പോള്‍ ശരിക്കും ഞെട്ടി, അത് ആദ്യത്തെ അനുഭവമായിരുന്നു, തുറന്നുപറഞ്ഞ് അമല പോള്‍

Advertisement