സിനിമയിലെത്തി 50 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഒട്ടും മങ്ങലേൽക്കാതെ തന്റെ പ്രതാപം കാത്തുസൂക്ഷിക്കുന്ന നടനാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. അനേകം സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള മമ്മൂട്ടി ഇപ്പോളും നിരന്തരം സൂപ്പർഹിറ്റുകളമായാണ് എത്തുന്നത്.
മലയാളത്തിന് പുറമേ ഹിന്ദിയിലും തമിഴിലും തെലുങ്കിലും മറാത്തിയിലും കന്നഡയിലും എല്ലാം മമ്മൂട്ടി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതേ സമയം മമ്മൂട്ടിയുടെ പഴയകാല കഥകൾ അറിയാൻ എപ്പോഴും ആരാധകർക്ക് ഇഷ്ടമാണ്. അത്തരത്തിൽ ഉള്ള പഴയ ഒരു ഗോസിപ്പ് കഥയാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.
മലയാള സിനിമയിൽ എൺപതുകളിലെ ഹിറ്റ് ജോഡികൾ ആയിരുന്നു മമ്മൂട്ടിയും നടി സുഹാസിനിയും. ഇരുവരും ഒരുമിച്ചുള്ള സിനിമകൾ എല്ലാം വൻ വിജയം നേടി. കുടുംബ പ്രേക്ഷകർക്ക് ഇടയിൽ ഇരുവർക്കും ലഭിച്ചിരുന്ന സ്വീകാര്യത മറ്റ് താരങ്ങളെ അസൂയപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു.
കൂടെവിടെ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണ് മമ്മൂട്ടിയും സുഹാസിനിയും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്നത്. സുഹാസിനിയുടെ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. പിന്നീട് അക്ഷരങ്ങൾ, എന്റെ ഉപാസന, കഥ ഇതുവരെ, പ്രണാമം, രാക്കുയിലിൻ രാഗസദസിൽ തുടങ്ങിയ ചിത്രങ്ങളിലും ഒന്നിച്ചു അഭിനയിച്ചു.
1987 ൽ പുറത്തിറങ്ങിയ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സിനിമയിലെ പാട്ടുകളെല്ലാം വൻ ഹിറ്റുകളായിരുന്നു.എന്നാൽ, ഇരുവരുടെയും പേരുമായി ബന്ധപ്പെട്ട് വലിയൊരു ഗോസിപ്പ് ഒരിക്കൽ ഉണ്ടായിട്ടുണ്ട്. അത് മമ്മൂട്ടിയെ ഏറെ തളർത്തിയിരുന്നു.
എന്നാൽ ആ ഗോസിപ്പിനെ നേരിടാൻ മമ്മൂട്ടി പ്രയോഗിച്ച ഐഡിയ വളരെ രസകരമായിരുന്നു. പ്രമുഖ കാർട്ടൂണിസ്റ്റായ യേശുദാസ് മമ്മൂട്ടിയുടെയും സുഹാസിനിയുടെയും സൗഹൃദത്തെ കുറിച്ച് ഒരിക്കൽ തന്റെ മാഗസിനിൽ എഴുതിയിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കൾ ആണ് എന്ന് എഴുതിയതിനെ വായിച്ചവർ വേറൊരു രീതിയിൽ തെറ്റിദ്ധരിച്ചു.
Also Read
സാരിയിൽ അന്യായ ലുക്കിൽ മാളവിക മേനോൻ, മനംമയക്കുന്ന വശ്യ സൗന്ദര്യം എന്ന് ആരാധകർ…
ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കം. മമ്മൂട്ടിക്ക് പായസം വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം സുഹാസിനി മമ്മൂട്ടിയ്ക്ക് ഇഷ്ടമുള്ള പായസം ഉണ്ടാക്കി കൊടുത്തു. അക്കാലത്തെ പ്രമുഖ സിനിമാ മാഗസിൻ ആയിരുന്ന കട്ട്കട്ടിന്റെ എഡിറ്ററായിരുന്നു യേശുദാസ്. ഈ പായസക്കഥ യേശുദാസ് തന്റെ മാഗസിനിൽ നൽകി.
എന്നാൽ, മമ്മൂട്ടിയും സുഹാസിനിയും തമ്മിൽ ആവശ്യത്തിൽ കവിഞ്ഞ ബന്ധമുണ്ടെന്ന തരത്തിൽ വാർത്തകൾ പരന്നു.
ഇങ്ങനെ ഗോസിപ്പ് പരന്നതോടെ പിന്നെ എല്ലാ ലൊക്കേഷനിലും ഭാര്യ സുൽഫത്തിനെയും കൂട്ടിയാണ് മമ്മൂട്ടി വന്നിരുന്നതെന്ന് യേശുദാസ് വർഷങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ ഗോസിപ്പുകൾക്ക് മറുപടിയായാണ് മമ്മൂട്ടി ഭാര്യയെയും തനിക്കൊപ്പം കൂട്ടിയത്. വർഷങ്ങൾക്ക് മുൻപ് മംഗളത്തിനു നൽകിയ അഭിമുഖത്തിൽ ആ യേശുദാസ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.