മമ്മൂട്ടി എന്നൊരു സൂപ്പർ താരമുണ്ട് കേരളത്തിൽ, അദ്ദേഹത്തെ കൈയ്യെടുത്ത് തൊഴണമെന്ന് തമിഴ് പ്രൊഡ്യൂസർ കെ രാജൻ; കൈയ്യടിച്ച് തമിഴ് മക്കളും മമ്മൂട്ടി ആരാധകരും

166

അഭിനയ ജീവിതത്തിൽ 50 വർഷം പിന്നിട്ടിട്ടും മലയാള സിനിമയിൽ മുടിചൂടാമന്നനായി നിറഞ്ഞു നവിൽക്കുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും ഒട്ടുമിക്ക എല്ലാ ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞ മമ്മൂട്ടി
മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒരാളാണ്.

ഇപ്പോഴിതാ മലയാളത്തിന്റെ ഈ അഭിനയ കുലപതിയെ കുറിച്ച് തമിഴ് നിർമ്മാതാവ് കെ രാജൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തമിഴ്നാട്ടിലെ സൂപ്പർ താരങ്ങളുടെ പെരുമാറ്റത്തെ വിമർശിച്ച് കൊണ്ട് സംസാരിക്കവെ മമ്മൂട്ടിയെ കയ്യെടുത്ത് തൊഴാൽ തോന്നുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Advertisements

മുതൽ മന്നൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു നിർമാതാവിന്റെ പരാമാർശം. നടി സീനത്താണ് ഇപ്പോൾ ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അജിത്ത്, നയൻതാര, തൃഷ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളെ വിമർശിക്കുന്നതിന് ഇടയിലായിരുന്നു മമ്മൂട്ടിയെ കെ രാജൻ പ്രശംസിച്ചത്.

അജിത് സൂപ്പർ താരമായ ശേഷം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് താൻ വരില്ലെന്നാണ് പറയുന്നത്. ഇത്തരം നിലപാടുകൾ എടുക്കുന്ന താരങ്ങൾ ആരെല്ലാമായാലും വലിയ അഹങ്കാരമാണ് കാണിക്കുന്നത് എന്നാണ് രാജൻ പറയുന്നത്. തൃഷയാണെങ്കിൽ അഭിനയിച്ച സിനിമയുടെ ഓഡിയോ ഫങ്ക്ഷന് വരാൻ പതിനഞ്ചു ലക്ഷം വേണം എന്നാണ് ആവശ്യപ്പെടുന്നത്.

Also Read
പ്രിയപ്പെട്ട ചാലു ചേട്ടാ ഇത് കാണാനായി കാത്തിരിക്കുന്നു, കുറുപ്പിന്റെ ട്രെയിലർ കണ്ട് ആവേശഭരിതനായി പ്രണവ് മോഹൻലാൽ

നയൻ താര ഷൂട്ടിങ്ങിനു വരുമ്പോൾ ഏഴ് അസ്സിസ്റ്റന്റിനെയും കൊണ്ടാണ് വരവ്. ഒരു അസ്സിസ്റ്റന്റിന് പതിനയ്യായിരം രൂപ ദിവസക്കൂലിയാണ്. ഇത് നിർമ്മാതാവ് കൊടുക്കണം. അമ്പതു ദിവസം ഷൂട്ടിംഗ് ഉണ്ടായാൽ അമ്പതു ലക്ഷം രൂപ അവരുടെ അസ്സിസ്റ്റന്റുകളുടെ കൂലിയായി മാത്രം നൽകേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.

ആൻഡ്രിയക്ക് മേക് അപ് ചെയ്യാൻ മുംബൈയിൽ നിന്നും ആളെ കൊണ്ടുവരണം എന്നാണ് നിർബന്ധം എന്നും രാജൻ പറയുന്നു. ഇവർ ഒക്കെ കണ്ട് പഠിക്കേണ്ട ഒരാളുണ്ട്. ഇതൊക്കെ കാണുമ്പോൾ അയാളെ തൊഴാൻ തോന്നും. അയാൾ ഇവിടുത്ത് കാരനല്ല കേരളക്കാരനാണ്. മമ്മൂട്ടിയെന്നാണ് പേര് സൂപ്പർ സ്റ്റാറാണ്.

അദ്ദേഹം സ്വന്തം കാരവാനിൽ വരും. തമിഴ്നാട്ടിലാണ് ഷൂട്ടെങ്കിലും അതിൽ തന്നെ വരും. ഡ്രൈവറുടെ ബാറ്റ, ഡീസൽ എല്ലാം അദ്ദേഹം തന്നെ എടുക്കും. അത് നിർമ്മാതാവിന്റെ തലയിൽ കൊണ്ടുവെക്കില്ല. ഇങ്ങനെ ഒരാളെ കയ്യെടുത്ത് തൊഴണ്ടേ എന്നും കെ രാജൻ പറയുന്നു. ഈ സമയത്ത് വേദിയിൽ നിന്ന് കൈയ്യടി ഉയരുന്നതും കേൾക്കാം.

അതേ സമയം കെ രാജൻ മമ്മൂട്ടിയെ കുറിച്ച് മുൻപ് നടത്തിയ പ്രസംഗം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നിർമ്മാതാവിനെ ഗൗനിക്കാതെയുള്ള ഇപ്പോഴത്തെ പല താരങ്ങളുടെയും പെരുമാറ്റത്തെ അദ്ദേഹം പരസ്യമായി വിമർശിക്കുമ്പോഴാണ് മമ്മൂട്ടിയെ കയ്യെടുത്ത് തൊഴാൻ തോന്നുമെന്ന് അദ്ദേഹം പറഞ്ഞത്.

നിർമ്മാതാവ് കെ രാജന്റെ വാക്കുകൾ ഇങ്ങനെ:

മേക്കപ്പ് ചെയ്യാനുള്ള ആളെ ബോംബേയിൽ നിന്നും െകാണ്ടുവരണം. ഞങ്ങൾ നിർമാതാക്കൾ എന്തു െചയ്യും. ഞങ്ങൾ തെരുവിലാകുന്ന അവസ്ഥയാണ്. ആർക്ക് വേണ്ടിയാണ് ഞങ്ങൾ പടം എടുക്കേണ്ടത്. ഒരു സിനിമാ ചെയ്താൽ 10 ശതമാനം എങ്കിലും ലാഭം കിട്ടണം.

Also Read
ഇപ്പോൾ ബെൽറ്റ് ഒന്നുമില്ലാതെ ഭംഗിയായി സാരിയുടുക്കാൻ കഴിയുന്നു, പഴയ രൂപത്തെക്കുറിച്ച് ഓർമ്മിക്കുമ്പോൾ തിരിച്ചു പോകാനും വയ്യ; റിമി ടോമി

പോട്ടെ, മുടക്ക് മുതൽ എങ്കിലും തിരിച്ചുകിട്ടണ്ടേ.. അങ്ങനെ ഉണ്ടെങ്കിലല്ലേ ഞങ്ങൾക്ക് വീണ്ടും സിനിമ എടുക്കാൻ പറ്റൂ. നഷ്ടം ഇല്ലെങ്കിൽ ആ നിർമാതാവ് വീണ്ടും പടമെടുക്കും. നൂറ് പേർക്ക് ജോലി കിട്ടും. താരങ്ങൾക്ക് ജോലി കിട്ടുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. തൊഴിലാളികൾക്ക് ജോലി കിട്ടണം അതാണ് മുഖ്യം. ഇപ്പോൾ കാരവാൻ ഇല്ലാതെ പലർക്കും പറ്റില്ല. ഞാൻ എല്ലാവരെയും പറയുന്നില്ല.

ഇപ്പോൾ കാരവാൻ ഇല്ലാതെ പലർക്കും പറ്റില്ല. ഞാൻ എല്ലാവരെയും പറയുന്നില്ല. രജനി സാറൊക്കെ ഷോട്ട് കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും. ചിലർക്ക് ഫോണിൽ സംസാരിക്കാൻ തന്നെ മണിക്കൂറുകൾ വേണം. ഇങ്ങനൈയാക്കെ കാണുമ്പോഴാണ് ഒരാളെ കയ്യെടുത്ത്‌ െതാഴാൻ തോന്നുന്നത്.

അയാൾ ഇവിടുത്തുകാരനല്ല കേരളക്കാരനാണ്. നമ്മുടെ സഹോദരനാട്ടുകാരനാണ്. മമ്മൂട്ടിയെന്ന പേരിൽ ഒരാളുണ്ട്. സൂപ്പർ സ്റ്റാറാണ്. അദ്ദേഹം സ്വന്തം കാരവാനിൽ വരും. തമിഴ്‌നാട്ടിലാണ് ഷൂട്ടിങ്ങെങ്കിലും ആ വണ്ടിയിൽ വരും. ഡ്രൈവറുടെ ബാറ്റ, ഡീസൽ എല്ലാം അദ്ദേഹം തന്നെ എടുക്കും. അത് നിർമാതാവിന്റെ തലയിൽ െകാണ്ടുവയ്ക്കില്ല. ഇങ്ങനെ ഒരാളെ കയ്യെടുത്ത്‌ തൊഴണോ വേണ്ടയോ.

Advertisement