സ്വതന്ത്രനാവാനാണ് ജനിച്ചത്, കിടിലൻ ലുക്കിൽ അമല പോൾ, പുതിയ ഫോട്ടോകളും വൈറൽ

162

തെന്നിന്ത്യൻ സിനിമയിലെ നമ്പർ വൺ നായികമാരിൽ ഒരാളാണ് മലയാളി താരസുന്ദരി അമല പോൾ. ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് അമലാ പോൾ സിനിമയിലേക്ക് കടന്നുവന്നത്. മലയാളത്തിന്റെ ഹിറ്റ്‌മേക്കർ ലാൽ ജോസിന്റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങിയ ‘നീലത്താമര’ എന്ന ചിത്രത്തിലൂടെ സഹനടിയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

പിന്നീട് തമിഴിലും മലയാളത്തിലുമായി അനേകം സിനിമകൾ താരം ചെയ്തിട്ടുണ്ടെങ്കിലും മൈന തമിഴ് ചിത്രത്തിലൂടെയാണ് അമല പോൾ ശ്രദ്ധ നേടിയത്. മലയാളികൾ മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് ആരാധകർ ഏറെയാണ്. ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ മലയാള ചിത്രങ്ങളിലും അമലാ പോൾ അഭിനയിച്ചിട്ടുണ്ട്.

Advertisements

തമിഴകത്തും ഏറെ ആരാധകരുളള നടികൂടിയാണ് അമലാ പോൾ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുത്.

Also Read
ഒരു ആയുസിൽ കേൾക്കേണ്ട തെറിവിളികൾ ഞാൻ ഒരുമിച്ചു കേട്ടു, മാനസീക വിദഗ്ധനെ വരെ കാണേണ്ടി വന്നു: ബിനു അടിമാലിയുടെ വെളിപ്പെടുത്തൽ

വ്യത്യസ്തമായ രീതിയിൽ പോസ് ചെയ്തുളള അമലയുടെ ഫോട്ടോകളാണ് ചുരുങ്ങിയ സമയത്തിനുളളിൽ ആരാധകരുടെ ഇടയിൽ തരംഗമാകുന്നത്. അമല ധരിച്ചിരിക്കുന്ന മഞ്ഞ വസ്ത്രവും കൂടാതെ മഞ്ഞ ഹെയർ ബാന്റും വ്യത്യസ്ത കളറോടുകൂടിയ കമ്മലും താരത്തിന്റെ ഫോട്ടോയ്ക്ക് ഏറെ ഭംഗി നൽകുന്നുണ്ട്.

പരിഷ്‌കൃത ജീവിതം എന്ന് വെളിപ്പെടുത്തുന്ന കുഴപ്പത്തിൽ അകപ്പെടരുത്. നിങ്ങൾ സ്വതന്ത്രനാവാനാണ് ജനിച്ചത് എന്ന അടിക്കുറിപ്പോടെയാണ് താരം തന്റെ സോഷ്യൽ പേജുകളിൽ ഈ ഫോട്ടോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ വൈറലായി മാറിയിട്ടുണ്ട്.

Also Read
എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല, ദൈവം തന്ന നല്ലൊരു സുഹൃത്താണ് മകൾ: തുറന്നു പറഞ്ഞ് ലേഖാ ശ്രീകുമാർ

Advertisement