മലയാളികളായ ടെലിവിഷൻ സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് റെബേക്ക സന്തോഷ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ് കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. കസ്തൂരിമാനിലെ കാവ്യ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
സീരിയൽ അവസാനിച്ചിട്ടും ഇന്നും കാവ്യ എന്ന പേരിലാണ് റെബൈക്കയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. കുടുംബ പ്രേക്ഷകർക്ക് ഇടയിൽ മാത്രമല്ല യൂത്തിന് ഇടയിലും നടിയ്ക്ക് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് റെബേക്ക. തന്റെ സീരിയൽ വിശേഷങ്ങൾക്കൊപ്പം റിയൽ ലൈഫ് സന്തോഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്.
ഈ നവംബർ 1 ആയിരുന്നു റെബേക്കയുടേയും സംവിധായകൻ ശ്രീജിത്ത് വിജയന്റേയും വിവാഹം. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. മാർഗം കളി, കുട്ടനാടൻ മാർപാപ്പ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തത് ശ്രീജിത്ത് ആയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. റെബേക്ക ശ്രീജിത്ത് വിവാഹത്തിന് സിനിമ സീരിയൽ രംഗത്തെ പ്രമുഖ താരങ്ങൾ എത്തിയിരുന്നു. വിവാഹം ഗംഭീര ആഘോഷമാക്കുകയായിരുന്നു.
Also Read
സ്വതന്ത്രനാവാനാണ് ജനിച്ചത്, കിടിലൻ ലുക്കിൽ അമല പോൾ, പുതിയ ഫോട്ടോകളും വൈറൽ
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റെബേക്കയുടേയും ശ്രീജിത്തിന്റേയും വവാഹനിശ്ചയം. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയൽ വൈറലായിരുന്നു. ശ്രീജിത്തിനോടൊപ്പമുള്ള രസകരമായ വീഡിയോകളും ചിത്രങ്ങളും റെബേക്ക സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഇടംപിടിക്കാറുമുണ്ടായിരുന്നു.
ഇവരുടെ വിവാഹത്തിന് ശേഷമുള്ള റെബേക്കയുടെ ആദ്യ ദിവസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ശ്രീജിത്ത് ആയിരുന്നു വീഡിയോ പങ്കുവെച്ചത്. വിവാഹ സങ്കൽപ്പം വേർഷൻ 2 എന്ന ക്യാപ്ഷനോടെയായിരുന്നു ശ്രീജിത്ത് പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
കണ്ണാ സമയം 8 മണിയായി എഴുന്നേറ്റേ, അതേയ് ഈ കല്യാണം ഒക്കെ കഴിഞ്ഞിട്ടുണ്ടെങ്കിലേ രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പിയൊക്കെയായിട്ട് വന്നിട്ട് മുന്നിൽ നിൽക്കണം. അതാണ് കേരളീയ സംസ്കാരം എന്ന് പറഞ്ഞ് റെബേക്കയെ ഉണർത്താൻ ശ്രമിക്കുന്ന ശ്രീജിത്തിന്റെ ശബ്ദമാണ് വീഡിയോയിൽ കേൾക്കുന്നത്.
എഴുന്നേൽക്കാൻ മടിച്ച് കട്ടിലിൽ കിടക്കുന്ന റെബേക്കയേയുമാണ് പുതിയ വീഡിയോയിൽ കാണുന്നത്. താരങ്ങളുടെ വിവാഹശേഷമുള്ള ആദ്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിമിഷനേരം കൊണ്ട് റെബേക്കയുടെ വീഡിയോ വൈറലാവുകയായിരുന്നു. ആരാധകർ മാത്രമല്ല താരങ്ങളും റെബേക്കയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.
Also Read
സ്വതന്ത്രനാവാനാണ് ജനിച്ചത്, കിടിലൻ ലുക്കിൽ അമല പോൾ, പുതിയ ഫോട്ടോകളും വൈറൽ
പാവം എന്നായിരുന്നു ബിഗ് ബോസ് സീസൺ 2 താരവും അവതാരകയുമായ എലീന പടിക്കലിന്റെ കമന്റ്. പണി കിട്ടി ചേച്ചിയെന്നായിരുന്നു റെബേക്കയുടെ മറുപടി. സാരമില്ല, ഇനിയങ്ങോട്ട് ഫ്രഷായിട്ട് തുടങ്ങിക്കോ എന്നും എലീന പറയുന്നു. മാസങ്ങൾക്ക് മുൻപ് ആയിരുന്നു എലീനയുടേയും രോഹുത്തിന്റേയും വിവാഹം നടക്കുന്നത്. റെബേക്കയുടേയും ശ്രീജിത്തിന്റേയും വിവാഹത്തിന് ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്.
സോഷ്യൽ മീഡിയയിൽ സജീവമായ റെബേക്ക വിവാഹത്തിലെ മനോഹരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. തങ്ങൾ പ്രണയത്തിലാണെന്ന് താരങ്ങൾ തന്നെയാണ് വെളിപ്പെടുത്തിയത്.