മിമിക്രിയിലൂടെ മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമയിലെത്തി മലയാളികളെ ഞെട്ടിച്ച നടനാണ് സലീം കുമാർ. കലാഭവനിൽ നിന്നും ടെലിവിഷൻ ചാനലുകളിലെ കോമഡി സ്‌കിറ്റുകളിൽ പൊട്ടിച്ചിരി പരത്തിയാണ് സലിം കുമാർ സിനിമയിലേക്ക് എത്തുന്നത്.
ആദ്യമൊക്കെ ചെറിയ കോമഡി വേഷങ്ങളിൽ ഒതുങ്ങിനിന്ന സലീം കുമാർ പിന്നീട് നായകനായി ഒടുവിൽ മികച്ച പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയെടുത്തു. ഇപ്പോളും നായകനായും സഹനനായും തമാശക്കാരനായും ഒക്കെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് സലീം കുമാർ. സലീം കുമാറിന്റെ തുടക്ക കാലത്തെ സിനിമകളെല്ലാം കോമഡിക്ക് പ്രാധാന്യം നൽകിയുള്ളതായിരുന്നു.
അദ്ദേഹം സ്‌ക്രീനിലേക്ക് വരുമ്പോഴെ ചിരിക്കാനുള്ള വക പ്രതീക്ഷിച്ചാണ് കാണികൾ ഇരിക്കുക. കാത്തിരിപ്പ് വെറുതേ ആക്കാതെ മനോഹരമായി കൗണ്ടറുകൾ വിതറി ആസ്വദകരെ നിറയെ ചിരിപ്പിക്കുകയും ചെയ്യും സലീം കുമാർ. കോമഡി ചെയ്ത് വിജയിക്കുന്നവർക്ക് സീരിയസ് വേഷങ്ങൾ എളുപ്പത്തിൽ വഴങ്ങും എന്നൊരു ചൊല്ല് സലീം കുമാറിന്റെ കാര്യത്തിൽ നൂറ് ശതമാനം വിജയമായിരുന്നു.
2004ൽ കമലിന്റെ സംവിധാനത്തിലൊരുങ്ങിയ പെരുമഴക്കാലം എന്ന ചിത്രത്തിലായിരുന്നു സലീം കുമാറിലെ നടന്റെ മറ്റൊരു മുഖം പ്രേക്ഷകർ കണ്ടത്. പിന്നീട് അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമാശയ്ക്കപ്പുറം സീരിയസ് കഥാപാത്രങ്ങളെ മനോഹരമാക്കാൻ കഴിവുള്ള വ്യക്തിയാണെന്ന് സമൂഹവും സിനിമാപ്രവർത്തകരും തിരിച്ചറിഞ്ഞു.
ഇന്ന് സലീം കുമാർ കേന്ദ്രകഥാപാത്രമാകുന്ന സിനിമ വരുന്നുവെന്ന് അറിയിപ്പ് വരുമ്പോഴെ ആരാധകരുടെ കാത്തിരിപ്പ് ആരംഭിക്കുകയാണ്. ഇനിയെന്ത് ചെയ്താണ് അദ്ദേഹം നമ്മെ വിസ്മയിപ്പിക്കാൻ പോകുന്നത് എന്നറിയാനുള്ള കാത്തിരിപ്പാണ് ആ സമയങ്ങളിൽ ആരാധകരിൽ കാണാനാവുക. ഇപ്പോഴിതാ സുഹൃത്തുക്കൾക്ക് എ തിരെ രാഷ്ട്രീയ പ്രചരണങ്ങൾ നടത്താറില്ലെന്ന് തുറന്നു പറുകയാണ് കോൺഗ്രസ് അനുഭാവി കൂടിയായ സലീം കുമാർ.
താനൊരു കോൺഗ്രസ്‌കാരൻ ആണെന്നും രാഷ്ട്രീയം കാരണമാക്കി ഒരു മാർക്സിസ്റ്റു കാരെനെയോ ബിജെപി കരെനെയോ ശത്രുക്കളായി കാണാറില്ലെന്നും അവരൊക്കെ സുഹൃത്തുക്കൾ ആണെന്നും സലീംകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാലും തനിക്ക് ഇഷ്ടപ്പെട്ടവർക്കെതിരെ പ്രചരണത്തിന് ഇറങ്ങാറില്ല.
മുകേഷ് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. സുരേഷ് ഗോപി ഒരു ബിജെപിക്കാരനാണ് ഇവർക്കെതിരെ ഞാൻ പ്രചരണത്തിന് പോയില്ലെന്ന് സലീം കുമാർ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സലീം കുമാറിന്റെ വാക്കുകൾ ഇങ്ങനെ:
രാഷ്ട്രീയ കാരണം കൊണ്ട് ഒരു മാർക്സിസ്റ്റ്കാരെനെയോ ബിജെപിക്കാരനെയോ ഞാൻ ശത്രുക്കളായി കാണാറില്ല. അവരൊക്കെ എന്റെ സുഹൃത്തുക്കളാണ്. മഹാരാജാസിൽ ആയിരുന്നപ്പോൾ എല്ലാവരും എസ്ഐക്കാരായിരുന്നു. അമൽ നീരദ് അൻവർ, ആഷിക് അബു അങ്ങനെ കുറച്ചുപേർ.
അവരൊക്കെയായി ഇപ്പോഴും സൗഹൃദത്തിലാണ്. സുഹൃത്തുക്കളെ സുഹൃത്തുക്കൾ ആയി കാണാനും രഷ്ട്രീയക്കാരെ രാഷ്ട്രീയക്കാർ ആയി കാണാനും എനിക്കറിയാം. ഇലക്ഷൻ പ്രചരണത്തിന് പോയാലും എനിക്കിഷ്ടപ്പെട്ടവർക്ക് എതിരെ പ്രചരണത്തിന് ഞാൻ പോകാറില്ല. പി രാജീവ്, മുകേഷ്, ഗണേഷ് കുമാർ, സുരേഷ് ഗോപി അദ്ദേഹം ബജെപിക്കാരനാണ് ഞാൻ പോയില്ല. അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. അതുകൊണ്ട് സിനിമയില്ലെങ്കിൽ എനിക്ക് ആ സിനിമ വേണ്ടെന്ന് സലീം കുമാർ വ്യക്തമാക്കി.