ഒരു ജീവിതം മുഴുവൻ മരക്കാർ എന്ന് പറഞ്ഞ് ഇരിക്കാനാവില്ല; മമ്മൂട്ടിയും ദുൽഖറും സഹകരിച്ചത് കൊണ്ട് കുറുപ്പ് തീയ്യറ്ററിൽ വരും: ഫിയോക് പ്രസിഡന്റ്

1629

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ബ്രഹ്‌മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്റർ റിലീസ് ഉണ്ടാവാൻ ഇനി ഒരു സാധ്യതയും കാണുന്നില്ലെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ. ഒരു ജീവിതം മുഴുവൻ മരക്കാർ എന്ന് പറഞ്ഞ് ഇരിക്കാനാവില്ലെന്നും മറ്റ് സിനിമകളും പ്രെഡ്യൂസേഴ്‌സുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരയ്ക്കാർ ഒടിടി റിലീസ് തന്നെയായിരിക്കുമെന്ന ഫിലിം ചേബർ പ്രസിഡന്റ് സുരേഷ് കുമാറിന്റെ പ്രഖ്യാപനത്തോടെ തിയറ്റേർ റിലീസ് എന്ന ഉടമകളുടെ പ്രതീക്ഷകൾ അസ്തമിച്ചെന്നും വിജയകുമാർ ഒരു മാധ്യമത്തോട് പറഞ്ഞു.സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂർ ഒരാഴ്ച മുൻപ് എല്ലാ തിയറ്ററുടമകളുടെ അക്കൗണ്ടിലേക്കും പൈസ തിരിച്ചടച്ചിരുന്നു.

Advertisements

അതിനു ശേഷം ഫിലിം ചേംബർ പ്രസിഡന്റുകൂടി ആ വിഷയം ഇനി ചർച്ച ചെയ്യേണ്ടെന്ന് അറിയിച്ചപ്പോൾ ആ പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കാം. 15 കോടി നൽകാമെന്ന് നേരത്തെ പറഞ്ഞെങ്കിലും ഇനി പണം ഉണ്ടാവുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും വിജയകുമാർ പറഞ്ഞു.

Also Read
വിവാഹം കഴിഞ്ഞ ആദ്യ ദിവസം തന്നെ റെബേക്കയ്ക്ക് മുട്ടൻ പണികൊടുത്ത് ഭർത്താവ് ശ്രീജിത്ത്, വീഡിയോ വൈറൽ

ക്രിസ്മസിന് വേറെ സിനിമകൾ തിയറ്ററിൽ എത്തിക്കുന്നതും മറ്റു സിനിമകൾ ചാർട്ട് ചെയ്യുന്നതിനെ പറ്റിയുമുള്ള തിരക്കിലാണ് നിലവിൽ ഫിയോക്. കുറുപ്പ് എന്ന ചിത്രത്തിലൂടെ തിയേറ്ററുകൾ വീണ്ടും സജീവമാകുമെന്ന പൂർണ പ്രതീക്ഷയുണ്ട്. കുറുപ്പും ഒടിടിയിലേക്ക് പോകാൻ തീരുമാനിച്ച പടമായിരുന്നു.

എന്നാൽ മമ്മൂട്ടിയും ദുൽഖറും അതിന്റെ നിർമ്മാതാക്കളുമെല്ലാം സഹകരിച്ചതോടെ ആ പടം തിയേറ്ററിൽ എത്തി. കേരളത്തിൽ നാളെയോടു കൂടി തന്നെ ഏകദേശം 99 ശതമാനം തിയറ്ററുകളും വർക്കിങ് കണ്ടീഷൻ ആവുന്നുണ്ട്. നാളെ രജനികാന്തിന്റെയും വിശാലിന്റെയും പടവുമുണ്ട്.

അതോടൊപ്പം തന്നെ തുടർച്ചയായി ദുൽഖറിന്റെ പടവും വന്നാൽ തിയറ്ററുകളിൽ പൂർണമായും ഒരു ചലനം ഉണ്ടാവുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും വിജയകുമാർ പറഞ്ഞു. മരക്കാർ എന്ന സിനിമ തീർത്തും തങ്ങളുടെ മനസിൽ നിന്നും പോയെന്നും ചർച്ചയിൽ ഇനി പ്രതീക്ഷയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read
സ്വതന്ത്രനാവാനാണ് ജനിച്ചത്, കിടിലൻ ലുക്കിൽ അമല പോൾ, പുതിയ ഫോട്ടോകളും വൈറൽ

Advertisement