വർഷങ്ങളായി മലയാള സിനിമയിൽ നിരവധി സിനിമകളിലെ വ്യത്യസ്തമായ വേഷങ്ങളിലൂടെ നിറഞ്ഞു നിൽക്കുന്ന അതുല്യ നടനാണ് വിജയരാഘവൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങുന്ന അദ്ദേഹത്തിന് പരുക്കൻ വേഷങ്ങളും കോമഡികയുമെല്ലാം ഒരുപോലെയാണ് വഴങ്ങുന്നത്. നാടകാചാര്യനായ എൻഎൻ പിള്ളയുടെ മകനായ വിജയരാഘവൻ നാടക വേദയിൽ നിന്നും ആയിരുന്നു സിനിമയിൽ എത്തിയത്.
ഇപ്പോഴിതാ തനിക്ക് അഭിനയ ജീവിതത്തിൽ ഏറ്റവും വെ റു പ്പ് തോന്നിയ കഥാപാത്രത്തെക്കുറിച്ച് തുറന്ന് പറയുകയാണ് വിജയരാഘവൻ. ഇതുവരെ ചെയ്തതിൽ തനിക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നിയ ഒരേയൊരു കഥാപാത്രമാണ് അതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായ സ്റ്റോപ്പ് വയ ലൻ സ് എന്ന ചിത്രത്തിൽ ചെയ്ത കഥാപാത്രം സിഐ ഗു ണ്ടാ സ്റ്റീഫൻ അത്ര വെ റു പ്പോ ടെ ചെയ്ത ഒരേയൊരു കഥാപാത്രമാണെന്നാണ് താരം പറയുന്നത്. അതേ സമയം കൂടുതൽ സിനിമകളിലും വില്ലൻ വേഷമാണ് ചെയ്തതെങ്കിലും സ്റ്റോപ് വയ ലൻ സിലെ സിഐ ഗു ണ്ടാ സ്റ്റീഫൻ എന്ന കഥാപാത്രം അങ്ങനെയല്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു.
സ്ത്രീ വിഷ യ വുമായി ബന്ധപ്പെട്ടൊക്കെ അ റ പ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോൾ എനിക്ക് തന്നെ അയ്യേ എന്ന് തോന്നിപ്പോയി. മറ്റൊരാളുടെ ഭാര്യ യെ കൊണ്ട് പോയ കഥയൊക്കെ പറയുന്ന നെറി കെട്ട വില്ലനായിരുന്നു അത്. എന്റെ അഭിനയ ജീവിതത്തിൽ ഇത്ര വെ റു പ്പോ ടെ ചെയ്ത മറ്റൊരു കഥാപാത്രമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേ സമയം നേരത്തെ തന്റെ ഭക്തിയെകുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത് വൈറലായി മാറിയിരുന്നു. കുട്ടിക്കാലത്ത് എനിക്ക് ഭക്തിയുണ്ടായിരുന്നില്ല. ഭക്തിയുണ്ടാകാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. വീട്ടിൽ വിളക്കു വെക്കുകയോ നാമം ജപിക്കുകയോ ചെയ്തിരുന്നില്ല.
അച്ഛന് വിശ്വാസമുണ്ടായിരുന്നില്ല അതുകൊണ്ട് അമ്മയും അതൊന്നും ചെയ്തിരുന്നില്ല. പക്ഷെ അമ്മയ്ക്ക് വിശ്വാസം ഉണ്ടായിരുന്നു. എനിക്ക് അച്ഛനോട് വലിയ സ്നേഹമാണെങ്കിലും അമ്മ വലിയൊരു ശക്തിയായിരുന്നു. അമ്മ പോയതോടെ എന്തോ പിടിവള്ളി നഷ്ടപ്പെട്ടത് പോലെയായിരുന്നു.
ഞാനൊരു ഏകനാണെന്നൊക്കെ തോന്നലുണ്ടായിരുന്നു. ആ സമയത്ത് ഞാൻ മൂകാംബികയിൽ പോയിരുന്നു. എന്റൊരു സുഹൃത്തിന്റെ കൂടെ പോയതായിരുന്നു. ആ സമയത്തൊരു ഫീലിംഗ് ഉണ്ടായി. അച്ഛൻ പറയാറുണ്ട്, ഭീരുക്കൾ ചാരുന്ന മതിലാണ് ദൈവമെന്ന്. ഞാനൊരു ഭീരുവാണ് അതുകൊണ്ട് ആയിരിക്കാം.
Also Read
അതിപ്പോഴും ഭയങ്കര ഭാരമായി തുടരുകയാണ്, ജീവിതത്തിൽ താൻ ചെയ്ത ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ലാൽ
എന്നു കരുതി ദൈവം എന്നൊരു സങ്കൽപ്പമെനിക്കില്ല. ഞാനതിനെ കുറിച്ച് ചിന്തിക്കാറുമില്ല. പക്ഷെ എന്തോ ഒരു ശക്തി ലോകത്തെ നിയന്ത്രിക്കാനുണ്ട്. മുകാംബികയിൽ പോകുമ്പോൾ ഭയങ്കരമായൊരു ഫീലിംഗ് അനുഭവപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.