ഞാൻ അഭിനയിച്ചില്ലങ്കിൽ ആ സിനിമ വേണ്ടെന്ന് വെയ്ക്കുമെന്ന് അവർ പറഞ്ഞു: വെളിപ്പെടുത്തലുമായി സലീം കുമാർ

123

മിമിക്രി രംഗത്ത് നിന്നും മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമയിലെത്തി മലയാളികലെ ഞെട്ടിച്ച നടനാണ് സലീം കുമാർ. കലാഭവനിൽ നിന്നും ടെലിവിഷൻ ചാനലുകളിലെ കോമഡി സ്‌കിറ്റുകളിൽ പൊട്ടിച്ചിരി പരത്തിയാണ് സലിം കുമാർ സിനിമയിലേക്ക് എത്തുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം മിനി സ്‌ക്രീനിലേക്ക് കടന്നു വരുന്നത്.

ഹാസ്യ കഥാപാത്രങ്ങളെ വളരെ തൻമയത്തോടെ അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം സിനിമാ ലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യമൊക്കെ ചെറിയ കോമഡി വേഷങ്ങളിൽ ഒതുങ്ങിനിന്ന സലീം കുമാർ പിന്നീട് നായകനായി ഒടുവിൽ മികച്ചപ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയെടുത്തു. ഇപ്പോളും നായകനായും സഹനടനായും തമാശക്കാരനായും ഒക്കെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് സലീം കുമാർ.

Advertisements

ഹിറ്റ് മേക്കർ ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ സലിംകുമാറിന്റെ അഭിനയശേഷി സിനിമാലോകം കൂടുതലായി അറിഞ്ഞത്. ഈ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് കേരള സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

Also Read
കടപ്പുറത്തിനി ഉത്സവമായി ചാകര, കൂളിംഗ് ഗ്ലാസ് വച്ച് കായലരികത്ത് വലയെറിഞ്ഞ് അമൃത സുരേഷ്; വീഡിയോ വൈറൽ

തുടന്ന് സലീം അഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡും കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. എന്നാൽ അച്ഛൻ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിന്റെ പിന്നാമ്പുറ കഥ ഒരഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി.

ഷൊർണൂർ ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു സലീം കുമാർ അച്ഛനുറങ്ങാത്ത വീടിന്റെ കഥ കേൾക്കുന്നത്. കഥ കേട്ടതിനു ശേഷം അദ്ദേഹം സംവിധായകനായ ലാൽ ജോസിനോടും തിരക്കഥാകൃത്തായ ബാബു ജനാർദനനോടും ചോദിച്ചത് മറ്റേതെങ്കിലും നല്ല നടന്മാരെക്കൊണ്ടു ഈ വേഷം ചെയ്യിക്കാമായിരുന്നില്ലേ എന്നായിരുന്നു.

എന്നാൽ സലീം കുമാറിന്റെ ആ ആവശ്യം അവർ ചെവിക്കൊണ്ടില്ലന്നു മാത്രമല്ല സലീം കുമാർ അഭിനയിക്കുന്നില്ല എങ്കിൽ അവർ ഈ ചിത്രം ചെയ്യുന്നില്ല എന്ന പ്രഖ്യാപനവും നടത്തിയെന്നും അദ്ദേഹം പറയുന്നു. അങ്ങനെ ഒടുവിൽ അവരുടെ നിർബന്ധത്തിന് മുന്നിൽ താൻ കീഴടങ്ങുക ആയിരുന്നുവെന്ന് സലീം കുമാർ വ്യക്തമാക്കി.

Also Read
മമ്മൂട്ടി എന്നൊരു സൂപ്പർ താരമുണ്ട് കേരളത്തിൽ, അദ്ദേഹത്തെ കൈയ്യെടുത്ത് തൊഴണമെന്ന് തമിഴ് പ്രൊഡ്യൂസർ കെ രാജൻ; കൈയ്യടിച്ച് തമിഴ് മക്കളും മമ്മൂട്ടി ആരാധകരും

Advertisement