മലയാളം മിനിസ്‌ക്രീൻ പ്രേഷകർക്ക് ഏറെ സുപരിചിതനാണ് നടൻ സുഭാഷ് മേനോൻ. ഒടുമിക്ക പരമ്പരകളിലും വില്ലൻ വേഷത്തിലാണ് സുഭാഷ് നായർ എത്താറുള്ളത്. സ്വതമായി നാടകം എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച് കൊണ്ടാണ് സുഭാഷ് ആദ്യമായി അഭിനയരംഗത്തേക്ക് എത്തുന്നത്.
തിരുവനന്തപുരം സ്വദേശിയായ സുഭാഷ് ഇപ്പോൾ മലയാളം സീരിയൽ രംഗത്തെ ഏറ്റവും തിരക്കേറിയ താരമാണ്. സ്ഥിരമായി നെഗറ്റീവ് കഥാപാത്രങ്ങളെയാണ് സുഭാഷ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ തന്റെ സീരിയൽ വിശേഷങ്ങളക്കുറിച്ച് പങ്കുവെയ്ക്കുകയാണ് താരം.
എന്തുകൊണ്ടാസ്ഥിരമായി ഇങ്ങനെ വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്നതെന്ന് ചോദിച്ചാൽ സുഭാഷ് പറയുന്ന ഉത്തരം ഇങ്ങനെയാണ്. അഭിനയരംഗത്തേക്ക് എത്തപ്പെട്ട നാൾ മുതൽ ലഭിച്ച വില്ലൻ വേഷങ്ങൾ ഇഷ്ടപ്പെട്ട് ചെയ്തതല്ല. മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്ന മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പക്ഷേ, എന്നെ തേടി വന്നതെല്ലാം പൊലീസ് വേഷങ്ങളും നെഗറ്റിവ് ഷേഡുള്ള വേഷങ്ങളുമായിരുന്നുവെന്ന് സുഭാഷ് പറയുന്നു. ടൈപ് കാസ്റ്റ് ചെയ്യപ്പെടുമെന്ന് പേടിച്ച് വരുന്ന അവസരങ്ങൾ വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലല്ലോ. പിന്നീട് അത്തരം കഥാപാത്രങ്ങളോട് ഇഷ്ടം തോന്നി തുടങ്ങി എന്നാണ് താരത്തിന് പറയാനുള്ളത്.
അതേ സമയം മിനിസ്‌ക്രീനിൽ സുഭാഷ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിൽ കൂടുതലും വില്ലൻ വേഷവും പോലീസ് വേഷങ്ങളും ആയിരുന്നു. അത്തരത്തിൽ സുഭാഷ് അവതരിപ്പിച്ച പോലീസ് വേഷത്തിലൂടെയാണ് തനിക്കൊരു പ്രണയമുണ്ടാകുന്നതെന്നും താരം പറയുന്നു. സുഭാഷിന്റെ പോലീസ് കഥാപാത്രങ്ങൾക്ക് സുരേഷ് ഗോപിയുടെ അവതരണവുമായി സാമ്യമുണ്ടെന്നാണ് അരാധകർ പറയുന്നത്.
രൂപത്തിൽ ഉള്ള സദൃശ്യത്തെക്കുറിച്ചും ചർച്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സുഭാഷിന് നടൻ സുരേഷ് ഗോപിയുമായി ഒരു ബന്ധവും ഇല്ലെന്നതാണ് വാസ്തവം. സുഭാഷിന്റെ പോലീസ് കഥാപാത്രങ്ങൾക്ക് സുരേഷ് ഗോപിയുടെ അവതരണവുമായി സാമ്യമുണ്ടെന്ന് പലപ്പോഴും മിനി സ്‌ക്രീൻ ആരാധകർ പറഞ്ഞിട്ടുണ്ട്.
Also Read
വജയിയുടെ മകന് വേണ്ടി കഥപറഞ്ഞ് അൽഫോൺസ് പുത്രൻ, മകൻ സമ്മതിക്കണേ എന്ന് പ്രാർത്ഥിച്ച് കഥകേട്ട വിജയ്
മാത്രവുമല്ല രൂപത്തിൽ ഉള്ള സദൃശ്യത്തെക്കുറിച്ചും ചർച്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സുഭാഷിന് നടൻ സുരേഷ് ഗോപിയുമായി ഒരു ബന്ധവും ഇല്ലെന്നതാണ് വാസ്തവം. പക്ഷെ സുഭാഷിന്റെ ജ്യേഷ്ഠന്റെ പേര് സുരേഷ് എന്നാണ്. അതുകൊണ്ടാകാം ഇത്തരത്തിൽ ഒരു സംസാരം ഉണ്ടായതെന്നും ആരാധകർ പറയുന്നു.
അഭിനയ രംഗത്തേക്ക് സുഭാഷ് കടന്നു വരുന്നത് ശമനതാളം എന്ന നാടകം ആദ്യമായി എഴുതി സംവിധാനം ചെയ്ത് കൊണ്ടാണ്. അഭിനയം ആവേശമാണെങ്കിൽ പണം തനിക്ക് അന്ന് അത്യാവശ്യമായിരുന്നു. നടനെന്ന് പേരെടുക്കുക എന്നതിലുപരി കുടുംബത്തിന് താങ്ങാകുക എന്ന ലക്ഷ്യവുമുമായിട്ടാണ് താൻ അഭിനയ രംഗത്തേക്ക് ചുവട് ഉറപ്പിക്കുന്നതെന്ന് സുഭാഷ് പറയുന്നു.
ഒരു സീരിയലിൽ പോലീസ് വേഷം ചെയ്ത കഥാപാത്രത്തിന്റെ നമ്പരായി നൽകിയത് സുഭാഷിന്റെ ഒർജിനൽ നമ്പർ തന്നെ ആയിരുന്നു. ഇത് സീരിയലിൽ കാണിച്ചതിന് പിന്നാലെയാണ് അലഹബാദിൽ ജോലി ചെയ്യുന്ന നഴ്‌സുമാരായ കുറച്ചു പെൺകുട്ടികളുടെ വിളി എത്തുന്നത്. ആ വിളിച്ച പെൺകുട്ടികളിൽ ഒരാൾ ആയിരുന്നു സുഭാഷിന്റെ ഭാര്യ ലാലിയെന്നും സുഭാഷ് വെളിപ്പെടുത്തുന്നു.
അതേ സമയം നന്ദനത്തിലെ വിക്കുകാരനായ അനൂപ്, ജീവിത നൗകയിലെ പ്രഭാകരൻ, സ്ത്രീപദത്തിലെ സതീഷ് ഗോപൻ, പിന്നെയും ഉണ്ട് സുഭാഷിന്റെ അഭിനയമികവിൽ പിറന്ന കഥാപാത്രങ്ങൾ. സുഭാഷ് ഏറ്റെടുക്കുന്നത് ഒക്കെയും വില്ലൻ കഥാപാത്രങ്ങൾ ആണ് എങ്കിലും താരത്തിന്റെ അഭിനയ മികവിനു മുൻപിൽ പ്രേക്ഷകർക്ക് ഒരു പരാതിയും പറയാൻ ഉണ്ടാകില്ലെന്നതാണ് സത്യം.