അമ്പരപ്പിക്കുന്ന ബോൾഡ് ലുക്കിൽ നിമിഷാ സജയൻ, ഏറ്റെടുത്ത് ആരാധകർ, ചിത്രങ്ങൾ വൈറൽ

304

ദിലീഷ് പോത്തൻ ഫഹദ് ഫാസിലിനേയും സുരാജ് വെഞ്ഞാറമ്മൂടിനേയും നായകൻമാരാക്കി ഒരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളി മനസിലേക്ക് ആഴ്ന്നിറങ്ങിയ താരമാണ് നിമിഷ സജയൻ. പിന്നീട് ചോല, ഒരു കുപ്രസിദ്ധ പയ്യൻ അടക്കമുള്ള ഒരിപിടി സിനിമകളിലൂടെ നിമിഷ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി.

അതേ സമയം വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും ബോൾഡ് ആയ നിലപാടുകൊണ്ടും പ്രസ്തയാണ് നിമിഷ. ചോല, ഈട, നാൽപത്തിയൊന്ന്, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങി ഒരുപിടി നല്ല സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ആക്റ്റീവ് ആയ നിമിഷ താൻ എടുക്കുന്ന നിലപാടുകളാൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Advertisements

പ്രസാദ ചാനലിലെ അനിസ് കിച്ചൻ എന്ന പരിപാടിയിൽ താൻ മേക്കപ്പ് ഇടാതെയാണ് അഭിനയിക്കുന്നത് എന്ന താരത്തിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചചെയ്യപ്പെട്ടിരുന്നു. എന്നാൽ തന്റെ നിലപാടിൽ ഉറച്ച്‌നിന്ന് പ്രശംസ പിടിച്ചുപറ്റി നിമിഷ സജയൻ. ഇപ്പോളിതാ ബോൾഡ് ലൂക്കിലുള്ള ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് താരം.

ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത ചിത്രങ്ങൽ ധാരാളം കമന്റുകളും ലഭിക്കുന്നുണ്ട്. അതേ സമയം
ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥപാത്രങ്ങൾ ചെയ്ത നിമിഷ സജയൻ ഇപ്പോഴിതാ ഒരു ഇംഗ്ലീഷ് ചിത്രത്തിൽ അഭിനയിക്കുന്നുവെന്നാണ് പുതിയ വാർത്ത. നിമിഷ സജയന്റെ വേറിട്ട കഥാപാത്രമായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫുട്പ്രിന്റ്‌സ് ഓൺ വാട്ടർ എന്ന ചിത്രത്തിലാണ് നിമിഷ സജയൻ അഭിനയിക്കുന്നത്. നഥാലിയ ശ്യാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നഥാലിയയുടെ സഹോദരി നീത ശ്യാം ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അഴകപ്പനാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.

നിമിഷയ്‌ക്കൊപ്പം ഹിന്ദി നടൻ ആദിൽ ഹുസൈനും അഭിനയിക്കുന്നു. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വ്യക്തമായിട്ടില്ല. ലെന കുമാർ അന്റോണിയ അകീൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Advertisement