സിനിമാ സീരിയൽ പ്രേമികളായ മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി മങ്കാ മഹേഷ്. ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേ പോലെ അമ്മ വേഷത്തിൽ തിളങ്ങുകയാണ് താരം. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മങ്ക മഹേഷ്.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയാണ് മങ്കാ മഹേഷിന്റെ ജന്മനാട്. അഞ്ചു സഹോദരങ്ങളാണ് താരത്തിനുള്ളത് . അച്ഛനമ്മമാരുടെ ഏറ്റവും ഇളയ മകളായ താരം സ്‌കൂൾ കാലം മുതൽ തന്നെ കലാരംഗത്ത് തിളങ്ങിയിരുന്നു. നൃത്തത്തിലൂടെ കലാജീവിതം തുടങ്ങിയ താരം പിന്നീട് നാടകത്തിലേക്ക് എത്തുകയായിരുന്നു.
കെപിഎസി വഴിയാണ് മങ്ക അഭിനയജീവിതം തുടങ്ങിയത്. കെപിഎസിയിൽ വച്ചാണ് താരം മഹേഷിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു. വിവാഹത്തോടെ ആലപ്പുഴയിൽ നിന്ന് ഭർത്താവ് മഹേഷിന്റെ നാടായ തിരുവനന്തപുരത്തേക്ക് ചേക്കേറുകയായിരുന്നു.
മകൾ ജനിച്ചതോടെയാണ് മങ്ക കലാജീവിതത്തിൽ ഇടവേള നൽകുന്നത്. മകൾ വളർന്ന ശേഷം ദൂരദർശനിലെ പാരമ്പരകളിലൂടെയാണ് മടങ്ങിവരവ് ഇതിന് പിന്നാലെ സിനിമയിലും ചാൻസ് ലഭിക്കുകയായിരുന്നു. 1997 ൽ പുറത്തിറങ്ങിയ മന്ത്രമോതിരമാണ് ആദ്യത്തെ സിനിമ പിന്നീട് പഞ്ചാബി ഹൗസ് ചെയ്തു.
ഇതിലെ ദിലീപിന്റെ അമ്മ വേഷത്തിന് ശേഷം തുടരെ അമ്മവേഷങ്ങൾ താരത്തെ തേടിയെത്തി പിന്നീട് ആ വർഷം തന്നെ എംടി ഹരിഹരൻ ടീമിന്റെ എന്ന് സ്വന്തം ജാനകികുട്ടിയിലും അവസരം ലഭിച്ചു. ഇങ്ങനെ വർഷങ്ങൾ കടന്നുപോയി.
അഭിനയ ജീവിതവും കുടുംബ ജീവിതവും സുന്ദരമായി മുന്നോട്ട് പോകുന്നതിനിടെയാണ് മങ്ക മഹേഷിന്റെ ഭർത്താവ് അവരെ തനിച്ചാക്കി ഭൂമിയിൽ നിന്ന് വിടപറഞ്ഞത്. ഭർത്താവ് പോയതോടെ മങ്ക മഹേഷ് തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് സ്വന്തം നാടായ ആലപ്പുഴയിലേക്ക് മടങ്ങിയെത്തി.
ഇതിനിടെ ഏക മകൾ വിവാഹിതയുമായി. മകൾ കുടുംബവുമൊത്ത് വിദേശത്ത് താമസമാക്കിയതോടെ മങ്കയുടെ ജീവിതത്തിൽ പിന്നെയും ശൂന്യത തളംകെട്ടി. അതോടെയാണ് വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത് തുടർന്ന് തന്റെ ജീവിത പങ്കാളിയെ താരം കണ്ടെത്തി ഇപ്പോൾ ഭർത്താവുമൊപ്പം ആലപ്പുഴയിലെ വീട്ടിലാണ് താരം താമസം.
Also Read
നീ ഷഡ്ഢി ഇടാറില്ലെ, അതിശയം കണ്ട് ചോദിച്ചതാണെന്ന് ആരാധകനോട് കൃഷ്ണപ്രഭ, സംഭവം ഇങ്ങനെ
ഇപ്പോൾ സിനിമയ്‌ക്കൊപ്പം സീരിയലിലും സജീവമാണ് മങ്ക മഹേഷ്. ഇപ്പോൾ മങ്കാ മഹേഷ് അഭിനയിച്ചു കൊണ്ടിരിക്കുന്നത് സീ കേരളം ചാനലിലെ നീയും ഞാനും എന്ന പരമ്പരയിലാണ്.