മോഹൻലാൽ ന്യൂസീലൻഡിൽ, ബിഗ് ബ്രദറിന് ഇടവേള

18

മലയാളത്തിന്റെ സൂപ്പർ ഡയറക്ടർ സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന്റെ ഷൂട്ടിംഗിന് ഇടവേള നൽകി അവധിക്കാലം ആഘോഷിക്കാൻ മോഹൻലാൽ ന്യൂസീലൻഡിൽ. മോഹൻലാലും ഭാര്യ സുചിത്രയും ഒന്നിച്ചുള്ള ന്യൂസീലൻഡ് എയർപോർട്ടിൽ നിന്നുമുള്ള ചില ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ബിഗ് ബ്രദറിന്റെ അവസാന ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്യും. ചിത്രത്തിൽ നായികയായി എത്തുന്നത് ഒരു പുതുമുഖ നടി ആണ്. മിർണ്ണ മേനോൻ എന്നാണ് താരത്തിന്റെ പേര്.ഇതിനിടെ ചിത്രത്തിന്റെ റിലീസ് തിയതി അണിയറ പ്രവർത്തകർ മാറ്റിയിരുന്നു. നേരത്തെ ഡിസംബർ 19നാണ് ചിത്രം റിലീസ് ചെയ്യുവാനിരുന്നത്.2020 ജനുവരി 30ആണ് പുതിയ തിയതി.

Advertisements

ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ബിഗ് ബ്രദർ. ആക്ഷൻ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം സിദ്ദിഖിന്റെ എസ്. പിക്ചേഴ്സ് ആണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

ബോളിവുഡ് താരം അർബാസ് ഖാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. റജീന, സത്ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, സർജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു.

Advertisement