Entertainment kerala Movies

ടാ ബിനീഷേ കേറി വാടാ, സദസ്സിൽ നിന്നും വേദിയിലേക്ക് ബിനീഷിനെ വിളിച്ചു കയറ്റിയ ജോജു, കൈയ്യടി

Loading...

കഴിഞ്ഞദിവസം ഏറെ വാർത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു പാലക്കാട് സർക്കാർ മെഡിക്കൽ കോളജിലെ കോളജ് ഡേയ്ക്ക് അതിഥിയായെത്തിയ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകൻ അനിൽ രാധാകൃഷ്ണമേനോന്റെ പ്രവർത്തി . തന്റെ സിനിമയിൽ അവസരം ചോദിച്ച് നടന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞതിനെ തുടർന്ന് തന്നെ ഒഴിവാക്കാൻ സംഘാടകർ ശ്രമിച്ചുവെന്ന് വേദിയിലെത്തി പ്രതിഷേധിച്ച ബിനീഷ് പറഞ്ഞു.

ബിനീഷിന്റെ പ്രതിഷേധ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നു. മാഗസിൻ പ്രസിദ്ധീകരണത്തിനാണ് അനിലിനെ വിളിച്ചിരുന്നത്. ചീഫ് ഗസ്റ്റായിട്ടാണ് ബിനീഷിനെ വിളിച്ചിരുന്നത്.ഇതിനിടെ ബിനീഷുമായി ബന്ധമുള്ള മറ്റൊരു കഥ പുറത്ത് പറയുകയാണ് പ്രതാപൻ കെ എസ് എന്ന വ്യക്തി.ജോജു ജോർജ് നായകനായ പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലർ ലോഞ്ച് കൊച്ചിയിൽ ലുലു മാളിൽ വച്ചാണ് നടന്നത്, ചടങ്ങിൽ ജോജു ജോർജും ജോഷിയും പ്രമുഖരും പങ്കെടുത്തിരുന്നു.ചടങ്ങിൽ ജോജു ബിനീഷിനെ വേദിയിലേക്ക് ക്ഷണിച്ച അനുഭവം വെളിപ്പെടുത്തുകയാണ് അദ്ദേഹമിപ്പോൾ.

പ്രതാപൻ കെഎസിന്റെ കുറിപ്പ് പൂർണരൂപം:

പൊറിഞ്ചു മറിയം ജോസ്,, നൂറാം ദിവസത്തിലേക്ക് എത്തി നിൽക്കുകയാണ് ,കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഈ പടത്തിന്റെ ട്രെയിലർ ലോഞ്ച് കൊച്ചിയിൽ ലുലു മാളിൽ വച്ചാണ് നടന്നത്, വലിയ സദസ്, വലിയ ആളുകൾ, ക്ഷണിച്ചപ്പോൾ വളരെ സന്തോഷത്തോടെ ഞാനും പോയി, അവിടെ വച്ചാണ് ബിനീഷിനെ ആദ്യമായ് നേരിൽക്കാണുന്നത്, ചടങ്ങ് തുടങ്ങിക്കഴിഞ്ഞാണ് ബിനീഷ് അവിടേക്ക് വന്നത്.

അപ്പോൾ വേദിയിൽ ജോഷി സാർ ഉൾപ്പടെയുള്ള വലിയ ആളുകൾ ആയിരുന്നു. ബിനീഷ് സദസ്സിൽ ഒരു മിഡിൽ ലൈനിനലാണ് വന്നിരുന്നത്, തൊട്ടരികത്തിരുന്നവരോട് ബിനീഷിന് മാത്രം കഴിയുന്ന രീതിയിൽ നിഷ്‌കളങ്കമായി സന്തോഷവാനായി സംസാരിച്ച് കൊണ്ടിരുന്നു. വേദിയിൽ അത്രയും തിരക്കുകൾക്കിടയിൽ നിന്നിരുന്ന നായകൻ ‘ജോജു ‘ സദസിലെ ബിനീഷി നോട് ഉറക്കെ വിളിച്ചു പറഞ്ഞു. ‘ ടാ ബിനീഷേ കേറി വാടാ ..’.ബിനീഷ് ആ വലിയ വേദിയിലേക്ക് കയറി നിഷ്‌കളങ്കമായി സംസാരിച്ചു.

ചില ആളുകൾ വലിയവരാകുന്നതും കൂടെ നിൽക്കുന്നവർക്ക് വലം കൈ കൊടുക്കുന്നതും അങ്ങിനെയാണ്. മനുഷ്യത്വം, സ്‌നേഹം, പ്രണയം, നിലപാട്, ഇതൊക്കെ ഉറവ പോലെയാണ്, വിഷം കലരാത്ത മുലപ്പാൽ പോലെ അത് പകരാൻ കഴിയണം. അല്ലെങ്കിൽ ഒരാളും നമ്മളെ നശിപ്പിക്കാനോ പ്രതികാരം ചെയ്യാനോ വരില്ല. പകരം നമ്മളെ അത് തിന്ന് തീർക്കും ഒരു അടയാളവും അവശേഷിപ്പിക്കാതെ.

അല്ലയോ പ്രിൻസിപ്പാളെ നീയൊക്കെ പഠിപ്പിച്ചാൽ എത്ര കുട്ടികൾക്ക് ഡോക്ടർ എന്ന മഹത്തായ പദം പേരിന് മുൻപിൽ വക്കാൻ പറ്റും. ( ആശുപത്രിയിൽ ജോലി ചെയ്യുന്ന ആളല്ല കേട്ടോ ) എന്റെ ഡോക്ടർ അനിയൻമാരെ അനിയത്തിമാരെ നിങ്ങളൊക്കെ എന്തിനാ പഠിക്കുന്നത്?

തൊട്ടടുത്തല്ലെ വാളായർ. കുഞ്ഞി കുഞ്ഞി സാധനങ്ങൾ ചെക്ക് പോസ്റ്റ് കടത്തിജീവിച്ചൂടെ? അവസാന ചോദ്യം യൂണിയൻ ഭരിക്കുന്ന എസ്.എഫ്.ഐക്കാരോട് ആണ്. നിങ്ങളൊക്കെ ഇടക്ക് ഇടക്ക് പറയുന്ന ഒരു വാക്കുണ്ടല്ലോ, സോഷ്യലിസം, അത് എന്ത് കുന്ത്രാണ്ടമാണെന്ന് തൊട്ടടുത്തുള്ള വായനശാലയിലോ യൂണിയൻ ആപ്പീസിലൊ ചെന്ന് ചോദിക്ക്. എന്നിട്ട് അവർ പറഞ്ഞ് തരുന്ന ഉത്തരം മനസിലായില്ല എങ്കിൽ ഇമ്പോസിഷൻ എഴുതി പഠിക്ക്, വിധിയുണ്ടെങ്കിൽ ഏതെങ്കിലുമൊരു പ്രായത്ത് / കാലത്ത് മനസിലാകും. വേറെ ഒന്നും ഒന്നും ഇതിൽ പറയാനില്ല.

Loading...

Featured