മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അഭിനയ ഇതാഹസം ആയിരുന്നു നെടുമുടി വേണു. കഴിഞ്ഞ വർഷമായിരുന്നു കരൾ രോഗത്തെ തുടർന്ന് അദ്ദേഹത്തിന്റെവിയോഗം. നാടക രംഗത്ത് നിന്നും സിനിമാ അഭിനയരംഗത്ത് എത്തിയ അദ്ദേഹം കെട്ടിയാടാത്ത് വേഷങ്ങൾ മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയാം.
പികെ കേശവപിള്ളയുടെയും പി കുഞ്ഞിക്കുട്ടിയമ്മയുടെയും അഞ്ച് മക്കളിൽ ഇളയവൻ ആയിട്ട് ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ ആയിരുന്നു വേണുവിന്റെ ജനനം. നെടുമുടി എൻഎസ്എസ് സ്‌കൂൾ, ചമ്പക്കുളം സെന്റ് മേരിസ് സ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
ആലപ്പുഴ എസ് ഡി കോളജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടി. കോളജ് കാലം മുതൽ കല പ്രവർത്തനങ്ങളിൽ സജീവമായി. കാവാലം നാരായണപ്പണിക്കരുടെ നാടകങ്ങളിലൂടെ അഭിനയ രംഗത്തെത്തി. പിന്നീട് സിനിമയിലേക്ക് ചുവടുമാറ്റി.
Also Read
എന്റെ പതിമൂന്നാമത്തെ വയസ് മുതൽ അത് ഞാൻ സഹിക്കുകയാണ്, ഇനി വയ്യ: തുറന്നടിച്ച് നടി ഇല്യാന ഡിക്രൂസ്
തന്റെ നാട്ടുകാരിയായ സുശീലയെ ആയിരുന്നു നെടുമടി വേണു വിവാഹം ചെയ്തത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. കോളേജിൽ പഠിക്കുമ്പോൾ മുതൽ പ്രണയിച്ച് തുടങ്ങിയ ഇരുവരും വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹിതർ ആയത്.
വെയർ ഹൗസിങ് കോർപറേഷനിൽ ഉദ്യോഗസ്ഥയായിരുന്നു നെടുമുടിയുടെ ഭാര്യ സുശീല. വിവാഹ ശേഷം അവർ ജോലി ഉപേക്ഷിക്കുക ആയിരുന്നു. ഉണ്ണി, കണ്ണൻ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട് ഇവർക്ക്. അതേ സമയം അവസാന നാളുകളിൽ തന്റെ കരൾ പകുത്ത് കൊടുക്കാൻ തയ്യാറാണെന്ന് പറഞ്ഞിട്ടും അദ്ദേഹം അതിന് സമ്മതിച്ചില്ലെന്ന് പറയുകയാണ് സുശീല.
ഞങ്ങൾ പഠിച്ചത് ആലപ്പുഴ എസ്ഡി കോളേജിലാണ്. ഞാൻ കോളേജിൽ പഠിക്കാൻ എത്തിയപ്പോഴെക്കും അദ്ദേഹം പഠനം കഴിഞ്ഞ് പോയിരുന്നു. എങ്കിലും ഇടയ്ക്ക് കോളേജിലേക്ക് വരും. കൂട്ടത്തിൽ ഫാസിലും ഉണ്ടാകും.
ഒരിക്കൽ എനിക്ക് പനി പിടിച്ച് കിടപ്പിലായി. അന്ന് നെടുമുടിയിലാണ് ഞങ്ങളുടെ തറവാട്. ചെറിയാച്ചന്റെ ക്രൂ ര കൃത്യങ്ങൾ എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആലപ്പുഴയിൽ നടക്കുകയാണ്. അടൂർ ഭാസി സാറും കൂടെ വന്നിട്ടുണ്ടെന്ന് പറഞ്ഞു.
അന്നാണ് എന്നോട് സുശീലയെ ഇഷ്ടമാണ്, കല്യാണം കഴിക്കാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞത്.
അന്ന് അദ്ദേഹം സിനിമയിൽ അഭിനയിച്ച് തുടങ്ങിയിട്ടേയുള്ളു. ഞങ്ങൾ ബന്ധുക്കൾ കൂടിയായിരുന്നു. ആരും വിവാഹത്തെ എതിർക്കില്ലെന്നാണ് കരുതിയത്. അങ്ങനെ അദ്ദേഹം എന്റെ അച്ഛനെ വന്ന് കണ്ട് കാര്യം പറഞ്ഞു.
അതിന് മറുപടിയായി അച്ഛനൊന്നും മിണ്ടിയില്ല. പകരം അദ്ദേഹത്തിന്റെ അമ്മയ്ക്ക് കത്തെഴുതിയിട്ട് ഈ ബന്ധത്തിന് താൽപര്യമില്ലെന്ന് പറഞ്ഞു. ഇതിന് ശേഷം വീട്ടുകാർ എനിക്ക് കല്യാണം ആലോചിച്ച് തുടങ്ങി.
പല കാര്യങ്ങളിലും അൽപം നിർഭാഗ്യം അദ്ദേഹത്തിനുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
അവാർഡിന്റെ കാര്യത്തിലും അങ്ങനെ ആയിരുന്നു. പിന്നെ ചെറുപ്പം മുതലേ പ്രമേഹം അലട്ടിയിരുന്നു. ആഹാര കാര്യത്തിലൊക്കെ ശ്രദ്ധ പുലർത്തി. കരളിനെ കാൻസർ ബാധിച്ചപ്പോഴും പ്രതീക്ഷ ഉണ്ടായിരുന്നു. മൂന്ന് ശസ്ത്രക്രിയ ചെയ്തിട്ടും ഫലമുണ്ടായില്ല. കരൾ മാറ്റി വെക്കണം ആയിരുന്നു.
കരൾ പകുത്ത് നൽകാൻ ഞാൻ തയ്യാറായിരുന്നെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ആയൂസ് വില കൊടുത്ത് വാങ്ങിയാലും വലിയ ഫലം ചെയ്യില്ല, ജനനത്തിന് സ്വാഭാവികമായ മരണവുമുണ്ട്. അത് നടക്കേണ്ട സമയത്ത് നടക്കുമെന്നും അദ്ദേഹം പറയുമായിരുന്നു എന്നും സുശീല വ്യക്തമാക്കുന്നു.
അതേ സമയം മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ് നെടുമുടി വേണുവിന്റെ വിയോഗം ഉണ്ടാക്കിവെച്ചത്. അദ്ദേഹം അവതരിപ്പിക്കുന്നത് പോലെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മറ്റൊരു താരം മലയാള സിനിമയിൽ ഇല്ലാ എന്നതാണ് വാസ്തവം.