ഇത്ര സിനിമകൾ ചെയ്തിരിക്കും എന്ന് ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടൊന്നുമില്ല, എന്താ സിനിമയൊന്നും ഇല്ലേ എന്ന് കുത്തി ചോദിക്കുന്നവർക്ക് നമിതാ പ്രമോദിന്റെ കിടിലൻ മറുപടി

157

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് മലയാളി നടി നമിതാ പ്രമോദ്. മലയാളത്തിന് പിന്നാലെ നിരവധി മറ്റ് തെന്നിന്ത്യൻ സൂപ്പർഹിറ്റ് സിനിമക ളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് സിനിമാ പ്രേമികളുടെയാകെ പ്രിങ്കരിയായി നമിത മാറിയിരുന്നു.

അതേ സമയം മിനിസ്‌ക്രീനിൽ നിന്നും ആണ് നമിത പ്രമോദ് ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെ നമിത പ്രമോദ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. ഈ പരമ്പരയിൽ മാതാവിന്റെ വേഷമാണ് നമിത പ്രമോദ് ചെയ്തത്.

Advertisements

തുടർന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. മലയാളത്തിലെ ഹിറ്റ് മേക്കറായരുന്ന അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ആയിരുന്നു നമിത പ്രമോദ് സിനിമയിൽ തുടക്കം കുറിച്ചത്.

Also Read
ഒരിക്കലും വിവാഹം പോലൊരു അബദ്ധം ഞാൻ ചെയ്യില്ല, കാരണം വെളിപ്പെടുത്തി നടി ചാർമി കൗർ

നിവിൻപോളിയെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് നായികയായി എത്തുന്നത്. പിന്നീട് ജനപ്രിയൻ ദിലീപിന് ഒപ്പം സൗണ്ട് തോമ, ചന്ദ്രേട്ടൻ എവിടെയാ, ചാക്കോച്ചന് ഒപ്പം പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ദുൽഖറിന് ഒപ്പം വിക്രമാദിത്യൻ തിടങ്ങിയ സിനിമകളിലും ഓർമ്മയുണ്ടോ മുഖം, ലോ പോയിന്റ്, അമർ അക്ബർ അന്തോണി, മാർഗംകളി തുടങ്ങിയ നിരവധി ചിത്രങ്ങളിളും നമിത വേഷമിട്ടു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി തന്റെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ച് എത്താറുണ്ട്.പക്ഷേ കഴിഞ്ഞ രണ്ടു വർഷമായി സിനിമയിൽ താരം അത്ര സജീവം അല്ലായിരുന്നു. നടി അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ മലയാ ള സിനിമയാണ് നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ.

2020ൽ പുറത്തിറങ്ങിയ അൽ മല്ലു കഴിഞ്ഞ രണ്ട് വർഷത്തിന് ശേഷമാണ് നമിതയുടെ ഒരു സിനിമ തിയേറ്ററുകളിൽ എത്തുന്നത്. സിനിമയിൽ നിന്നും രണ്ട് വർഷത്തെ ഇടവേള എടുത്തതിനെ കുറിച്ചും ആ സമയത്തെ ആളുകളുടെ പ്രതികരണങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് താരം ഇപ്പോൾ.

വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നമിതയുടെ തുറന്നു പറച്ചിൽ. താൻ ഒരിക്കലും ഒരു ബോൺ ആക്ടറല്ലെന്നാണ് നമിത പറയുന്നത്. സിനിമയിൽ നിന്നും ഇടവേളയെടുത്ത രണ്ട് വർഷത്തെ ഫേസാണ് ഏറ്റവും കൂടുതൽ എൻജോയ് ചെയ്തതെന്നും ഈ സമയത്ത് തന്നെ സ്വയം ഡവലപ് ചെയ്ത് കൊണ്ടിരിക്കുക ആയിരുന്നു എന്നുമാണ് നമിത അഭിമുഖത്തിൽ പറയുന്നത്.

നമിതാ പ്രമോദിന്റെ വാക്കുകൾ:

സിനിമയിൽ വന്നെന്ന് കരുതി ഞാൻ ഒരിക്കലും ഒരു ബോൺ ആക്ടറെന്ന് ലേബൽ ചെയ്യാൻ പറ്റുന്ന ആളല്ല. ഒരുപാട് തെറ്റുകൾ വരുത്തി മെച്ചപ്പെട്ട് കൊണ്ടിരിക്കുന്ന ആളാണ്. ട്രാഫിക് ചെയ്ത സമയത്ത് എനിക്ക് 13 വയസേ ഉള്ളൂ. സിനിമയിലെ ജേർണി എന്ന് പറയുന്നത് എനിക്ക് സ്‌കൂളിങ് ഫേസ് പോലെ തന്നെയാണ്.

Also Read
അവതാരകരുടെ ചോദ്യങ്ങള്‍ക്കാണോ അതോ സെലിബ്രിറ്റികളുടെ ഉത്തരങ്ങള്‍ക്കാണോ പ്രശ്‌നം, മമ്മൂട്ടിയുടെ കിടിലന്‍ മറുപടി ഇങ്ങനെ

ഒന്നുമറിയാത്തതിൽ നിന്നാണ് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നത്. ഉയർച്ചയും താഴ്ചയുമൊക്കെ ഈ യാത്രയിൽ ഞാൻ കണ്ടിട്ടുണ്ട്. ഈശോയുടെ ഈ ഫേസ് മുതൽ പേഴ്സണലി എനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഈശോ കഴിഞ്ഞ് ഒരു ആറേഴ് സിനിമ ഞാൻ ചെയ്തു.

അൽ മല്ലു കഴിഞ്ഞ ഞാൻ ഒരു രണ്ട് വർഷത്തെ ബ്രേക്ക് എടുത്തിരുന്നു. ആ രണ്ട് വർഷത്തെ ഫേസാണ് ഞാൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്തത്. എന്താ സിനിമ ചെയ്യാത്തതെന്ന് ഒരുപാട് ആളുകൾ ചോദിക്കുമായിരുന്നു.

എന്താ സിനിമ ഇല്ലേ, സിനിമ ചെയ്യുന്നില്ലേ, എന്ന് ഒരുപാട് പേർ കുത്തി ചോദിക്കാറുണ്ട്. പക്ഷെ ഞാൻ അതൊന്നും കെയർ ചെയ്യാതെ, ഒട്ടും ശ്രദ്ധിക്കാതെ എന്നെ ഡവലപ് ചെയ്തുകൊണ്ടിരുന്ന ഒരു ഘട്ടമായിരുന്നു ഈ രണ്ട് വർഷം. നേരത്തെ പറഞ്ഞ പോലെ ഞാൻ സിനിമയിൽ എത്തിയിട്ട് പത്ത് വർഷം കഴിഞ്ഞു എന്നാണ് തോന്നുന്നത്.

ഇത്ര സിനിമകൾ ചെയ്യണം എന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. അഞ്ച് വർഷത്തിനുള്ളിൽ ഇത്ര സിനിമകൾ ചെയ്തിരിക്കും എന്ന് ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല. അങ്ങനെ ആഗ്രഹിക്കുന്ന ആളല്ല ഞാൻ.
ആ പ്രോസസ് ഏറ്റവും നന്നായി ആസ്വദിക്കണം.

കാറ്റ് പോലെ എപ്പോഴും ഇവിടെ ഉണ്ടാകണം, പക്ഷെ നല്ലനല്ല സിനിമകകളുടെ ഭാഗമായിക്കൊണ്ട്. ഇപ്പൊ എനിക്ക് 26 വയസായി. ഈ പ്രായമാണ് എന്റെ ലൈഫിലെ ഏറ്റവും ബ്യൂട്ടിഫുളായ ഫേസായി എനിക്ക് തോന്നുന്നതെന്നും നമിതാ പ്രമോദ് വ്യക്തമാക്കുന്നു.

Also Read
എത്ര ശ്രമിച്ചിട്ടും അവന്‍ എന്നെ നോക്കിയില്ല, ആ പയ്യന്‍ എന്നെ ശ്രദ്ധിക്കാന്‍ വേണ്ടി പലതും ചെയ്തു, ഒടുവില്‍ അമ്മ വന്ന് വഴക്ക് പറയുകയായിരുന്നു, റിലേഷന്‍ഷിപ്പുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് സാനിയ

Advertisement