ഒരിക്കലും വിവാഹം പോലൊരു അബദ്ധം ഞാൻ ചെയ്യില്ല, കാരണം വെളിപ്പെടുത്തി നടി ചാർമി കൗർ

1202

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികാ നടി ആയിരുന്നു ചാർമി കൗർ. മലയാളം ഉൾപ്പെടുള്ള ഭാഷകളിൽ നിരവധി ഹിറ്റ് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ മനം കവർന്ന താരത്തിന് ആരാധകരും ഏറെ ആയിരുന്നു.

നീ തൊടു കാവലി എന്ന 2002ൽ പ്രദർശനത്തിന് എത്തിയ തെലുങ്ക് ചിത്രത്തിലുടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ചാർമി നായികയായി എത്തി.

Advertisements

ഒരു പഞ്ചാബി കുടുംബത്തിൽ ജനിച്ച ചാർമാ വളരെ പെട്ടെന്നാണ് തെന്നിന്ത്യയുടെ ഒട്ടാകെ മനം കവർന്നത്.
വിനയന്റെ സംവിധാനത്തിൽ ജയസൂര്യയും അനൂപ് മേനോനും നായകൻമാരായി 2002ൽ തന്നെ പ്രദർശനത്തിന് എത്തിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ എത്തിയത്.

Also Read
മുടി വെട്ടിയപ്പോള്‍ കാണാന്‍ ഭംഗിയില്ല, തടിച്ചിയായി തുടങ്ങിയ കമന്റുകള്‍, ബോഡി ഷെയ്മിംഗ് നടത്തിയവര്‍ക്ക് കിടിലന്‍ മറുപടിയുമായി ഹെലന്‍ ഓഫ് സ്പാര്‍ട്ടയും

പിന്നീട് ജനപ്രിയ നാടൻ ദിലീപിന്റെ ആഗതൻ, മെഗാസ്റ്റാർ മമ്മൂട്ടിയുടെ താപ്പാന എന്നീ സൂപ്പർഹിറ്റ് സിനിമകളിലും താരം അഭിനയിച്ചു. കൂടുതലും തെലുങ്ക് ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. 2002ൽ തന്നെ മുജാദി കരോഗി എന്ന ഹിന്ദി ചിത്രത്തിലും കാതൽ അഴിവതില്ലേ എന്ന തമിഴ് ചിത്രത്തിലും താരം വേഷം കൈകാര്യം ചെയ്തു.

60 സിനിമകളിൽ ചാർമി ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. അഞ്ചോളം തമിഴ് ചിത്രങ്ങളിലും കന്നട, ഹിന്ദി ഭാഷകളിലായി ചില ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്തു. മലയാളത്തിൽ ആകെ മൂന്ന് ചിത്രങ്ങളിലാാണ് അഭിനയിച്ചത്. കാട്ടുചെമ്പകത്തിന് ശേഷം നീണ്ട ഇടവേള കഴിഞ്ഞ് 2010ലാണ് പിന്നീട് ചാർമി മലയാള സിനിമ യിലേക്ക് കടന്നുവന്നത്.

ദിലീപിന്റെ നായികയായി ആഗതൻ എന്ന സിനിമയിലാണ് പിന്നീട് അഭിനയിച്ചത്. അതിനു ശേഷം 2012ൽ മമ്മൂട്ടിയുടെ നായികയായി താപ്പാന എന്ന സിനിമയിലും വേഷം കൈകാര്യം ചെയ്തു. സംവിധായകൻ പൂരി ജഗന്നാഥമായി ചേർന്ന് പൂരി കണക്ട് എന്ന സിനിമ നിർമാണ കമ്പനി ആരംഭിച്ച ചാർമി 6 സിനിമകൾ ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞു.

പതിമൂന്നാം വയസ്സിൽ അഭിനയ രംഗത്തേക്ക് കടന്നുവന്ന അന്ന് മുതൽ ഇന്ന് വരെ താൻ സ്വന്തം ചെലവിൽ ആണ് ജീവിച്ചതെന്നും അത് എവിടെയും അഭിമാനത്തോടെ പറയും എന്നും ചാർമി ഒരു അഭിമുഖത്തിൽ വ്യക്തമാ ക്കിയിരുന്നു. അതേസമയം നായികാ വേഷങ്ങൾ കുറഞ്ഞപ്പോൾ ചില ചിത്രങ്ങളിൽ ഐറ്റം ഡാൻസുകളിൽ പോലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

നിരവധി ഗ്ലാമർ ചിത്രങ്ങൾ ചെയ്ത ചാർമിക്ക് ആരാധകരുടെ എണ്ണത്തിലും പഞ്ഞമൊന്നും തന്നെയില്ല. താരത്തി ന്റെ വിവാഹം ഉറപ്പിച്ചുവെന്നും നിർമ്മാതാവാണ് വരനെന്നുമുള്ള വാർത്തകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. ഇതിനെതിരെ പ്രതികരിച്ച് ഇപ്പോൾ താരം രംഗത്ത് എത്തിയിരിക്കുക ആണ്.

എന്റെ കരിയറിലെ മികച്ച ഘട്ടത്തിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. ഞാൻ ഏറെ സന്തോഷവതി ആണ്. വിവാഹം പോലെയുള്ള അബദ്ധം ഞാൻ ഒരിക്കലും ചെയ്യില്ല എന്നായിരുന്നു താരം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവായ ചാർമി തന്റെ വിശേഷങ്ങൾ ഒക്കെയും ആരാധകരെ അറിയിക്കാറുണ്ട്. ഗ്ലാമർ ചിത്രങ്ങൾ അടക്കം സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കു വെക്കുന്നതിന് താരത്തിന് യാതൊരു മടിയുമില്ലാത്ത താരം കൂടിയാണ് ചാർമി.

Also Read
ആ ചിത്രത്തിലെ അവസരം നഷ്ടമായത് മമ്മൂട്ടി കാരണം, പിന്നീട് അദ്ദേഹം എന്നോട് ക്ഷമ ചോദിച്ചു, തുറന്നുപറഞ്ഞ് നടി അഞ്ജു

Advertisement