രണ്ട് മാസം മുൻപാണ് മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി മൃദുല വിജയും നടൻ യുവകൃഷ്ണയും വിവാഹിതരായത്. പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ച താരങ്ങളുടെ വിശേഷങ്ങൾ അറിയാനാണ് ഏവരും കാത്തിരുന്നത്. ഈ കഴിഞ്ഞ ജൂലൈയിലായിരുന്നു മൃദുലയും യുവയും തമ്മിലുള്ള വിവാഹം നടത്തിയത്.
സീരിയലുകളിൽ നിന്ന് കണ്ട് പരിചയമുണ്ടെങ്കിലും വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച പക്ക അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു ഇരുവ രുടേതും. വിവാഹം നിശ്ചയിച്ചത് മുതൽ ആദ്യമായി കണ്ടതും വിവാഹാലോചന വന്നതിനെ കുറിച്ചും താരങ്ങൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹശേഷമാണ് ഇരുവരും ഗോസിപ്പുകളിൽ നിറയേണ്ട സ്ഥിതി വന്നത്.
വിവാഹാലോചന കൊണ്ട് വന്ന നടി രേഖ രതീഷിനെ വിവാഹം ക്ഷണിച്ചില്ലെന്ന് ആരോപിച്ച് താരങ്ങൾക്കെതിരെ വിമർശനം ഉയർന്ന് വന്നിരുന്നു അതേ സമയം വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഹണിമൂൺ ആഘോഷങ്ങൾ വെട്ടി കുറച്ച് ഏറ്റെടുത്ത പുതിയ പ്രോജക്ടു കളിലേക്ക് പോയിരിക്കുകയാണ് താരങ്ങൾ. രണ്ടാളും രണ്ടിടത്ത് നിന്നുള്ള ഷൂട്ടിങ്ങ് തിരക്കുകളിൽ ആയത് കൊണ്ട് ഒരുമിച്ച് നിൽക്കാൻ പറ്റാത്ത സാഹചര്യത്തെ കുറിച്ചും അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ മറ്റൊരു സന്തോഷം ജീവിതത്തിൽ ഉണ്ടാവുന്നതിനെ കുറിച്ച് വെളിപ്പെചുത്തി എത്തിയിരിക്കുകയാണ് മൃദുല വിജയ്. പുതിയൊരു സീരിയലിൽ നായികയായി എത്തുകയാണ് നടി. ഇത്തവണ ശക്തമായൊരു സ്ത്രീ കഥാപാത്രത്തെ ആയായിരിക്കും മൃദുല അവതരിപ്പിക്കുന്നത് എന്നാണ് പുറത്ത് വന്ന പ്രൊമോ വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.
സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായ് എന്ന സീരിയലിലാണ് മൃദുല അഭിനയിച്ച് കൊണ്ടിരുന്നത്. സംയുക്ത എന്ന കഥാപാത്രത്തിലൂടെ വലിയ ജനപ്രീതി നേടിയെടുക്കാനും നടിയ്ക്ക് സാധിച്ചു. സീരിയിലലെ നായകനായ അരുൺ രാഘവുമായിട്ടുള്ള മൃദുലയുടെ കെമിസ്ട്രിയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
എന്നാൽ ഈ സീരിയൽ അവസാനിക്കാൻ പോവുകയാണെന്നുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. പിന്നാലെ മറ്റൊരു സീരിയലുമായി എത്തുകയാണെന്നും നടി അറിയിച്ചു. മഴവിൽ മനോരമയിൽ സംപ്രേക്ഷണത്തിന് ഒരുങ്ങുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല അഭിനയിക്കുന്നത്. ഒക്ടോബർ പതിനെട്ട് മുതലാണ് സീരിയൽ പ്രേക്ഷകരിലേക്ക് എത്തുന്നത്.
തിങ്കൾ മുതൽ വെള്ളി വരെ രാത്രി എട്ട് മണിക്കായിരിക്കും പുതിയ സീരിയലിന്റെ സംപ്രേക്ഷണ സമയം. ഒരു അമ്മയുടെയും രണ്ട് പെൺമക്കളുടെയും കഥയാണ് സീരിയലിന്റെ ഇതിവൃത്തമെന്നാണ് പ്രൊമോയിൽ നിന്ന് വ്യക്തമാവുന്നത്. ഒരാൾ മോഡേൺ വസ്ത്രങ്ങളിലും ഒരാൾ നാടൻ രീതിയിലുമാണ് എത്തുന്നത്. മൃദുലയാണ് മൂത്തമകളായി എത്തുന്നത്. ഒരുങ്ങി നടക്കാൻ ഇഷ്ടപ്പെടാത്ത മകളോട് അമ്മയും സഹോദരിയുമെല്ലാം ദേഷ്യപ്പെടുന്നതും പ്രൊമോയിൽ കാണാം.
അതേ സമയം പെൺകുട്ടികൾ ആണെങ്കിൽ എപ്പോഴും അണിഞ്ഞ് ഒരുങ്ങി നടക്കണോ? അതാണോ പെൺകുട്ടികളുടെ സൗന്ദര്യം, എന്തോ എനിക്ക് അങ്ങനെ തോന്നുന്നില്ല. ജീവിതത്തിൽ എന്റെ സങ്കൽപ്പങ്ങളും ലക്ഷ്യങ്ങളും മറ്റ് ചിലതാണ്. ആ കഥയാണ് തുമ്പപ്പൂ എന്നും പറഞ്ഞാണ് പ്രൊമോ അവസാനിക്കുന്നത്.
അതേ സമയം മൃദുലയുടെ പുതിയ സീരിയലിന് എല്ലാവിധ ആശംസകളും അറിയിച്ച് ആരാധകരും എത്തി. മൃദുല ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ് തുമ്പപ്പൂ നല്ലൊരു സീരിയൽ ആവട്ടെ എന്ന് ആശംസിക്കുകയാണ്. മൃദുലയുടെ ശക്തമായൊരു സ്ത്രീക ഥാപാത്രത്തെ ഇതിലൂടെ പ്രതീക്ഷിക്കാം എന്നാണ് ആരാധകർ പറയുന്നത്.
കല്യാണ സൗഗന്ധികം എന്ന സീരിയലിലെ മൃദുലയുടെ അഭിനയം സൂപ്പർ ആയിരുന്നു. പിന്നിട്ടു വന്ന കൃഷ്ണതുളസി, ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ സീരിയൽ അഭിനയവും മോശമായില്ല. ഈ സീരിയലും അങ്ങനെ ആവട്ടേ എന്നാണ് പ്രൊമോ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ ആരാധകർ പറയുന്നത്.
കൃഷ്ണതുളസിക്ക് ശേഷം വീണ്ടും മൃദുല മഴവിൽ മനോരമയിൽ അഭിനയിക്കുന്ന സീരിയലാണെന്ന പ്രത്യേകത കൂടി തുമ്പപ്പൂവിന് ഉണ്ട്.