കേരളത്തിലെ അറിയപ്പെടുന്ന നർത്തകിയും നൃത്ത അദ്ധ്യാപികയുമാണ് ഗീതാ പത്മകുമാർ. മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തന്റെ തിരിച്ചുവരവ് നടത്തിയത് നൃത്തത്തിലൂടെ ആയിരുന്നു.
ഗുരുവായൂരിൽ ആയിരുന്നു മഞ്ജു വാര്യരുടെ തിരിച്ചുവരവ് വിളിച്ചോതിയ നൃത്താവതരണം നടന്നത്. ഗീത പത്മകുമാർ ആയിരുന്നു മഞ്ജു വാര്യരെ ആ നൃത്ത പ്രകടനത്തിന് പാപ്തയാക്കിയതിന്റെ പിന്നീൽ പ്രവർത്തിച്ച ശക്തി.
Also Read
താനും ഗായകൻ ഗോവിന്ദ് വസന്തയുമായുള്ള ബന്ധം വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി: അമ്പരന്ന് ആരാധകർ
ഇപ്പോഴിതാ മഞ്ജു വാര്യർ തന്റെ ശിഷ്യ ആയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഗീതാ പത്മകുമാർ.
മീനാക്ഷിയെ നൃത്തം പഠിപ്പിക്കാൻ ആയിരുന്നു മഞ്ജു വാര്യർ തന്നെ വിളിച്ചതെന്നാണ് ഗീത ടീച്ചർ പറയുന്നത്. തന്നെ നൃത്തം പഠിപ്പിച്ച ശ്യാമള ടീച്ചറുടെ മകൻ ബിജു ധ്വനി തംരഗാണ് തന്നെ മഞ്ജുവിലേക്ക് എത്തിച്ചത്.
മഞ്ജു വാര്യരുടെ മകൾ മീനാക്ഷിക്ക് ഡാൻസ് പഠിക്കണമെന്നുണ്ട്, ചേച്ചി അവിടെ വരെ പോയൊന്ന് എടുത്ത് കൊടുക്കാൻ പറ്റുമോയെന്നായിരുന്നു തന്നോട് ചോദിച്ചതെന്ന് ഗീത പറയുന്നു. തന്നെ കളിയാക്കുക ആണോ എന്നായിരുന്നു ആദ്യം കരുതിയത്. തന്റെ നമ്പർ കൊടുത്തോളൂ എന്ന് പറഞ്ഞതിന് ശേഷം 10 മിനിട്ടിനുള്ളിൽ മഞ്ജുവിന്റെ കോൾ വന്നു.
ബിജുവാണ് നമ്പർ തന്നത്. എന്റെ മോളെ ഡാൻസ് പഠിപ്പിക്കാൻ പറ്റുമോയെന്ന് ടീച്ചറൊന്ന് നോക്കൂ. എനിക്കറിയാം ടീച്ചറിന് ഒരുപാട് തിരക്കുണ്ടെന്ന്. ടീച്ചറൊന്ന് നോക്കൂ അവളെ പഠിപ്പിക്കാൻ പറ്റുമോയെന്ന് എന്നായിരുന്നു മഞ്ജു പറഞ്ഞത്. ടീച്ചറിന്റെ സമയം താൻ വേസ്റ്റ് ചെയ്യില്ല ഒരിക്കലും. പറ്റില്ലാന്ന് തോന്നുകയാണെങ്കിൽ നിർത്തിക്കോളൂ, യാതൊരു കുഴപ്പവുമില്ല എന്നും പറഞ്ഞു.
അവിടെ ചെന്ന് സംസാരിച്ച് തുടങ്ങിയപ്പോൾ അഭിനേത്രിയായ ഒരു സൂപ്പർ താരത്തിനോട് ആണ് സംസാരിക്കുന്നത് എന്ന് ഒരിക്കലും ഫീൽ ചെയ്തിട്ടില്ല. താര പദവിയൊന്നും ബാധിച്ചിട്ടില്ല. അത് തന്നെയാണ് ആ കുട്ടിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റും.
മഞ്ജു ഒന്ന് രണ്ട് ദിവസം ക്ലാസ് നോക്കിയിരുന്നു. മൂന്നാമത്തെ ക്ലാസിലാണ് മഞ്ജു ചോദിക്കുന്നത് ടീച്ചറെ ഞാനും ഒന്ന് നോക്കട്ടെ വെറുതെ ഒരു കൗതുകം എന്താവുമെന്നറിയില്ല. ചെയ്ത് നോക്കാം. ഭൂമിയിൽ ഒന്ന് ഉറച്ച് ചവിട്ടിയിട്ട് 10 12 വർഷം കഴിഞ്ഞു.
ഞാനൊന്ന് ചെയ്ത് നോക്കിക്കോട്ടെ എന്ന് ചോദിച്ചു. അങ്ങനെയാണ് മഞ്ജു വീണ്ടും ഡാൻസ് ചെയ്ത് തുടങ്ങുന്നത്. അത് കണ്ടപ്പോൾ അത്ഭുതം തോന്നിയെന്നും ഗീതാ പത്മകുമാർ വ്യക്തമാക്കി. പിന്നീട് വളരെ വേഗം തന്നെ ഗുരുവായൂർ അമ്പലത്തിൽ നൃത്താവതരണനും നടന്നു നല്ല സമർപ്പണ ബോധം ഉള്ള വ്യക്തിയാണ് മഞ്ജു വാര്യരെന്നും ഗീത ടീച്ചർ കൂട്ടിച്ചേർക്കുന്നു.