എത്രകാലം താൻ മിണ്ടാതിരിക്കണം, വെറും ഷിറ്റ് ആണ് നിങ്ങളെല്ലാം: ലൗഡ് സ്പീക്കർ പരിപാടിക്ക് എതിരെ ആഞ്ഞടിച്ച് എസ്തർ അനിൽ

153

2010 ൽ അജി ജോൺ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ജയസൂര്യയ നായകനായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന താരമാണ് എസ്തർ അനിൽ. പ്രേക്ഷകരുടെ ഇഷ്ടതാരമാണ് എസ്തർ ഇപ്പോൾ. ബാലതാരമായി സിനിമയിലെത്തിയ താരം നായിക വേഷം വരെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു.

മലയാളത്തിലെ സർവ്വകാല ഹിറ്റായ, താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രത്തിലും ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2ലും എസ്തർ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി എത്തിയത്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചു.

Advertisements

ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി. ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

Also Read
മറ്റുള്ളവരെ കളിയാക്കുമ്പോൾ പണ്ട് ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് കരഞ്ഞ ആ വീഡിയോ ഒന്നുകൂടി കാണുക: നവ്യാ നായരെ തേച്ചൊട്ടിച്ച് ദയാ അശ്വതി

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ എസ്തറിനെ നിരവധി പേരാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പിന്തുടരുന്നത്. തന്റെ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെ പങ്കുവെച്ച് എസ്തറും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്.

തന്റെ ബോൾഡ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന മലയാള നടിമാരിൽ ഒരാളാണ് എസ്തർ അനിൽ. ബോൾഡ് ലുക്കിലുള്ള ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ ചിലർ ഇവരെ വിമർശിച്ച് എത്താറുണ്ട്.

കഴിഞ്ഞ ദിവസം കൈരളി ടിവി സദാചാര ആങ്ങള കളിച്ച് രംഗത്ത് വന്നിരുന്നു. എസ്തർ അനിലിനെയും ഗോപിക രമേശിനെയും ശ്രിന്ദയെയും കൈരളി ടിവി അധിക്ഷേപിച്ചിരുന്നു. ലൗഡ് സ്പീക്കർ എന്ന പരിപാടിയിലൂടെയായിരുന്നു ഇവരെ ചാനൽ അധിക്ഷേപിച്ചത്.

ഇപ്പോഴിതാ ലൗഡ് സ്പീക്കർ എന്ന കൈരളി ചാനലിലെ പരിപാടിക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി എസ്തർ അനിൽ. വിവാദമായ എസ്തറിന്റെ ഫോട്ടോഷൂട്ട് എന്ന എപ്പിസോഡിന് എതിരെയാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്.

ഇതൊക്കെ കണ്ട് എത്രകാലം താൻ മിണ്ടാതിരിക്കണം എന്ന് എസ്തർ തന്റ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചോദിക്കുന്നു.പരിപാടിയിൽ പങ്കെടുത്ത താരങ്ങളെ ടാഗ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ വിമർശനം. എന്തുകൊണ്ടെന്ന് അറിയില്ല പ്രതികരിക്കാതിരിക്കാൻ ശ്രമിക്കുകയാണ് 2 ആഴ്ചയോ മൂന്ന് ആഴ്ചയോ.

സ്‌നേഹ ശ്രീകുമാർ, കൈരളി ടിവി, ആൽബി ഫ്രാൻസിസ്, രശ്മി അനിൽകുമാർ, നിങ്ങളെല്ലാം വെറും ഷിറ്റ് ആണെന്നും താരം കുറിച്ചിട്ടുണ്ട്. അതേസമയം ലൗഡ് സ്പീക്കറിന് എതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയരുന്നത്.

Also Read
ആ സിനിമയ്ക്ക് ശേഷം അച്ഛനും അമ്മയും ആറ് മാസം എന്നോട് മിണ്ടിയില്ല, വെളിപ്പെടുത്തലുമായി ഐശ്വര്യ ലക്ഷ്മി

നടി ശ്രിന്ദ അടക്കമുള്ളവർ ഈ പരിപാടിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഓൺലൈൻ ആങ്ങളമാരുടെയും സദാചാര കമ്മിറ്റിക്കാരുടെയും ഓഡിറ്റിങ്ങുകളുടെയും അങ്ങേയറ്റം വൃത്തികെട്ടൊരു വേർഷൻ ഇപ്പൊ കാണുന്നത് ലൗഡ് സ്പീക്കർ എന്ന കൈരളിയുടെ പ്രോഗ്രാമിലാണെന്ന് സിനിമാ പ്രവർത്തകനുമായ അമൽരാജ് വി അഞ്ചൽ ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചത്.

ഇത് 2021 ആണെന്ന് ഓർമ്മിപ്പിക്കുന്നു. ഈ വൃത്തികേട് ഇനിയും ഓടില്ല. എല്ലാവരും ടോക്‌സിക് സ്വഭാവ ശീലങ്ങളും കാഴ്ചപ്പാടുകളുമെല്ലാം മറക്കാൻ ശ്രമിക്കുകയും സ്ത്രീ അവകാശങ്ങൾക്കായി പൊരുതുമ്പോൾ സ്വന്തം ശരീരത്തെ സ്‌നേഹിക്കാൻ എല്ലാവർക്കും സാധിക്കുന്നൊരു ഇടത്തിനായി പ്രവർത്തിക്കുമ്പോാൾ സങ്കടകരമെന്ന് പറയാമല്ലോ, ഇവിടെ നമ്മൾ 20000 ചുവട് പിന്നിലേക്ക് പോവുകയാണ് എന്നാണ് ശ്രിന്ദ കുറിച്ചത്.

Advertisement