മഹാദേവനിൽ വിശ്വസിക്കുക നിങ്ങൾക്ക് ഒരിക്കലും നിരാശരാകേണ്ടിവരില്ല: അമ്മയ്‌ക്കൊപ്പം ക്ഷേത്ര ദർശനം നടത്തി വാനമ്പാടി നായിക സുചിത്രാ നായർ, വീഡിയോ വൈറൽ

32

മലയാളത്തിലെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട സീരിയലായിരുന്നു ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ വാനമ്പാടി. കഴിഞ്ഞ ആഴ്ചയാണ് അനേകം എപ്പിസോഡുകളിലൂടെ പ്രേക്ഷകരെ ആകാംഷാഭരിതരാക്കുകയും സങ്കടപ്പെടുത്തുകയും ഒക്കെ ചെയ്യിച്ച വാനമ്പായി അവാസാനിച്ചത്.

എന്നാൽ സീരിയൽ അവസാനിച്ചെങ്കിലും ഇതിലെ അഭിനേതാക്കളെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. വാനമ്പാടിയിലെ പത്മിനി എന്നുകേട്ടാൽ വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ച സുചിത്ര നായർ.

Advertisements

അഭിനയത്തിൽ മാത്രമല്ല നൃ ത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്. സീരിയലിൽ ക്രൂരയായ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തിൽ താരം വളരെ സിമ്പിളാണ്.
ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്.

പിന്നീട് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി.തുടർന്ന് മിനിസ്‌ക്രീനിൽ സജീവമാകുകയായിരുന്നു സുചിത്ര . വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത്.

കല്യാണസൗഗന്ധികം സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്. വാനമ്പാടി പരമ്പരക്ക് ശേഷം സീരിയൽ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം സോഷ്യൽ മീഡിയയിൽ സജീവം ആണ്. അമ്മക്കൊപ്പം ക്ഷേത്ര ദർശനം നടത്തിയ വീഡിയോ ആണ് സുചിത്ര പങ്ക് വച്ചിരിക്കുന്നത്.

നിങ്ങൾ മഹാദേവനിൽ വിശ്വസിക്കുക ഒരിക്കലും നിരാശരാകേണ്ടിവരില്ല ശംഭോ മഹാദേവാ ബി പോസിറ്റീവ് എന്നാണ് വീഡിയോ പങ്കിട്ടുകൊണ്ട് സുചിത്ര പറയുന്നത്. വീഡിയോയിൽ സുചിത്രക്ക് ഒപ്പം അമ്മയെയും കാണാം. കുളിച്ചു സുന്ദരിയായി കേരളീയ വേഷം അണിഞ്ഞുകൊണ്ടാണ് സുചിത്ര ചിത്രത്തിൽ എത്തുന്നത്.

അതുകൊണ്ടുതന്നെ താരത്തിന്റെ സൗന്ദര്യത്തെക്കുറുച്ചും ഭക്തിയെക്കുറിച്ചും എല്ലാം ആരാധകർ കമന്റുകളിലൂടെ അഭിപ്രായം പറയുന്നുണ്ട്. അതേ സമയം വാനമ്പാടിക്ക് ശേഷം താൻ പുതിയ സിരിയലുകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ഒരു ദിവസം സുചിത്ര വ്യക്തമാക്കിയിരുന്നു. ഇത് ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയിരിക്കുന്നത്.

Advertisement