ആദ്യ ദിവസം തന്നെ കടുത്ത ആരാധകർ പോലും കൈവിട്ടു: ആ മോഹൻലാൽ ചിത്രത്തിന്റെ ദയനീയ പരാജയം സിനിമലോകത്തെ പോലും ഞെട്ടിച്ചു

14101

1993 ൽ രഞ്ജിത്തിന്റെ രചനയിൽ ഐവി ശശി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ദേവാസുരം മലയാളികൾ ഏറെ ആഘോഷമാക്കിയ സൂപ്പർ സിനിമയായിരുന്നു. മോഹൻലാലിൻ അതിമാനുഷിക കഥാപാത്രങ്ങളിലേക്കുള്ള ചുവടുമാറ്റമായിരുന്നു ഇതിലെ മംഗലശേരി നീലകണ്ഠൻ എന്ന ഹൈവോൾട്ടേജ് കഥാപാത്രം.

ദേവാസുരത്തിന് പിന്നാലെ അതേ വർഷം തന്നെ എത്തിയ മോഹൻലാൽ ചിത്രമായിരുന്നു മായാമയൂരം. സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചനയും രഞ്ജിത്ത് ആയിരുന്നു. എന്നാൽ മോഹൻലാലിന്റെ ഇരട്ട വേഷവുമായി ഏറെ പ്രതീക്ഷയോടെ ബോക്സോഫീസിൽ വൻ പരാജയമായിരുന്നു ചിത്രം.

Advertisements

അപ്രതീക്ഷിതമായി മോഹൻലാൽ, സിബിമലയിൽ, രഞ്ജിത്ത് കൂട്ടുകെട്ടിലെ ചിത്രം തകർന്നത് മലയാള സിനിമ പ്രേമികളെ ഞെട്ടിച്ചിരുന്നു. കാരണം മറ്റൊന്നുമല്ല മംഗലശേരി നീലകണ്ഠൻ എന്ന മാസ്മരിക മോഹൻലാൽ കഥാപാത്രം ഉരുത്തിരിഞ്ഞത് രഞ്ജിത്തിന്റെ തൂലികയിൽ നിന്നും ആയിരുന്നു. മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രമായി ക്ലാസായും, മാസായും വിലസിയ മോഹൻലാൽ അതേ എഴുത്തുകാരന്റെ തൂലികയിൽ നിന്ന് വേറെ കഥാപാത്രമായി പിറക്കുമ്പോൾ മാറ്റൊരു ദേവാസുര അങ്കമായിരുന്നു മായാമയൂരത്തിലൂടെ പ്രേക്ഷകർ പ്രതീക്ഷിച്ചത്.
Also Read
ശരണ്യയുടെ വീടിന്റെ ആധാരം സീമയുടെ പേരിലാണ്, അവളത് കൊണ്ട് മുങ്ങും, താരം വെളിപ്പെടുത്തുന്നു

മായാമയൂരം എത്തിയപ്പോഴും അത്തരം ഒരു ചിത്രം അല്ലെങ്കിൽ കഥാപാത്രം തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിച്ചത്. എന്നാൽ സിബി മലയിൽ വളരെ സ്ലോ മൂഡിൽ കഥ പറഞ്ഞു പോയപ്പോൾ മലയാളികൾക്ക് അത് അത്ര ദഹിച്ചില്ല.

തിരക്കഥ ഡിമാൻഡ് ചെയ്യുന്ന രീതിയിൽ ഫിലിം മേക്കിംഗ് നടത്തിയ സിബി മലയിലിന്റെ സംവിധാനത്തിലെ മെല്ലപ്പോക്ക് ‘മായാമയൂരം’ എന്ന സിനിമയുടെ വിപണന സാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചു. ആദ്യ ദിവസം തന്നെ ആരാധകർ പോലും കൈവിട്ടു കളഞ്ഞ സിനിമയിൽ ഡബിൾ റോളിലെ പ്രധാന മോഹൻലാൽ കഥാപാത്രം മരണപ്പെടുന്നത് ആരാധകർക്ക് ഉൾക്കൊള്ളാനായില്ല.

രണ്ടാം പകുതിയിൽ കടന്നു വന്ന മോഹൻലാൽ ഒരു തണുപ്പൻ കഥാപാത്രമായി സിനിമയിലുടനീളം നിലകൊണ്ടതോടെ പ്രേക്ഷകർ നിരാശയിലുമായി. സിനിമ ബോക്സ്ഓഫീസിൽ തകർന്നടിയുകയും ചെയ്തു.

സിബി മലയിൽ രഞ്ജിത്ത്-മോഹൻലാൽ കൂട്ടുകെട്ട് ഏറെ പ്രതീക്ഷയോടെ ചെയ്ത ചിത്രം വൻ പരാജയം ഏറ്റുവാങ്ങിയത് അന്നത്തെ സിനിമാ ലോകത്തെ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു. രണ്ടാം പകുതിയിൽ കടന്നു വന്ന മോഹൻലാൽ ഒരു തണുപ്പൻ കഥാപാത്രമായി സിനിമയിലുടനീളം നിലകൊണ്ടതോടെ പ്രേക്ഷകർ നിരാശയോടെ തിയേറ്റർ വിട്ടു പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

Also Read
ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക് പുതിയ അതിഥി എത്തി, സന്തോഷ വാർത്ത പങ്കുവച്ച് റാഫിയുടെ ഭാര്യ മഹീന

Advertisement