തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളിൽ മിന്നി തിളങ്ങി നിൽക്കുന്ന നായികാനടിയാണ് കനിഹ സുബ്രമണ്യം എന്ന കനിഹ. 1999ലെ മിസ്സ് മധുരയായ കനിഹ മോഡലിങ്ങ് രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
2001ലെ മിസ്സ് ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. 2002 ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. മലയാളത്തിൽ പഴശ്ശിരാജ, സ്പിരിറ്റ്, ഭാഗ്യദേവത, തുടങ്ങി. ചിത്രങ്ങളിൽ പ്രധാനപെട്ട വേഷം ചെയ്തു.
അഭിനയത്തിനു പുറമെ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ അവതാരികയായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ തമിഴിൽ ജെനീലീയ, ശ്രിയ ശരൺ, സധ എന്നീ താരങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.
തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അതേ സമയം അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം തന്നെ താരം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ആരാധകർക്കായി ഇടക്ക് സമൂഹമാധ്യമങ്ങളിലൂടെ പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട് നടി.
എന്നാൽ ഇപ്പോൾ തന്റെ പ്രിയഗാനത്തിന്റെ വരികൾ ആരാധകർക്കായി ആലപിക്കുകയാണ് നടി കനിഹ. കനിഹ സോഷ്യൽ മീഡിയയിലൂടെ ‘നാൻ പോകിറേൻ മേലെ മേലെ’ എന്ന ഗാനമാണ് ആലപിക്കുന്നത്.
എന്നത്തേയും പോലെ തന്നെ മനോഹരമായി ആലപിച്ച ഗാനം നാലുവരി മാത്രമായി പാടി നിർത്തിയതെന്താണെന്നാണ് ആരാധകർ കമന്റുകളിലൂടെ പ്രതികരിക്കുന്നത്.
കനിഹയുടെ പാട്ടിന് നടൻ മുന്ന സൈമൺ, വിമല രാമൻ തുടങ്ങി നിരവധി താരങ്ങൾ കമന്റ്‌റ് ചെയ്തിട്ടുണ്ട്. താരം ആരാധകരുടെ ശ്രദ്ധ അടുത്തിടെ ‘എങ്കെയോ പാർക്കിറേ.’എന്ന ഗാനം ആലപിച്ചും കവർന്നിരുന്നു.
മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് കനിഹയെ തേടി എത്തിയിരുന്നത്. തമിഴിൽ ശ്രാവന്തി എന്നാണ് താരത്തെ അറിയപ്പെടുന്നത്. മലയാളത്തിന്റെ സ്വന്തം ഭാഗ്യ ദേവത കൂടിയാണ് കനിഹ.