സുപ്പർ സംവിധായകരെ വിശ്വാസമില്ലാതെ ജയറാം നഷ്ടപ്പെടുത്തിയത് മലയാളത്തിലെ രണ്ട് സർവ്വകാല ഹിറ്റ് സിനിമകൾ, സംഭവം ഇങ്ങനെ

1690

മിമിക്രി എന്ന കലാരൂപം കേരളത്തിൽ ശക്തിപ്രാപിച്ചുവന്ന ആദ്യ കാലത്ത് ആ രംഗത്ത് നിന്നും സിനിമയിലെത്തി പ്രശസ്തരായവരിൽ പ്രമുഖനാണ് നടൻ ജയറാം. സൂപ്പർഡയറക്ടറായ സിദ്ധീഖ് ലാൽ തുടങ്ങി നിരവധി പ്രമുഖരാണ് ആദ്യകാലത്ത് മിമിക്രിയിൽ നിന്നും സിനിമയിലെത്തിയത്.

മലയാളത്തിന്റെ ക്ലാസിക് ഡയറക്ടർ പത്മരാജൻ എന്ന അനുഗ്രഹീത സംവിധായകൻ ആണ് ജയറാമിന് മലയാള സിനമയ്ക്ക് സമ്മാനിച്ചത്. ഒരു പുതുമുഖ താരത്തിന്റെ യാതൊരു പതർച്ചയുമില്ലതെയാണ് ജയാറം ബിഗ് സ്‌ക്രീനിൽ പ്രേക്ഷകരുടെ പ്രിയ താരമായി ഇടം നേടിയത്.

Advertisements

അത്രയ്ക്ക് മികച്ച രീതിയിലാണ് പത്മരാജൻ ജയറാം എന്ന നടനെ അപരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അവതരിപ്പിച്ചത്. അത് കൊണ്ട് തന്നെ ജയറാം എന്ന നടനെ നായകനാക്കി സിനിമ ചെയ്യണമെന്ന് മറ്റു സംവിധായകരും അന്ന് മനസ്സിൽ ആലോചിച്ചിരുന്നു.

Also Read
ശരണ്യയുടെ വീടിന്റെ ആധാരം സീമയുടെ പേരിലാണ്, അവളത് കൊണ്ട് മുങ്ങും, താരം വെളിപ്പെടുത്തുന്നു

പിന്നീട് നിരവധി സൂപ്പർഹിറ്റുകളിൽ നായകനായി അഭിനയിച്ചിരുന്നുവെങ്കിലും മലയാളത്തിലെ രണ്ട് സർവ്വകാല ഹിറ്റുകളിൽ നായകനാകാനുള്ള അവസരം ജയറാം കളഞ്ഞ് കുളിച്ചിരുന്നു. റാംജിറാവു സ്പീക്കീങ്ങ്, ഒരു മറവത്തൂർ കനവ് എന്നീ സിനിമകളായിരുന്നു ജയറാം നഷ്ടപ്പെടുത്തിയത്.

മിമിക്ര രംഗത്ത് നിന്നും എത്തിയ സിദ്ധിഖ് ലാൽ ടീം ആദ്യമായി സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമയിൽ സായ് കുമാർ ചെയ്ത നായക കഥാപാത്രമായി ആദ്യം മനസ്സിൽ കണ്ടിരുന്നത് ജയറാമിനെയായിരുന്നു. പക്ഷേ പുതുമുഖ സംവിധായർക്കൊപ്പം വർക്ക് ചെയ്യാൻ താല്പര്യം കാണിക്കാതിരുന്ന ജയറാം ആ ഹിറ്റ് ചിത്രം തിരസ്‌കരിക്കുകയായിരുന്നു.

Also Read
ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക് പുതിയ അതിഥി എത്തി, സന്തോഷ വാർത്ത പങ്കുവച്ച് റാഫിയുടെ ഭാര്യ മഹീന

ജയറാം ചെയ്യാതെ പോയ മറ്റൊരു ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലെ മുഖ്യ കഥാപാത്രവും ജയറാം തന്നെയായിരുന്നു. പക്ഷേ ലാൽ ജോസ് എന്ന പുതുമുഖ സംവിധായകനിൽ അധികം വിശ്വാസം കാണിക്കാതിരുന്ന ജയറാം ആ സിനിമയും സ്വയം നഷ്ടപ്പെടുത്തുകയായിരുന്നു.

പിന്നീട് മമ്മൂട്ടി വന്നതോടെ ശ്രീനിവാസൻ തിരക്കഥയിൽ മാറ്റം വരുത്തി മമ്മൂട്ടിക്ക് ചേരുന്ന രീതിയിൽ ഒരു മറവത്തൂർ കനവ് മാറ്റി എഴുതുകയായിരുന്നു. മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പും സുപ്പർതമാശയും അടി പൊളി ഗാനങ്ങളുമായി എത്തിയ ഒരു മറവത്തൂർ കനവ് തകർപ്പൻ വിജയമായിരുന്നു നേടിയത്.

Advertisement