കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലെ പരിമളമായി എത്തി പിന്നീട് മമലയാളികളുടെ പ്രിയതാരമാറിയ താര സുന്ദരിയാണ് നടി ഭാവന. പിന്നീട് മലയാളത്തിലെ ഭാഗ്യ നായിക കൂടിയായിരുന്നു ഭാവന. സൂപ്പർ താരങ്ങളുടെ നായികയായെല്ലാം നിരവധി ചിത്രങ്ങളിലാണ് നടി അഭിനയിച്ചിരുന്നത്.
മലയാളത്തിൽ ഏറെക്കാലം മുൻനിര നായികയായി തിളങ്ങിയ താരമാണ് ഭാവന. മലയാളത്തിലെ മുൻതിര താരങ്ങൾക്കും സംവിധായകർക്കുമൊപ്പം എല്ലാം നടി പ്രവർത്തിച്ചിരുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം തിളങ്ങിയ താരമാണ് ഭാവന. സിനിമാത്തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും ആക്ടീവാകാറുണ്ട് ഭാവന. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ഭാവനയുടെതായി വന്ന പുതിയ ഇൻസ്റ്റഗ്രാം സ്റ്റേറി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഗാന്ധിജയന്തി ദിനത്തിൽ, അദ്ദേഹത്തിന്റെ മഹത് വചനങ്ങൾ പങ്ക് വച്ചുകൊണ്ട് നടി ഭാവന എത്തിയിരുന്നു.
തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വളരെ അർത്ഥ സമ്പുഷ്ടമായ വാക്കുകൾ ഭാവന കുറിച്ചിരിക്കുന്നത്.
നമ്മുടെ ശക്തി വിജയത്തിൽ നിന്നും മാത്രം വരുന്നതല്ല. നിങ്ങൾ നേരിട്ട പ്രതിസന്ധികളും നിങ്ങളെ ശക്തനാക്കും. വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോൾ, കീഴടങ്ങേണ്ടതില്ല എന്ന് തീരുമാനിക്കുമ്പോഴാണ് നമ്മൾ ശക്തരാകുന്നത്, എന്ന ഗാന്ധിജിയുടെ വാക്കുകൾ ആണ് ഭാവന കടം എടുത്തത്.
താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും സോഷ്യൽ മീഡിയയും. അതേ സമയം മോളിവുഡിൽ ഇപ്പോഴില്ലെങ്കിലും കന്നഡ സിനിമാ രംഗത്താണ് നടി സജീവമായിരിക്കുന്നത്.
അതേസമയം വിവാഹ ശേഷം കേരളം വിട്ട താരം ബാംഗ്ലൂരിലായിരുന്നു സ്ഥിര താമസമാക്കിയിരുന്നത്. അടുത്ത സുഹൃത്തായിരുന്ന നവീനായിരുന്നു ഭാവനയെ ജീവിതസഖിയാക്കിയത്.
വിവാഹത്തിന് പിന്നാലെ കന്നഡ സിനിമയിലായിരുന്നു ഭാവന കൂടുതൽ സജീവമായിരുന്നത്. മലയാളത്തിൽ പൃഥ്വിരാജിനൊപ്പം ആദംജോൺ എന്ന ചിത്രത്തിലാണ് നടി എറ്റവുമൊടുവിലായി അഭിനയിച്ചത്. വിവാഹ ശേഷം കന്നഡത്തിൽ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരം മുന്നേറികൊണ്ടിരിക്കുന്നത്.
തമിഴ് സൂപ്പർഹിറ്റായ 96 ന്റെ കന്നഡ റീമേക്കായ 99 യായിരുന്നു നടിയുടെതായി ഒടുവിൽ പുറത്തിറങ്ങിയത്. 99ന് പിന്നാലെ ബജ്റംഗി 2, ഇൻസ്പെക്ടർ വിക്രം തുടങ്ങിയ സിനിമകളും ഭാവനയുടെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളാണ്.
അടുത്തിടെയായിരുന്നു തന്റെ 34ാം പിറന്നാൾ ഭാവന ആഘോഷിച്ചത്. നടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സഹതാരങ്ങളും ആരാധകരും ഒന്നടങ്കം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.