ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയ താരമാണ് ശോഭന. നടി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് ശോഭന. നിരവധു സൂപ്പർഹിറ്റ് സിനമകളിൽ മികച്ച നായികാ വേഷങ്ങൾ ചെയ്ത താരം ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു.
രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, രണ്ട് ഫിലിം ഫെയർ അവാർഡുകൾ സൗത്ത്, വ്യത്യസ്ത മൂന്ന് ദക്ഷിണേന്ത്യൻ ഭാഷകളിൽ മികച്ച നടിക്കുള്ള 14 നോമിനേഷനുകൾ, 2011 ലെ തമിഴ്‌നാട് സ്റ്റേറ്റ് കലൈമാമണി ഹോണറിംഗ് അവാർഡ് എന്നിവയും മറ്റ് നിരവധി അവാർഡുകളും ശോഭന നേടിയിട്ടുണ്ട്.
അതേ സമയം നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെ അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ സൂപ്പർതാരം സുരേഷ് ഗോപിയുടെ നായികയായി ശോഭന വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. നൃത്തത്തിന് വേണ്ടി കൂടുതൽ സമയവും ചെലവഴിക്കുന്ന ശോഭന അപൂർവമായി മാത്രമേ അഭിമുഖങ്ങൾക്ക് മുഖം നൽകാറുള്ളൂ.
ഇപ്പോഴിതാ തന്റെ സിനിമാ നൃത്ത ജീവിതത്തെ പറ്റി താരം മുൻപ് ഒരു അഭിമുഖത്തിൽ സംസാരിച്ചത് ആണ് വീണ്ടും ശ്രദ്ധേയമാകുന്നത്. ഹിന്ദിയിൽ നിന്ന് തുടക്കകാലത്ത് അവസരം വന്നെങ്കിലും അമ്മ വിട്ടില്ലെന്നും പിന്നീട് മലയാളത്തിലെ നല്ല സിനിമകൾ ഉപേക്ഷിച്ച് പോവാൻ തോന്നിയില്ലെന്നാണ് ശോഭന പറഞ്ഞത്.
ഹിന്ദി സിനിമകളിൽ അഭിനയിക്കണമെന്ന് ആഗ്രഹമില്ലായിരുന്നു. പ്രശസ്തിക്ക് വേണ്ടിയുള്ള ശ്രമം എനിക്കില്ലായിരുന്നു. ആ സമയത്ത് ഒരു നല്ല വർക്ക് ചെയ്യണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ ഞാൻ വളരെ തിരക്കിലായിരുന്നു. നല്ല നല്ല മലയാള സിനിമകൾ വിട്ട് ഒരു ഹിന്ദി പടം ചെയ്യുമോ ആരെങ്കിലും.
ഹിന്ദിയിൽ ചെറിയ ചെറിയ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. മാധുരി ദീക്ഷിതിന്റെ ഒരു സിനിമ ഞാൻ ചെയ്താൽ എങ്ങനെയായിരിക്കും എന്നൊക്കെ തോന്നിയിരുന്നുവെന്നും താരം പറയുന്നു. അതേ സമയം തന്റെ വ്യക്തിപരമായ കാര്യത്തെ പറ്റി സംസാരിക്കില്ലെന്നും ശോഭന അന്ന് തീർത്ത് പറഞ്ഞു.
അഭിമുഖത്തിൽ വിവാഹം കഴിക്കാത്തതിനെ പറ്റി ചോദ്യം ചോദ്യപ്പോൾ സ്വകാര്യ ജീവിതത്തെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയില്ലെന്ന് ആദ്യമേ പറഞ്ഞതല്ലേയെന്നായിരുന്നു ശോഭനയുടെ മറുചോദ്യം. പല പത്രങ്ങളിലും അഭിമുഖത്തിന് വരുമ്പോൾ ആദ്യം നല്ല രീതിയിൽ കാര്യങ്ങൾ ചോദിക്കും. പിന്നീട് വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കും.
Also Read
വഴിയിൽ കിടന്ന് വഴക്കുണ്ടാക്കിയ മീനാക്ഷിയെ തടഞ്ഞുവെച്ച് നാട്ടുകാർ, വിവരം അറിഞ്ഞ ഡെയ്ൻ ചെയ്തത് കണ്ടോ
എന്തെങ്കിലും പറയമ്മാ ആൾക്കാർ വായിക്കണ്ടേ, ഞങ്ങൾക്ക് ജീവിക്കേണ്ടേ എന്നൊക്കെ പറയും. അപ്പോൾ ഞാൻ എന്തെങ്കിലുമൊക്കെ പറയും. എനിക്കും എന്തെങ്കിലും വിനോദം വേണ്ടേ. അതുകൊണ്ട് ഓരോ പത്രത്തിലും വെവ്വേറെ പറഞ്ഞെന്നും ശോഭന വ്യക്തമാക്കി.