മിനി സ്‌ക്രീൻ കോമഡി പരിപാടികളിലൂടെയും മിമിക്രിയിലൂടെയും മലയാളികൾക്ക് സുപരിചിതനായ ആളാണ് ശശാങ്കൻ മയ്യനാട്. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഷോയിലൂടെ ഒരുപാട് തമാശകൾ പറഞ്ഞ് മലയാളികളെ ചിരിപ്പിച്ച ആളാണ് ശശാങ്കൻ.
തനിക്ക് സംവിധാനവും സാധിക്കുമെന്ന് ശശാങ്കൻ അടുത്തിടെ തെളിയിച്ചിരുന്നു. ഇവൾ വിസ്മയ എന്ന പേരിൽ ശശാങ്കൻ സംവിധാനം ചെയ്ത ചിത്രം യൂട്യൂബിൽ വൈറലായി മാറിയിരുന്നു. ഏകദേശം 1 മില്യൺ വ്യൂസിൽ കൂടുതൽ ഈ ഹ്രസ്വ സിനിമയ്ക്ക് ലഭിച്ചരു ന്നു. സ്ത്രീധനത്തിന് എതിരെ ഉള്ള ഒരു ശക്തമായ കഥ ആയിരുന്നു ഇവൾ വിസ്മയ എന്ന ചിത്രത്തിലുള്ളത്.
ക്ലാസിക്കൽ ഡാൻസറായ ശശിധരന്റെയും ഗായികയുമായ ശാരദയുടെയും മകനാണ് ശശാങ്കൻ. കൊല്ലത്ത് മയ്യനാട് ആണ് ശശാങ്കന്റെ വീട്. അനിയൻ സാൾറ്റസും പാട്ടുകാരനാണ്. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു കലാ കുടുംബത്തിലായിരുന്നു ശശാങ്കന്റെ ജനനം. ചെറുപ്പത്തിലെ തന്നെ പാടാനോ ഡാൻസ് കളിക്കാനോ ഉള്ള കഴിവ് ശശാങ്കന് ഇല്ലായിരുന്നു.
തന്റെ കുടുംബത്തിലെ ആൾക്കാരെ പോലെ തനിക്ക് യാതൊരു കഴിവും ഇല്ല എന്ന് കരുതിയിരുന്ന ആളാണ് ശശാങ്കൻ. പിന്നീടാണ് തനിക്ക് മിമിക്രി ചെയ്യാനുള്ള കഴിവ് ശശാങ്കൻ തിരിച്ചറിയുന്നത്. പത്താംക്ലാസ് പാസായി എങ്കിലും മുന്നോട് പഠിക്കാൻ തന്റെ കുടുംബത്തിന്റെ സാമ്പത്തിക നില മോശമായതു കൊണ്ട് സാധിച്ചില്ല.
പിന്നീട് പലയിടത്തും ജോലി ചെയ്താണ് ശശാങ്കൻ തന്റെ കലാ ജീവിതം മുന്നോട്ടു കൊണ്ടുപോയത്. പെയിന്റ് പണിക്കും, മയ്ക്കാട് പണിക്കും, കൂലിപ്പണിക്കും ഒക്കെ പോയി ഇരുന്നിട്ടും, സമയം കണ്ടെത്തിയാണ് കോമഡി പരിപാടികളിൽ ഒക്കെ ശശാങ്കൻ പങ്കെടുത്തിരുന്നത്. സംഗീത് ശശിധരൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.
ശശാങ്കന്റ ജീവിതത്തെ മാറ്റിമറിച്ച പരിപാടിയായിരുന്നു ഫ്‌ലവേഴ്‌സ് സ്റ്റാർ മാജിക് ഷോ, അതിനുശേഷം സിനിമയിൽ നിന്നും ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തി. അങ്ങനെ ഇപ്പോൾ ശശാങ്കൻ മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്നു. ഒരു പരസ്യ ചിത്രത്തിന് വേണ്ടിയുള്ള യാത്രയ്ക്കിടയിൽ കൊല്ലം എസ് എൻ സ്‌കൂളിന്റെ അടുത്തുള്ള ബേക്കറിയിൽ കേറിയിരുന്നു.
അപ്പോഴാണ് ക്യാഷ് കൗണ്ടറിൽ ഇരുന്ന പെൺകുട്ടി തന്റെ ആരാധികയാണെന്ന് ശശാങ്കൻ മനസ്സിലാക്കുന്നത്. പരിചയം പിന്നെ പതിയെ പതിയെ പ്രണയമായി മാറി. തന്നെ മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ ആണ് എന്ന് മനസ്സിലാക്കിയ ശശാങ്കൻ മെർലിൻ എന്ന ആനി യെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.
രണ്ടു മതത്തിൽ ആയിരുന്നതുകൊണ്ടു തന്നെ വിവാഹത്തിന് രണ്ടു പേരുടെയും വീട്ടിൽ നിന്നുള്ള സമ്മതം ഇല്ലായിരുന്നു. വീട്ടുകാർ സമ്മതിക്കില്ല എന്ന് മനസ്സിലായതോടെ ഒളിച്ചോടാൻ തീരുമാനിച്ചു. അങ്ങനെ മണവാട്ടിയേയും കൊണ്ട് ശശാങ്കൻ നേരെ പോയത് കോമഡി സ്റ്റാർസിലെ കലാകാരന്മാരുടെയും കൽപ്പന ചേച്ചിയുടെയും അടുത്തേക്കായിരുന്നു.
അന്ന് അവരെല്ലാം ചേർന്ന് ഒരു സ്‌കിറ്റ് ഉണ്ടായിരുന്നു. ആ പരിപാടിക്ക് ശേഷമാണ് ആനിയേയും കൂട്ടിക്കൊണ്ട് ശശാങ്കൻ വീട്ടിലേക്ക് പോയത്. അവിടെ ചെന്നപ്പോൾ അച്ഛൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. കല്യാണം കഴിച്ചു എന്നും ശശാങ്കൻ അച്ഛനോട് പറഞ്ഞു. പിന്നീടാണ് അമ്പലത്തിൽ വച്ച് രണ്ടുപേരുടെയും വിവാഹം കഴിച്ചത്.
വിവാഹശേഷം രണ്ടുപേരും വാടകവീട്ടിലേക്ക് താമസം മാറി കുറെ കാലങ്ങൾക്ക് ശേഷമാണ് ആനി യുടെ വീട്ടുകാർ വിവാഹം അംഗീകരിച്ചത്. ശശാങ്കനും ആനിക്കും ഇപ്പോൾ ഒരു മകളുണ്ട്. ശിവാനി എന്നാണ് ആ കുട്ടിക്ക് പേരിട്ടിരിക്കുന്നത്. ഇപ്പോൾ അവർ രണ്ടുപേരും മകളോടൊപ്പം വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്.