ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് തെന്നിന്ത്യയിലെ തന്നെ പ്രശസ്തയായ നടിമാരിൽ ഒരാളായി മാറിയ താരമാണ് സനൂഷ സന്തോഷ്. മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്.
നായികയായും സഹനടിയായും ബാലതാരമായും എല്ലാം ശോഭിച്ച താരം ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്നു. 2016ൽ ഒരു മുറൈ വന്ത് പാർത്തായാ എന്ന സിനിമയാണ് സനൂഷ അവസാനം അഭിനയിച്ച മലയാളചിത്രം. പിന്നീട് മലയാളത്തിൽ സജീവമല്ലായിരുന്നുവെങ്കിലും കന്നഡയിലും തമിഴിലും തെലുങ്കിലും സനുഷ അഭിനയിച്ചിട്ടുണ്ട്.
2019ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ജെർസിയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. അഭിനയിച്ച മേഖലയി ലെല്ലാം തന്നെ താരം മികവ് പുലർത്തിയ താരത്തിനെ അങ്ങനെ പ്രേക്ഷകർ മറക്കാനിടയില്ല. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് സനൂഷ. തന്റെ വിശേഷങ്ങളും ഫോട്ടോകളും ഇതിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴുതാ താരം പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. കാശ്മീർ യാത്രയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
ഇതിന് താഴെ താരം കുറിച്ച കുറിപ്പ് കണ്ടതോടെ താരം പ്രണയം വെളിപ്പെടുത്തിയതാണോ എന്നാണ് ആരാധകർ സംശയിക്കുന്നത്. ഈ യാത്ര എന്നെ എത്രമാത്രം ധീരവും മനോഹരവും അങ്ങേയറ്റം സന്തോഷമുള്ളതുമായ ആത്മാവായും വ്യക്തിയായും മാറ്റിയെന്ന് എനിക്കറിയാം.
എന്നെ സ്വബോധത്തോടെ തിരികെ കൊണ്ടുവന്നതിന് നന്ദി. എന്റെ പ്രശ്നങ്ങളും അനുഗ്രഹങ്ങളും തരംതിരിക്കുന്നതിനും അവയെ പൂർണ്ണഹൃദയത്തോടെ വിലമതിക്കുന്നതിനും എന്നെ സഹായിച്ചതിന് നന്ദി.
ഞാൻ താഴേക്ക് പോകുമ്പോൾ എന്നെ പിടിച്ചുനിർത്തിയതിന് നന്ദി.
എന്റെ ആത്മാവിനെ വേദനിപ്പിക്കുന്ന എല്ലാം ഉപേക്ഷിക്കാൻ എന്നെ സഹായിച്ചതിന് നന്ദി. എന്നോടും മറ്റുള്ളവരോടും ക്ഷമിക്കാൻ എന്നെ പഠിപ്പിച്ചതിന് നന്ദി. എന്റെ സ്നേഹമേ, നിങ്ങൾ എന്നും എനിക്ക് വിശിഷ്ട വ്യക്തിയായിരിക്കും. നിങ്ങൾ എന്നും ഓർമ്മിക്കപ്പെടും. നിങ്ങൾ എന്നും വിലമതിക്കപ്പെടും എന്നാണ് സനൂഷ കുറിച്ചത്.
ഒരാളുടെ കൈയ്യിൽ പിടിച്ച് മഞ്ഞിൽ കിടക്കുന്ന ചിത്രം പങ്കുവച്ചാണ് സനൂഷ ഈ കുറിപ്പ് പങ്കുവച്ചത്. ഇതോടെയാണ് താരം പ്രണയം വെളിപ്പെടുത്തിയതാണോ എന്ന സംശയം ആരാധകരിൽ ഉയർന്നത്. ഇതോടെ താരത്തിന് ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തിയത്. സുനീർ എന്ന വ്യക്തിയെ ടാഗ് ചെയ്താണ് താരം പോസ്റ്റിട്ടിരിക്കുന്നത്.
ഇതോടെ സനൂഷയുടെ കാമുകൻ സുനീർ എന്ന വ്യക്തിയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ചില ആരാധകർ കമന്റായി കുറിക്കുന്നത് സുനീർ സനൂഷയുടെ കാമുകൻ അല്ല എന്നാണ്. 2020ൽ താരം ഒരു ഹിമാലയാത്ര പോയിരുന്നു. ഈ യാത്രയിലും സമീർ കൂടെയുണ്ടായിരുന്നു. ഇരുവരും സുഹൃത്തുക്കളാണെന്നാണ് ആരാധകരിൽ ചിലർ പറയുന്നത്.
ഏകദേശം 22 വർഷത്തോളമായി മലയാള സിനിമയിൽ ബാല നടിയായും നായികയായും ഒക്കെ തിളങ്ങി നിൽക്കുന്ന താരമാണ് സനൂഷ സന്തോഷ്. ബാലതാരമായി സിനിമയിലെത്തി ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു സനുഷ. കാഴ്ച, സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരം നേടിയിരുന്നു.
പിന്നിട് സക്കറിയായുടെ ഗർഭിണികൾ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള പ്രത്യേക പരാമർശവും ഫിലിം ഫെയർ പുരസ്‌കാരവും സൈമ പുരസ്‌കാരവും എല്ലാം സനുഷ നേടുകയുണ്ടായി.