ഇഷ്ടം സിനിമയിൽ നായകനായി ആദ്യം തീരുമാനിച്ചത് കുഞ്ചാക്കോ ബോബനെ, അത് ദിലീപിലേക്ക് എത്തിയത് ഇങ്ങനെ: വെളിപ്പെടുത്തൽ

295

സിബി മലയിലിന്റെ സംവിധാനത്തിൽ 2001 ൽ പുറത്തിറങ്ങിയ സൂപ്പർ സിനിയായിരുന്നു ഇഷ്ടം. തർപ്പൻ വിജയം നേടി ഈ സിനിമ പ്രേക്ഷക മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഒന്നാണ്. മികച്ച കഥയും ഗാനങ്ങളും തമാശയും സെന്റിമെൻസും എല്ലാം ഒന്നു ചേർന്നതായിരുന്നു ഇഷ്ടം.

ജനപ്രിയ നായകൻ ദിലീപും നെടുമുടി വേണുവും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇഷ്ടം എന്ന സിനിമ മലയാളികളുടെ പ്രിയ നടി നവ്യ നായരുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. അച്ഛന്റെ നഷ്ടമായ പ്രണയം സാഷാത്കരിച്ച് നൽകുന്ന മകന്റെ കഥയാണ് ചിത്രം പറഞ്ഞത്.

Advertisements

സിബി മലയിൽ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ ഒരുക്കിയത് കലവൂർ രവികുമാറായിരുന്നു. ഇപ്പോഴിതാ സിനിമയിൽ ദിലീപിന് പകരം ആദ്യം തീരുമാനിച്ചത് നടൻ കുഞ്ചാക്കോ ബോബൻ ആയിരുന്നു എന്ന് പറയുകയാണ് കലവൂർ രവികുമാർ. മനോരമയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read
അവൾക്ക് സുഖിച്ചു, അവൻ നന്നായി ആസ്വദിച്ചു എന്നൊക്കയാണ് അവർ പറയുന്നത്, ഇത്തരം സീനുകളിൽ അഭിനയിക്കുന്നവരെ മോശപ്പെട്ടവരായി കാണുന്നത് മാറണം: സാധിക പറയുന്നു

കലവൂർ രവികുമാറിന്റെ വാക്കുകൾ ഇങ്ങനെ:

കുഞ്ചാക്കോ ബോബനെ Eായിരുന്നു ആദ്യം നായകനാക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ തിരക്കഥ പൂർത്തിയായി വന്നപ്പോൾ ദിലീപ് ചെയ്താൽ നന്നാകുമെന്നു തോന്നി. അങ്ങനെ നായകനായ പവന്റെ വേഷത്തിലേക്ക് ദിലീപ് വന്നു.

പവന്റെ അച്ഛനായ കൃഷ്ണൻകുട്ടി മേനോനായി നെടുമുടി വേണുവിനെയും സുഹൃത്ത് നാരായണനായി ഇന്നസന്റിനെയും ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. ശ്രീദേവി ടീച്ചറായി പുതിയൊരു മുഖത്തെ കൊണ്ടുവരാൻ തീരുമാനിച്ചു.

അങ്ങനെയാണ് ജയസുധ ഈ സിനിമയിലേക്കെത്തുന്നത്. സിനിമയിലെ കോമഡി ഇത്രയധികം വർക്കൗട്ട് ആകാൻ സഹായിച്ചത് ദിലീപ് ഇന്നസന്റ് നെടുമുടി കൂട്ടുകെട്ടു തന്നെയാണ്. തൃശൂരിൽ വച്ചായിരുന്നു ചിത്രീകരണമെന്നും കലവൂർ രവികുമാർ പറയുന്നു.

Also Read
വിട്ടുപോകാത്ത ഒരു കറയാണ് ധോണിയുമായുള്ള ബന്ധം, ഭാവിയിൽ എന്റെ മക്കളൾ അതിനെക്കുറിച്ച് ചോദിക്കുമോ എന്ന് ഭയമാണ്; വേവലാതിയോടെ റായ് ലക്ഷ്മി

Advertisement