വൈകുന്നേരങ്ങളിൽ എല്ലാവരും ലാലേട്ടന്റെ റൂമിൽ ഒത്തുകൂടുന്ന പതിവുണ്ട്, പക്ഷെ അന്ന് എന്റെയാ പ്രവർത്തിമൂലം അദ്ദേഹം മുറിയിൽ നിന്നും ദേഷ്യപ്പെട്ട് ഇറങ്ങി പോയി: വെളിപ്പെടുത്തലുമായി ബിജു മേനോൻ

2884

പുത്രൻ എന്ന സിനിമയിലൂടെ സിനിമാഭിനയ രംഗത്തെത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബിജു മേനോൻ. നായകൻ സഹനടൻ, വില്ലൻ, കോമേഡിയൻ എന്നിങ്ങനെ സിനിമയിൽ എല്ലാ കഥാപാത്രളായും ബിജു മേനോൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച പ്രേക്ഷ സ്വീകാര്യതയാണ് നടന് ലഭിക്കുന്നത്.

സഹതാരങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ബിജു മേനോന് ഉള്ളത്. ഇപ്പോഴിത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയും ബിജു മേനോനും തമ്മിലുണ്ടാ ഒരു പിണക്കത്തെ കുറിച്ചുള്ള നടന്റെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

Advertisements

കാൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താരരാജാവ് മോഹൻലാൽ നായകമയാി എത്തി വടക്കുനാഥൻ എന്ന സിനിമയുടെ ഷൂട്ടിംഗിങ്ങിനിടെയാണ് സംഭവം നടക്കുന്നത്. ബിജു മേനോന്റെ വാക്കുകൾ ഇങ്ങനെ:

Also Read
അഞ്ച് വർഷം ഞാൻ സിനിമ ചെയ്തിട്ടില്ല, ഉള്ളതിൽ നിന്നല്ല, ഇല്ലാത്തതിൽ നിന്നുമാണ് ഞാൻ സഹായങ്ങൾ ചെയ്യുന്നത്: സുരേഷ് ഗോപി പറയുന്നു

ഹരിദ്വാറിൽ വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ആശ്രമത്തിന്റെ ഗസ്റ്റ് ഹൗസിലായിരുന്നു ഞങ്ങളുടെ താമസം. വൈകുന്നേരങ്ങളിൽ എല്ലാവരും ഒത്തുകൂടുന്ന പതിവുണ്ട്. മിക്കവാറും ലാലേട്ടന്റെ റൂമിലായിരിക്കും. ഇതിനിടയിലാണ് താനൊരു പാട്ട് പാടിയത്. പെട്ടെന്ന് ഗിരീഷ് പുത്തഞ്ചേരിയുടെ മട്ടും ഭാവവും മാറി. തന്നോട് ദേഷ്യപ്പെടാൻ തുടങ്ങി.

നിനക്ക് അക്ഷരം അറിയാമോടാ എന്ന് ആക്രോശിച്ചു കൊണ്ട് അദ്ദേഹം തനിക്ക് വായിക്കാൻ തന്ന എപിജെ അബ്ദുൾ കലാമിന്റെ പുസ്തകവും തിരികെ വാങ്ങി മുറിക്ക് പുറത്തിറങ്ങി. ഞാൻ പാടിയത് ഗിരീഷ് തന്നെ എഴുതിയ ബാലേട്ടനിലെ
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മൺവിളക്കൂതിയില്ലേ എന്ന് തുടങ്ങുന്ന ഗാനമാണ്. പക്ഷേ ഞാൻ മംഗ്ലീഷിലാണ് പാടിയത്. യെസ്റ്റർഡേ എന്റെ ചെസ്റ്റിലെ സ്മാൾ സോയിൽ ലാമ്ബ് ഊതിയില്ലേ എന്ന്.

ആ പാട്ടിനെ വികൃതമാക്കിയതിന്റെ ദേഷ്യമാണ് അന്ന് ഗിരീഷ് പ്രകടിപ്പിച്ചത്. എന്നാൽ പിറ്റേന്ന് അങ്ങനെയൊരു സംഭവം നടന്ന ഭാവം പോലും അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. സൗഹൃദത്തോടെ പെരുമാറി. പക്ഷേ അന്നത്തോടെ പാട്ടുകളെ മംഗ്ലീഷ് വൽക്കരിക്കുന്നത് താൻ നിർത്തി എന്നും ബിജു മേനോൻ പറയുന്നു.

അതേ സമയം ലളിതം സുന്ദരം, ഒറ്റക്കൊമ്പൻ എന്നിവയാണ് ഇനി ഇറങ്ങാനുള്ള ബിജു മേനോന്റെ ചിത്രം. ലൂസിഫറിന്റെ തെലുങ്ക് പതിപ്പിലും നടൻ അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ വിവേക് ഒബ്‌റോയി അവതരിപ്പിച്ച കഥാപാത്രത്തെയാണ് തെലുങ്കിൽ ബിജു മേനോൻ അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്.

Also Read
ദിലീപേട്ടൻ കാരണമാണ് അങ്ങനെ ഒരാഗ്രഹം എനിക്ക് വന്നത്: വെളിപ്പെടുത്തലുമായി സാന്ത്വനത്തിലെ കണ്ണൻ അച്ചു സുഗന്ധ്

Advertisement