ഇപ്പോഴാണോ ഈ ബോധമുദിച്ചതെന്ന് പലരും ചോദിച്ചേക്കാം, എന്നാലും എനിക്ക് സിനിമയിൽ തിരിച്ചുവരണം; വൈറലായി കനകയുടെ വീഡിയോ

117

മലയാള സിനിമയിലെ സൂപ്പർഹിറ്റ് സംവിധാന ജോഡികൾ ആായിരുന്ന സിദ്ദിഖ്ലാൽ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ തെന്നിന്ത്യൻ താര സുന്ദരിയായിരുന്നു നടി കനക. സിദ്ദിഖ്ലാൽ ടീമിന്റെ വമ്പൻ ഹിറ്റായ ഗോഡ്ഫാദർ എന്ന ചിത്രത്തിലൂടെയാണ് ഇവർ മലയാളത്തിൽ അരങ്ങേറുന്നത്.

തുടർന്ന് വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ കനക മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായും അഭിനയിച്ചു. പിന്നീട് ഇങ്ങോട്ട് നിരവധി മലയാള സിനിമകളിൽ മികച്ച വേഷം അവതരിപ്പിച്ച്
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത താരങ്ങളിലൊരാളായി കനക മാറി. തമിഴിലും തെലുങ്കിലും എല്ലാം സൂപ്പർതാരങ്ങളുടെ നായികയായിട്ടുള്ള കനക മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിൽ തിളങ്ങിനിന്നിരുന്ന നായികമാരിൽ ഒരാളായിരുന്നു.

Advertisements

Also Read
എന്റെ സ്നേഹമേ, നിങ്ങൾ എന്നും എനിക്ക് വിശിഷ്ട വ്യക്തിയായിരിക്കും: ഒരാളുടെ കൈയ്യിൽ പിടിച്ച് പ്രണയാതുരയായി സനൂഷ, ഇതാണോ കാമുകൻ എന്ന് ആരാധകർ

താരത്തിന്റെ അമ്മ ദേവിക മൺമറഞ്ഞതോടെ ആയിരുന്നു സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുവാൻ കനക തീരുമാനിച്ചത്. ഇ്പപോഴിതാ സിനിമയിൽ തിരിച്ചുവരണമെന്ന ആഗ്രഹവുമായി എത്തിയിരിക്കുകയാണ് കനക. ചില കാരണങ്ങൾക്കൊണ്ട് തനിക്ക് സിനിമയിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നെന്നും എന്നാൽ ഇപ്പോഴും അഭിനയരംഗത്തേക്ക് മടങ്ങിവരാൻ ആഗ്രഹമുണ്ടെന്നുമാണ് കനക പറയുന്നത്.

തിരിച്ചുവരവിനെ കുറിച്ച് കനക സംസാരിക്കുന്ന സെൽഫി വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മുപ്പത് വർഷം മുമ്പ് അഭിനയ രംഗത്തേക്ക് കടന്നുവന്ന തനിക്ക് ഇപ്പോൾ 50 വയസിനോടടുത്ത് പ്രായമായി കഴിഞ്ഞെന്നും എങ്കിലും സിനിമയിലേക്ക് തിരിച്ചുവരാൻ ആഗ്രഹം ഉണ്ടെന്നുമാണ് കനക പറയുന്നത്.

മേക്കപ്പും വസ്ത്രങ്ങളും മുതൽ സംസാരവും അഭിനയരീതിയും വരെ സിനിമയിൽ ഏറെ മാറിക്കഴിഞ്ഞെന്നും താൻ നേരത്തെ ചെയ്തിരുന്നതെല്ലാം വളരെ പഴഞ്ചനായ രീതികളായി മാറിക്കഴിഞ്ഞുവെന്ന് അറിയാമെന്നും കനക കൂട്ടിച്ചേർക്കുന്നു. ഒരു പത്ത് വർഷത്തിനുള്ളിൽ സംഭവിക്കുന്ന കാര്യങ്ങളെയല്ലേ പുതിയതെന്ന് പറയാൻ കഴിയൂ.

Also Read
അതൊക്കെ നിലനിൽക്കുന്നത് എങ്ങനെ കൊണ്ടു നടക്കുന്നു എന്നതിനെ ആശ്രയിച്ചാണ്: മുപ്പതിന്റെ നിറവിൽ ലക്ഷ്മി നക്ഷത്ര

ഇക്കാലയളവിൽ ഞാൻ സിനിമയിൽ അഭിനയിച്ചിട്ടില്ല. ചില വ്യക്തിപരമായ കാര്യങ്ങളായിരുന്നു അതിനു കാരണം. ഇതെല്ലാമാണെങ്കിലും ഈ പ്രായത്തിലും കഷ്ടപ്പെട്ടോ എളുപ്പത്തിലോ എങ്ങനെയെങ്കിലും ഇതെല്ലാം പഠിച്ചെടുക്കാനും വീണ്ടും നിങ്ങളുടെ പ്രിയങ്കരിയായി മാറാനും ആഗ്രഹമുണ്ട്. ചെറിയ പ്രായത്തിൽ കാര്യങ്ങൾ പഠിച്ചെടുക്കുന്നതു പോലെയാകില്ല ഇപ്പോഴെന്ന് അറിയാം.

വയസായ കാലത്താണോ കനക ചിലർ ചോദിച്ചേക്കാം. പിന്നെ പറ്റിയില്ലെങ്കിലും ആരും ചോദിക്കാനും വരില്ലല്ലോ എന്നും കനക വീഡിയോയിൽ പറയുന്നു. അതേ സമയം ഇതിനോടകം തന്നെ കനകയുടെ ഈ വീഡിയോ തമിഴ് മലയാളം സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നടിക്ക് തിരിച്ചുവരാൻ അവസരം ഒരുക്കണമെന്നാണ് ഏറെ പേരും ആവശ്യപ്പെടുന്നത്.

Advertisement