മലയാളിയായ ബോളിവുഡ് താര സുന്ദരിയാണ് സൂപ്പർ നായിക നടി വിദ്യാ ബാലൻ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പമാണ് അഭിനയം തുടങ്ങിയതെങ്കിലും ആ ചിത്രം പകുതിക്ക് വെച്ച് മുടങ്ങിയിരുന്നു.
പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ വിദ്യാബാലന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഇപ്പോളിതാ സിനിമാരംഗത്ത് നിന്നും താൻ നേരിട്ട അപമാനങ്ങൾ തുറന്ന് പറയുകയാണ് വിദ്യാ ബാലൻ. ബോളിവുഡിൽ കരിയറിന്റെ ഉന്നതിയിലേക്കുള്ള നടി വിദ്യ ബാലന്റെ പ്രയാണം അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തിൽ നിരവധി പരിഹാസങ്ങൾക്കും അപമാനങ്ങൾക്കും ഇരയായിരുന്നു. അത്തരമൊരു അനുഭവമാണ് നടി പങ്കുവച്ചത്.
ഒരു തമിഴ് നിർമ്മാതാവ് വർഷങ്ങൾക്ക് മുൻപ് തന്റെ ശരീരത്തിൽ നോക്കി പറഞ്ഞതിനെ കുറിച്ച് വിദ്യാ ബാലൻ പറയുന്നതിങ്ങനെ: അവരെ നോക്കൂ, ഒരു നായികയെ പോലെ ഉണ്ടോ എന്നായിരുന്നു നിർമ്മാതാവിന്റെ പരാമർശം. ഭംഗിയില്ലെന്ന് എനിക്ക് തന്നെ തോന്നി.
കണ്ണാടിയിൽ എന്നെ കാണുന്നത് പോലും ഇഷ്ടപ്പെട്ടില്ല. കാരണം കാണാൻ ഭംഗിയില്ലെന്നായിരുന്നു ഞാൻ വിശ്വസിച്ചത്, ഒരുപാട് കാലം ആ തോന്നൽ ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു. അന്ന് ആ മനുഷ്യനോട് ക്ഷമിച്ചില്ല. പക്ഷേ, ഇന്ന് എനിക്ക് സന്തോഷമുണ്ട്. ഞാൻ എങ്ങനെയാണോ ആ രീതിയിൽ എന്നെ ഇഷ്ടപ്പെടാൻ പഠിച്ചിരിക്കുന്നുവെന്നും താരം പറയുന്നു.
പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്. മുംബൈയിലെ ചെമ്പൂരിലെ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് സെന്റ് സേവ്യേർസ് കോളേജിൽ സോഷ്യോളജിയിൽ ബിരുദം നേടി. ദി ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപപുരസ്‌കാരവും. കൂടാതെ 2014ൽ പത്മശ്രീ പുരസ്‌കാരവും വിദ്യാ ബാലന് ലഭിച്ചിട്ടുണ്ട്.
മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 1995ൽ ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. വിദ്യ സിനിമയിൽ ആദ്യമായി അഭിനയിച്ചത് 2003ൽ ഭലോ ദേക്കോ എന്ന ബംഗാളി സിനിമയിലാണ്. പരിണീത എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി സിനിമ. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്‌കാരം വിദ്യാ ബാലന് ലഭിച്ചിരുന്നു.