ചീത്തപ്പേരാകുമെന്ന് പറഞ്ഞ് ഞാൻ ദേഷ്യപ്പെട്ടു, അതോടെ സംഭവിച്ചത് ഇങ്ങനെ: പ്രണയകാലത്തെ സംഭവങ്ങളെ കുറിച്ച് അനു സിത്താര

229

ആകെ വളരെ കുറച്ചു സിനിമകൾ മാത്രമേ ചെയ്തുവെങ്കിലും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താര സുന്ദരിയാണ് അനു സിത്താര. ശാലീന സുന്ദരിയായി മലയാളികളുടെ മനസിൽ ഇടം നേടിയ താരത്തിന് മികച്ച പിന്തുണയാണ് ജനങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

മലയാളത്തിലെ മുൻനിര നായികമാരുടെ ഒപ്പമാണ് ഇപ്പോൾ അനു സിത്താരയുടെയും സ്ഥാനം. ഫോട്ടോഗ്രഫറായ വിഷ്ണുവാണ് അനു സിത്താരയുടെ ഭർത്താവ്. സിനിമയിൽ റൊമാന്റിക് ആയ അനു സിത്താര ജീവിതത്തിലും തന്റെ ഭർത്താവിനൊപ്പം റൊമാൻസ് കൊണ്ടു നടക്കുന്ന വ്യക്തിയാണ്.

Advertisements

ഇപ്പോൾ ഭർത്താവുമായുള്ള പ്രണയ നിമിഷങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് അനു സിത്താര.ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് അനു സിത്താര തന്റെ പ്രണയം തുറന്ന് പറഞ്ഞത്.

പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടൻ ഇഷ്ടമാണെന്ന് പറയുന്നത്. സ്‌കൂൾ വിട്ടു പോകുന്ന വഴിവക്കിലെ ചായക്കടയിൽ വിഷ്ണുവേട്ടൻ വന്ന് ചായ കുടിച്ച് നിൽക്കും. ഒരിക്കൽ മമ്മിയുടെ ഫോണിലൂടെ വിളിച്ച് ഞാൻ ദേഷ്യപ്പെട്ടു.

അവിടെ വന്നു നിൽക്കരുതെന്നും ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്നും ചീത്തപ്പേരാകുമെന്നും പറഞ്ഞു. അതോടെ വരാതായി. അപ്പോൾ എനിക്ക് മിസ് ചെയ്യുന്നതായി തോന്നി. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തിരിച്ചു ഇഷ്ടമാണെന്ന് പറയുന്നത്.

ഫോൺ ഉപയോഗം കുറവായതിനാൽ പരസ്പരം കത്തെഴുതുമായിരുന്നു. ഞാൻ എഴുതിയ കത്തുകളെല്ലാം ഇന്നും വിഷ്ണുവേട്ടന്റെ കയ്യിലുണ്ട്. വീട്ടിൽ പിടിക്കപ്പെടുമെന്ന അവസരം വന്നപ്പോൾ വിഷ്ണുവേട്ടൻ അയച്ച കത്തുകളെല്ലാം ഞാൻ കീറിക്കളഞ്ഞു. നേരത്തെ തങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടായാൽ ജാതിക്കും മതത്തിനും അതീതമായി മാത്രമേ കുഞ്ഞിനെ വളർത്തു എന്നാണ് അനു സിത്താര പറഞ്ഞിരുന്നു.

ജാതിയുടെയും മതത്തിന്റേയും കോളം പൂരിപ്പിക്കേണ്ടാത്ത സ്‌ക്കൂളിലേ ചേർക്കൂ. പതിനെട്ട് വയസ്സ് കഴിഞ്ഞ് കുഞ്ഞ് സ്വയം തീരുമാനം എടുക്കട്ടേയെന്നും അനു സിതാര പറഞ്ഞിരുന്നു. സ്വപ്നം കണ്ടത് പോലുള്ളഒരു വീട് തന്നെ പണിതിരിക്കുകയാണ് അനു സിതാരയും വിഷ്ണുവും.

മാർച്ചിലായിരുന്നു വീടിന്റെ പാലു കാച്ചൽ. കൊച്ചിയിൽ ഫ്‌ളാറ്റുണ്ടെന്നും എന്നാൽ സമയം കിട്ടുമ്പോൾ സ്വന്തം നാട്ടിലേക്ക് ഓടിയെത്തുന്നയാളാണ് താനെന്നും താരം പറയുന്നു.

Advertisement